Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകടത്തില്‍ ഓര്‍മ നഷ്ടമായി.. ആകെ ഓര്‍മയുള്ളത് കാമുകിയെ.. വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തി 58 കാരന്‍

വാഷിംഗ്ടണ്‍: മനുഷ്യരുടെ ഓര്‍മ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ അമേരിക്കയില്‍ നിന്നും വീണ്ടും അത്തരമൊരു സംഭവം കൂടി പുറത്ത് വരികയാണ്. അപകടത്തെ തുടര്‍ന്ന് ഓര്‍മ നഷ്ടപ്പെട്ട 58 കാരനാണ് തന്റെ ഓര്‍മ നഷ്ടപ്പെട്ട് പുതിയ ജീവിതത്തിലേക്ക് കടക്കുന്നത്. തന്റെ വിവാഹം കഴിഞ്ഞതോ തനിക്ക് രണ്ട് കുഞ്ഞുങ്ങള്‍ ജനിച്ചതോ ഒന്നും അദ്ദേഹത്തിന് ഓര്‍മയില്ല.

പക്ഷെ തന്റെ കാമുകിയെ അദ്ദേഹം മറന്നില്ല. അവശേഷിക്കുന്ന തന്റെ ഓര്‍മയില്‍ തെളിയുന്നത് തന്റെ ഭാര്യയോടൊപ്പം വിവാഹത്തിന് മുന്‍പ് പ്രണയാതുരമായി നടന്ന നാളുകള്‍ മാത്രമാണ്. അതിനാല്‍ തന്നെ 29 വര്‍ഷത്തെ തന്റെ ദാമ്പത്യം അപ്പാടെ മറന്നിരിക്കുകയാണ് 58 കാരന്‍. അതിനിടെ തന്റെ ഭാര്യയോട് അദ്ദേഹം വീണ്ടും പ്രണായഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. വിര്‍ജീനിയയിലെ ആന്‍ഡ്രൂ മക്കെന്‍സിയുടേയും ഭാര്യ ക്രിസ്റ്റിയുടേയും ജീവിതം ഇങ്ങനെയാണ്..

1

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ആന്‍ഡ്രൂ മക്കെന്‍സിയും ക്രിസ്റ്റിയും വിവാഹിതരായത്. സന്തോഷകരമായ ജീവിതമായിരുന്നു ഇരുവരും നയിച്ചിരുന്നത്. അതിനിടെ കഴിഞ്ഞ വര്‍ഷമാണ് അപ്രതീക്ഷിതമായി ഒരു ദുരന്തം ഇവരുടെ വീട്ടിലേക്ക് കടന്ന് വന്നത്. 2021 ജൂണില്‍ ക്രിസ്റ്റിയും ആന്‍ഡ്രൂ മക്കെന്‍സിയും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. ഇരുവര്‍ക്കും സാരമായ പരിക്കേറ്റെങ്കിലും ആന്‍ഡ്രൂ മക്കെന്‍സിയുടെ പരിക്കുകള്‍ ഗുരുതരമായിരുന്നു.

2

അബോധാവസ്ഥയിലായ ആന്‍ഡ്രൂ മക്കെന്‍സിക്ക് ജീവന്‍ രക്ഷാര്‍ത്ഥം നിരവധി ശസ്ത്രക്രിയകള്‍ വേണ്ടി വന്നു. ഒടുവില്‍ മൂന്ന് ദിവസത്തിന് ശേഷം ആന്‍ഡ്രൂ മക്കെന്‍സി കണ്ണ് തുറന്നു. ഇതോടെ ക്രിസ്റ്റിക്ക് ശ്വാസം നേരെ വീണു. എങ്കിലും ആന്തരിക രക്തസ്രാവവും ശ്വാസകോശം തുളച്ചുകയറുകയും എല്ലുകള്‍ക്ക് പൊട്ടലുണ്ടാകുകയും ചെയ്തതിനാല്‍ വീണ്ടും തുടര്‍ ചികിത്സകളിലൂടെ നീണ്ട ആശുപത്രി വാസം.

