56ാം വയസില്‍ മകന്റെ കുഞ്ഞിന് ജന്മം നല്‍കി അമ്മ..നിറഞ്ഞ കയ്യടി...
ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന എത്രയോ ദമ്പതിമാര്‍ ഉണ്ടാകും. വിവാഹം കഴിഞ്ഞിട്ടും ഒരു കുഞ്ഞ് ജനിക്കാത്ത വേദനയില്‍ നീറിക്കഴിയുന്നവര്‍. മരിക്കുന്നതിന് മുമ്പ് ഒരു കുഞ്ഞെന്ന സ്വപ്‌നം സാധ്യമാകാന്‍ മനമുരുകി പ്രാര്‍ത്ഥിക്കുന്നവര്‍ എത്രയാണ്. കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുന്ന ചിലര്‍ക്ക് ആശ്വസമാണ് സറോഗസി, അല്ലെങ്കില്‍ വാടക ഗര്‍ഭധാരണം.
എല്ലാവര്‍ക്കും ഇത് സാധ്യമാകില്ലെങ്കിലും ഈ രീതിയിലൂടെ തങ്ങളുടെ സ്വപ്‌നം സ്വന്തമാക്കിയ ദമ്പതിമാരുണ്ട്. ഭാര്യയും ഭര്‍ത്താവും മാനസികമായി തയ്യാറായാലും ഗര്‍ഭം ധരിക്കാന്‍ ഒരാള് വേണമല്ലോ.. അങ്ങനെ എല്ലാവരും അതിന് തയ്യാറാവില്ല. പത്ത് മാസത്തിനടുത്ത് കുഞ്ഞിനെ വയറ്റലിട്ട് ഒടുവില്‍ പ്രസവത്തിന് ശേഷം അതിനെ രക്ഷിതാക്കള്‍ തിരിച്ചുനല്‍കാന്‍ ഉള്ള മനസ് എല്ലാവര്‍ക്കും ഉണ്ടാവണമെന്നില്ല. ഇനി പറയാന്‍ പോകുന്ന സംഭവം നിങ്ങളുടെ കണ്ണും ഹൃദയവും നിറയ്ക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഒരു വാടക ഗര്‍ഭധാരണത്തെക്കുറിച്ചാണ് പറയുന്നത്. സ്വന്തം മകനും മകന്റെ ഭാര്യയ്ക്കും വേണ്ടി ഗര്‍ഭംധരിച്ച അമ്മയെക്കുറിച്ച്...

56ാം വയസ്സിലാണ് തന്റെ മകന്റെ കുഞ്ഞിനെ ഈ അമ്മ പ്രസവിച്ചുനല്‍കിയത്. വര്‍ഷങ്ങളായി കുഞ്ഞുങ്ങളില്ലാതെ കഴിയുന്ന ഇവര്‍ക്ക് ജീവിതത്തിലെ മറക്കാന്‍ ആവാത്ത നിമിഷമായിരുന്നു. തന്റെ മകന്‍ ജെഫ് ഹോക്കിനും ഭാര്യ കാംബ്രിയയ്ക്കും വേണ്ടിയാണ് നാന്‍സി ഹോക്ക് പ്രസവിക്കാന്‍ മുന്നോട്ടുവന്നത്.

മകന് വേണ്ടി പ്രസവിക്കാന്‍ തയ്യാറാണെന്ന് ആ അമ്മ പറഞ്ഞപ്പോള്‍ അത് സാധ്യമാണെന്ന് അവര്‍ കരുതിയില്ല. പക്ഷേ നാന്‍സി തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ തടസങ്ങളെല്ലാം മാറി..മകന്റെ ആദ്യത്തെ കുട്ടിക്കും അവരുടെ അഞ്ചാമത്തെ കുട്ടിക്കും നാന്‍സി ജന്മം നല്‍കി.

വളരെ മനോഹരമായ നിമിഷം എന്നാണ് ഹാക്ക് പറഞ്ഞത്. എത്ര മക്കള്‍ക്കാണ് അവരുടെ അമ്മ പ്രസവിക്കുന്നത് കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു. ഒമ്പത് മണിക്കൂര്‍ എടുത്താണ് നാന്‍സി പ്രസവിച്ചത്. എന്തായാലും എല്ലാവരും സന്തോഷത്തിലാണ്..നാന്‍സി അമ്മയും അമ്മൂമ്മയുമായി....കുടുംബം കുഞ്ഞതിഥി എത്തിയ സന്തോഷത്തിലാണ്...

നേരത്തെ തന്റെ സുഹൃത്തിനും ഭർത്താവിനും വേണ്ടി വാടക ഗർഭം ധരിച്ച യുവതിയുടെ കഥയും ഇതുപോലെ വൈറലായിരുന്നു. കാൻസർ ബാധിച്ച സുഹൃത്തിന് ഒരിക്കലും പ്രസവിക്കാൻ കഴിയില്ലെന്നറിഞ്ഞതിന് പിന്നാലെയാണ് വാടക ഗർഭം ധരിക്കാൻ യുവതി തയ്യാറായത്. ഇക്കാര്യം സുഹൃത്തിനോടും ഭർത്താവിനോടും പറയുകയും എല്ലാവർക്കും സന്തോഷമാവുകയും ചെയ്തു. പിന്നീട് വാടക ഗർഭം ധരിച്ച ഇവർ സുഹൃത്തിന് വേണ്ടി കുഞ്ഞിനെ പ്രസവിച്ചു നൽകി.. കൂട്ടുകാരിക്ക് വേണ്ടി ഇത്ര വലിയ കാര്യം ചെയ്ത യുവതിയുടെ മനസ്സിന് നിറഞ്ഞ കയ്യടിയാണ് സോഷ്യൽമീഡിയ നൽകയത്..












Click it and Unblock the Notifications