പിറന്നാള്‍ ദിനത്തില്‍ ബലൂണ്‍ കൈവിട്ടുപോയി; 8 വയസുകാരനെ തേടിയെത്തിയത് അപരിചിതന്റെ സമ്മാനങ്ങള്‍
കുട്ടികള്‍ ആണെങ്കിലും മുതിര്‍ന്നവര്‍ ആണെങ്കിലും ജന്മദിനത്തിന് സമ്മാനം കിട്ടുക എന്നുപറയുന്നത് സന്തോഷമുള്ള കാര്യമാണ്. ഒരുപക്ഷേ ഏറ്റവും കൂടുതല്‍ സമ്മാനം കിട്ടുന്ന ദിവസവും ജന്മദിനത്തില്‍ തന്നെ ആയിരിക്കും.
സമ്മാനം കിട്ടുക എന്നതുതന്നെ സന്തോഷമുള്ള കാര്യമായിരിക്കെ അപ്രതീക്ഷിതമായി നമ്മള്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരാളുടെ കയ്യില്‍ നിന്ന് സമ്മാനം കിട്ടിയാല്‍ എങ്ങനെയിരിക്കും. രണ്ടാം ക്ലാസുകാരനാണ് ഈ അപ്രതീക്ഷിത സമ്മാനം ലഭിക്കുന്നത്. സമ്മാനം മാത്രമല്ല എട്ടായിരം രൂപയും അപരിചിതന്‍ കുട്ടിക്ക് അയച്ചുകൊടുത്തു. എല്ലാം ആരംഭിച്ചത് ഒരു ബലൂണ്‍ കൈവിട്ട് പറന്നതോടെയാണ്.

യുഎസിലെ മിസോറിയിലെ ഒരു 8 വയസ്സുള്ള ആണ്‍കുട്ടിക്കാണ് അപരിചിതനില്‍ പ്രത്യേക സമ്മാനങ്ങള്‍ ലഭിച്ചത്. മൗണ്ടന്‍ ഗ്രോവിലെ തന്റെ സ്‌കൂളില്‍ നിന്ന് തിരികെ നടക്കുമ്പോഴാണ് രണ്ടാം ക്ലാസുകാരനായ കാസണ്‍ ജോണ്‍സന് തന്റെ ജന്മത്തിന് കിട്ടിയ ബലൂണുകളുടെ പിടി നഷ്ടപ്പെട്ടത്. അവന്റെ ജന്മദിന ബലൂണുകള്‍ 804 കിലോമീറ്റര്‍ അകലെ ടെന്നസി സ്റ്റേറ്റിലെ മറ്റൊരു നഗരത്തിലേക്ക് ഒഴുകി. ആ ബലൂണ്‍ ചെന്നെത്തിയത് അത് ടോഡ് ഹുയ്ലറുടെ മുറ്റത്ത് ആയിരുന്നു.

ആ ബലൂണിനൊപ്പം ഉണ്ടായ കുറിപ്പില്‍ ബലൂണ്‍ വിറ്റ സ്ഥാപനത്തിന്റെ പേരും സ്‌കൂളിന്റെ പേരും ഉണ്ടായിരുന്നു. ഒരു കരകൗശലത്തൊഴിലാളി ആയ ഹുയ്ലര്‍ തന്റെ പുല്‍ത്തകിടി വെട്ടുന്നതിനിടയിലാണ് ദിവസങ്ങള്‍ക്ക് ശേഷം തന്റെ വേലിയില്‍ കുടുങ്ങിയ ബലൂണുകള്‍ കണ്ടത്.
ആ ബലൂൺ അങ്ങവെ അവഗണിച്ചുകളയാൻ അദ്ദേഹത്തിന് തോന്നിയതുമില്ല. അങ്ങനെയാണ് സംഭവം നടക്കുന്നത്.

അപരിചിതന്‍ ജോണ്‍സണും അധ്യാപകനും കൈകൊണ്ട് നിര്‍മ്മിച്ച സമ്മാനങ്ങളും ഒരു ബേസ്‌ബോള്‍ ബാറ്റും അയച്ചു. തന്റെയും തന്റെ പ്രിയപ്പെട്ട നായ ഹെന്റിയുടെയും ഫോട്ടോകള്‍ക്കൊപ്പം ജോണ്‍സണിനായി $100 (ഏകദേശം 8,228 രൂപ) അദ്ദേഹം സമ്മാനങ്ങളില്‍ ഉള്‍പ്പെടുത്തി. അതിനൊപ്പം ഒരു കത്തും വെച്ചു.

'ഒരു കുടുംബം തങ്ങളുടെ രണ്ടാം ക്ലാസ്സുകാരന് ആശ്ചര്യപ്പെടുത്തുന്ന ഒരു സമ്മാനം നല്‍കി സ്‌നേഹവും വിലമതിപ്പും കാണിക്കുന്ന ലളിതമായ പ്രവത്തി എന്നെ വിശ്വസിക്കാനാകാത്തവിധം സ്വാധീനിച്ചു. നിസ്വാര്‍ത്ഥമായ സ്‌നേഹം പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു കുടുംബം കാസണ്‍ എത്ര അത്ഭുതകരമാംവിധം ഭാഗ്യവാനാണ്.' എന്നാണ് അദ്ദേഹം കുറിച്ചത്. എന്തായാലും ജീവിതത്തില് ഇന്നേവരെ കണ്ടിട്ടില്ലാത്ത, പരിചയം ഇല്ലാത്ത ഒരു വ്യക്തിയിൽ നിന്ന് തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസത്തിൽ തന്നെ സമ്മാനങ്ങൾ കിട്ടിയ സന്തോഷത്തിലാണ് ജോൺസൺ.












Click it and Unblock the Notifications