3

പിന്നീട് സംസാരിക്കാവുന്ന സ്ഥിതിയിലേക്കും മെല്ലെ പിടിച്ചു നടക്കാവുന്ന അവസ്ഥയിലേക്കും ക്രിസ്റ്റി തിരിച്ചെത്തിയെങ്കിലും ഓര്‍മയില്‍ പകുതിയിലേറെയും മാഞ്ഞ് പോയിരുന്നു. താന്‍ ഇപ്പോള്‍ 1993 ആണ് എന്നാണ് ക്രിസ്റ്റി കരുതിയത്. അപകടത്തെ തുടര്‍ന്ന് ആശുപത്രിയിലാണ് എന്നൊന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല. വൈകാതെ ആന്‍ഡ്രൂവിന്റെ ഓര്‍മ്മ തിരിച്ചുവരുമോ എന്ന് പറയാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചു.

4

പക്ഷെ ആന്‍ഡ്രുവിന് ആകെ ഓര്‍മയുള്ളത് തന്റെ പ്രിയതമ ക്രിസ്റ്റിയെ മാത്രമായിരുന്നു. തന്നോട് പഴയ കാര്യങ്ങളായിരുന്നു ആന്‍ഡ്രൂ പറഞ്ഞ് കൊണ്ടിരുന്നത് എന്ന് ക്രിസ്റ്റി പറയുന്നു. സ്വന്തം പെണ്‍മക്കളായ ലോറെലായ് മെന്റ്സറും അമാന്‍ഡ മക്കെന്‍സിയും ആന്‍ഡ്രൂ മക്കെന്‍സിക്ക് അപരിചിതരായിരുന്നു. അതിനിടെ പതിയെ ആന്‍ഡ്രൂവിന്റെ ആരോഗ്യം മെച്ചപ്പെട്ടെങ്കിലും ഓര്‍മയില്‍ മാത്രം കാര്യമായ പുരോഗതിയുണ്ടായില്ല.

5

ഇതിനിടെ ഓഗസ്റ്റ് മാസത്തില്‍ കുടുംബം ഒരു വിനോദയാത്രക്ക് പദ്ധതിയിടുകയും യാത്ര ചെയ്യുകയും ചെയ്തു. അതിനിടെ ഒരു ബീച്ചില്‍ ഇരുന്ന് വിശ്രമിക്കുന്നതിനിടെ ആന്‍ഡ്രൂ മക്കെന്‍സി തന്റെ ഭാര്യ ക്രിസ്റ്റിയോട് ചോദിച്ചു ' നിങ്ങള്‍ക്ക് എന്നെ വിവാഹം കഴിക്കാമോ?'. സന്തോഷവും സങ്കടവും ഒന്നിച്ച് വന്ന നിമിഷമായിരുന്നു അത് എന്ന് ക്രിസ്റ്റി പറയുന്നു. ആന്‍ഡ്രൂവിന്റെ ചോദ്യത്തോട് പക്ഷെ അതെ എന്നായിരുന്നു ക്രിസ്റ്റി മറുപടി പറഞ്ഞത്.

6

ഇപ്പോള്‍ വിവാഹം കഴിഞ്ഞ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഭര്‍ത്താവിന് വേണ്ടി വീണ്ടും വിവാഹത്തിനും മധുവിധു ആഘോഷത്തിനും തയ്യാറെടുത്തിരിക്കുകയാണ് ക്രിസ്റ്റി. അതേസമയം തനിക്ക് ഒന്നും ഒാര്‍മയില്ല എന്നും ക്രിസ്റ്റിയാണ് തന്റെ മുന്നോട്ടുള്ള ജീവിതത്തിന്റെ ഊര്‍ജം എന്നും പറയുകയാണ് ആന്‍ഡ്രൂ മക്കെന്‍സി. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഇരുവരുടേയും പ്രണയത്തെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+