Get Updates
Get notified of breaking news, exclusive insights, and must-see stories!

വല്ലാത്തൊരു കള്ളന്‍ തന്നെ!കഷ്ടപ്പെട്ട് വീടുപൊളിച്ച് അകത്തുകയറി, എന്നിട്ട് ചെയ്തതോ! ചിരിപൊട്ടി പോലീസ്‌

പലതരം മോഷ്ടാക്കളുണ്ട്..ഹൈടെക്ക് മോഷ്ടാക്കള്‍ മുതല്‍ ആടിനെയും കോഴിയേയും മോഷ്ടിക്കുന്ന മോഷ്ടാക്കള്‍ വരെ. കോടികള്‍ കവര്‍ച്ച ചെയ്യുന്ന കള്ളന്മാര്‍ മുതല്‍ പലചരക്ക് സാധനങ്ങള്‍ മോഷ്ടിക്കുന്ന മോഷ്ടാക്കള്‍ വരെ. മോഷ്ടിക്കുന്ന രീതി പലതാണെങ്കിലും നിയമപരമായി ശിക്ഷ ലഭിക്കുന്ന ഒരു പണിയാണ് ഈ മോഷണം.

ഇനി പറയാന്‍ പോകുന്നത് ഒരു മോഷ്ടാവിനെ പറ്റയാണ്. ഒരുപക്ഷേ ഇങ്ങനെ ഒരു മോഷ്ടാവിനെ പറ്റി നിങ്ങള്‍ സിനിമയില്‍ മാത്രമേ കണ്ടിട്ടുണ്ടാകുകയുള്ളൂ. എന്തായാലും കള്ളനെ പോലീസ് കയ്യോടെ പൊക്കി.. ഇനി ഈ കള്ളന്റെ രസകരമായ മോഷണത്തെക്കുറിച്ച് അറിയാം....

1

ഈ കള്ളന്‍ ഒരു വീട് കുത്തിത്തുറന്നു. ഇത് കേള്‍ക്കുമ്പോള്‍ അടുത്ത നിമിഷം നിങ്ങളുടെ മനസ്സില്‍ വരുന്നത് ഒരു ഭയങ്കര കള്ളന്റെ മുഖമായിരിക്കും അല്ലേ..ആ വീട്ടിലുള്ള സ്വര്‍ണവും പണവും മറ്റെല്ലാം മോഷ്ടിച്ചുകാണും എന്നൊക്കയല്ലേ... എന്നാല്‍ ആ ചിന്ത നമുക്ക് അവിടെ നിര്‍ത്താം..ഈ കള്ളന്‍ അങ്ങനൊരു ഭയങ്കര കള്ളന്‍ അല്ല... ഇനി ഇയാള്‍ ആ വീട്ടില്‍ ചെയ്തതെന്ന് അറിയണ്ടേ...

2

കഷ്ടപ്പെട്ട് വീടും കുത്ത് ഇയാള്‍ ചെയ്ത പണി എന്താണെന്ന് അറിയാം..ആളില്ലാത്ത വീടിന്റെ ഗ്ലാസ് തകര്‍ത്താണ് ഇയാള്‍ അകത്തുകയറിയത്. 29 വയസ്സുകാരനാണ് ഈ കഥയിലെ നായകന്‍ സംഭവം നടക്കുന്നദത്. ഫ്‌ളോറിഡിലും. ഇനി കുത്തികുറന്നുകിടക്കുന്ന വീട്ടിലേക്ക് ചെല്ലാം.. വീട്ടിനകത്ത് കയറിയ ഇയാള്‍ നന്നായി ഒന്നു കുളിച്ചു. അവിടെ ഒരു ബാത്ത് ടബ് ഉണ്ടായിരുന്നു. ഇനി അത് കണ്ടിട്ടാണോ എന്നറിയില്ല. കുളി കളിഞ്ഞ ശേഷം കള്ളന്‍ അവിടെ സുഖമായി കിടന്നൊന്ന് ഉറങ്ങി..

3

ഉറക്കം കഴിഞ്ഞ് നല്ലൊരു കപ്പ് കാപ്പി അങ്ങ് ഉണ്ടാക്കി കുടിച്ചു... ഇതാണ് അയാള്‍ അവിടെ ചെയ്തത്... ഇയാളുടെ ഈ പ്രവൃത്തി കണ്ട് പോലീസുകാരു പോലും ഞെട്ടിപ്പോയി. കാരണം തന്നെ പോലീസ് പിടിച്ചാലും പ്രശ്‌നമില്ലെന്ന രീതി ആയിരുന്നു അയാള്‍ക്ക്.. മറ്റ് കള്ളന്മാര്‍ ചെയ്യുന്നതുപോല താന്‍ ചെയ്ത കാര്യങ്ങള്‍ രഹസ്യമാക്കാനൊന്നും ഇയാല്‍ നിന്നില്ല.. വന്നു കുളിച്ചു ഉറങ്ങി, കാപ്പി കുടിച്ചു. മോഷ്ടിക്കാന്‍ താന്‍ കയറി വന്ന ബസിന്റെ ടിക്കറ്റ് പോലും ഇയാള്‍ ആ വീട്ടില്‍ തന്നെ ഉപേക്ഷിച്ചിരുന്നു, എന്തായാലും കള്ളന്‍ ഇപ്പോള്‍ പോലീസിന്റെ പിടിയിലുമായി. എന്നാല്‍ ആ വീട്ടില്‍ നിന്നല്ല ഇയാളെ പോലീസ് പിടിച്ചത്. മറ്റൊരു വീട്ടിലും മോഷ്ടാവ് കയറ.

4

കടും നിറമുള്ള ഷര്‍ട്ടും ഒരു ജോടി ഇരുണ്ട നിറത്തിലുള്ള ട്രൗസറും ധരിച്ച ബേസ്‌ബോള്‍ തൊപ്പി ധരിച്ച ഒരാള്‍ ആണ് തന്റെ വീട്ടില്‍ വന്നതെന്ന് വീട്ടുടമ പറയുന്നു. സ്ലൈഡിംഗ് ഗ്ലാസ് വാതിലിനടുത്തേക്ക് നടന്ന് ഹാന്‍ഡില്‍ വലിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇയാളെ കണ്ടത്. എന്താണ് വേണ്ടെതെന്ന് ചോദിച്ചപ്പോള്‍ ടോണിയെ കാണാന്‍ വന്നതെന്നാണ് പറഞ്ഞത്. എന്നാല്‍ പോലീസുകാര്‍ക്കും ഇതുവരെ പിടികിട്ടിയല്ല ഈ ടോണി ആരാണെന്ന്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+