Get Updates
Get notified of breaking news, exclusive insights, and must-see stories!

100 ടിക്കറ്റുകള്‍ എടുത്തിട്ടും വയോധികയെ ഭാഗ്യം തുണച്ചില്ല; ഒടുവില്‍ അടിച്ചത് ലക്ഷങ്ങള്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഒരു വയോധിയക്ക് ഒരുപാട് ലോട്ടറികള്‍ ജീവിതത്തില്‍ എടുത്തു. എന്നാല്‍ ഒരിക്കല്‍ പോലും ഭാഗ്യം അവരെ തേടിയെത്തിയില്ല. ലോട്ടറി അടിക്കണമെന്ന് വിചാരിച്ചിരുന്ന സമയത്തൊന്നും അവരെ തേടി ഭാഗ്യമെത്തിയില്ല. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവരെ തേടി ഭാഗ്യമെത്തിയിരിക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാതെ ഇരുന്ന സമയത്ത് ലക്ഷങ്ങളാണ് ഇവരെ തേടിയെത്തിയിരിക്കുന്നത്.

എന്നാല്‍ തന്റെ നിര്‍ഭാഗ്യത്തെ കുറിച്ച് അറിയാമായിരുന്ന ഈ സ്ത്രീ ഒരിക്കല്‍ പോലും അത് വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. കാലം അവര്‍ക്കായി കാത്തുവെച്ച ഏറ്റവും മികച്ച കാര്യമാണിതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. വിശദമായ വിവരങ്ങളിലേക്ക്....

1

അറുപതുകാരിയായ സ്ത്രീക്കാണ് ഒരുപാട് പരീക്ഷണങ്ങള്‍ക്കൊടുവില്‍ വന്‍ ഭാഗ്യം തേടിയെത്തിയത്. ഇവര്‍ നൂറ് ടിക്കറ്റുകളാണ് ഇതുവരെ എടുത്തിരുന്നത്. എല്ലാം തനിക്ക് സമ്മാനം അടിക്കുമെന്ന് കരുതി എടുത്തതാണ്. എന്നാല്‍ ഭാഗ്യത്തിന്റെ ഒരംശം പോലും ഇവര്‍ക്കില്ലായിരുന്നു. ഒന്നിലും സമ്മാനം അടിക്കാത്തത് കൊണ്ട് ഇവരാകെ നിരാശയിലായിരുന്നു. എന്നാല്‍ ഭാഗ്യത്തിലേക്കുള്ള യാത്ര അവര്‍ ആരംഭിച്ച് കഴിഞ്ഞിരുന്നു. അടുത്ത ടിക്കറ്റില്‍ ഇവരെ തേടിയെത്തിയത് ലക്ഷങ്ങളുടെ ഭാഗ്യമാണ്.

2

അമേരിക്കയിലെ മിഷിഗണിലുള്ള മക്കോമ്പ് കൗണ്ടിയില്‍ നിന്നാണ് ഈ യുവതിക്ക് ഭാഗ്യം തേടിയെത്തിയത്. മിഷിഗണ്‍ ലോട്ടറിയില്‍ നിന്ന് ഇവരെ തേടി അപ്രതീക്ഷിത ഭാഗ്യമെത്തുകയായിരുന്നു. 82 ലക്ഷം രൂപ ഇവര്‍ക്ക് സമ്മാനമായി അടിച്ചുവെന്നായിരുന്നു അധികൃതര്‍ ഇവരെ അറിയിച്ചത്. ശരിക്കും ആളുകള്‍ വിളിച്ച് തമാശ പറയുകയാണെന്നാണ് ഈ മിഷിഗണ്ണുകാരി കരുതിയത്. ലോട്ടറി ഓഫീസിലെ ജീവനക്കാരനുമായി സംസാരിച്ചപ്പോള്‍ ശറിക്കും സമ്മാനം അടിച്ചെന്ന് ഇവര്‍ക്ക് ബോധ്യം വന്നത്. ഇവര്‍ ആകെ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ്.

3

ഡയമണ്ട്‌സ് റിച്ചസ് സെക്കന്‍ഡ് ചാന്‍സ് ഗെയിം ലോട്ടറിയാണ് ഇവര്‍ എടുത്തത്. ഇതുവഴി സമ്മാനമില്ലാത്ത ലോട്ടറി സ്‌കാന്‍ ചെയ്ത് ലോട്ടറി മത്സരത്തിലേക്ക് എന്‍ട്രി നേടാന്‍ സാധിക്കും. ഒരു ക്രമവുമില്ലാതെ എടുത്ത നറുക്കെടുപ്പിലാണ് വയോധിക്ക് ലക്ഷങ്ങള്‍ സമ്മാനമായി ലഭിച്ചത്. ലോട്ടറിയടിച്ചെന്ന് വിശ്വസിക്കാനാവുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതേ ഇമെയില്‍ ഞാന്‍ നോക്കി കൊണ്ടിരിക്കുകയാണ്. അതില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ വീണ്ടും എന്നെ കാര്യങ്ങള്‍ വിശ്വസിപ്പിക്കുകയാണ്. ഈ പണം ഉപയോഗിച്ച് കുറച്ച് ബില്ലുകള്‍ അടയ്ക്കാനുണ്ട്. ബാക്കി സമ്പാദ്യത്തിലേക്ക് പോകുമെന്നും അവര്‍ അറിയിച്ചു.

4

അതേസമയം മക്കോമ്പ് കൗണ്ടിയില്‍ നിന്ന് തന്നെ മറ്റൊരാള്‍ക്കും ബംപര്‍ അടിച്ചിട്ടുണ്ട്. പക്ഷേ ഇത് വന്‍ തുകയാണ്. അഞ്ച് ലക്ഷം ഡോളറാണ് ഇയാള്‍ക്ക് മിഷിഗണ്‍ ലോട്ടറിയുടെ റൂബി റെഡ് വൈല്‍ഡ് ടൈം ഇന്‍സ്റ്റന്റ് ഗെയിമില്‍ ലഭിച്ചിരിക്കുന്നത്. നാല് കോടി 13 ലക്ഷം രൂപയോളം വരുമിത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ ബുദ്ധിമുട്ടിലായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. ഒരുപാട് അനുഭവിച്ചു. കോടികള്‍ തനിക്ക് സമ്മാനമായി കിട്ടിയത് വലിയ ഭാഗ്യമാണ്. അത് ഒരുപാട് ഉപകരിക്കും. തന്റെ കുടുംബത്തെ നല്ലത് പോലെ നോക്കാന്‍ അത് സഹായിക്കുമെന്നും 46കാരന്‍ പറഞ്ഞു.

5

അതേസമയം പേരും വിവരങ്ങളും വെളിപ്പെടുത്താന്‍ ഇയാള്‍ക്ക് താല്‍പര്യമില്ല. ബിപി ഗ്യാസ് സ്റ്റേഷനില്‍ നിന്നാണ് ഇയാള്‍ സമ്മാനമടിച്ച ടിക്കറ്റ് വാങ്ങിയത്. സ്റ്റെര്‍ലിങ് ഹൈറ്റ്‌സിലെ മൈല്‍ റോഡിലാണ് ഈ സ്ഥാപനമുള്ളത്. അതേസമയം സമ്മാനമടിച്ചതിന്റെ ത്രില്ലിലാണ് ഇയാള്‍. എന്നാല്‍ ഇപ്പോഴും ഇത്രയും വലിയ സമ്മാനം ലഭിച്ചതിന്റെ ഷോക്കിലാണ് ഇയാള്‍. ഇന്‍സ്റ്റന്റ് ലോട്ടറി താനൊരുപാട് എടുക്കാറുണ്ടെന്ന് ഇയാള്‍ പറഞ്ഞു. സമ്മാനമുണ്ടെന്ന് കണ്ട് തന്റെ രക്തസമ്മര്‍ദം വര്‍ധിച്ചെന്ന് യുവാവ് പറയുന്നു. ഹൃദയാഘാതം ഉണ്ടാവുമെന്ന് വരെ താന്‍ ഭയന്നുവെന്നും ഇയാള്‍ വ്യക്തമാക്കി.

6

സുഹൃത്തിനെ വിളിച്ചാണ് ഇക്കാര്യങ്ങള്‍ ആദ്യം അറിയിച്ചത്. അടുത്തിടെയാണ് ലാന്‍സിങിലെ ലോട്ടറി ആസ്ഥാനത്തെത്തി ഇയാള്‍ സമ്മാനം വാങ്ങിയത്. കുടുംബത്തിന് നല്ല കാര്യങ്ങള്‍ ഈ പണം കൊണ്ട് ചെയ്യാനാണ് ഇയാളുടെ പണം. ഒപ്പം തന്റെ കടങ്ങള്‍ അടച്ച് തീര്‍ക്കാനും ഇയാള്‍ക്ക് പ്ലാനുണ്ട്. അടുത്തിടെ രണ്ട് ബംപര്‍ ലോട്ടറിയടിച്ചതിന്റെ നേട്ടവും മക്കോമ്പ് കൗണ്ടി സ്വന്തമാക്കി. ഒരു യുവതിക്കും, ഇപ്പോഴിതാ യുവാവിനും വന്‍ തുക തന്നെയാണ് ലഭിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+