Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയും ഭര്‍ത്താവും അബദ്ധത്തില്‍ എടുത്തത് 3 ലോട്ടറി, പൊരിഞ്ഞവഴക്ക്; ഫലം വന്നപ്പോള്‍ വന്‍ ട്വിസ്റ്റ്..

ലോട്ടറി അടക്കുക എന്നുവച്ചാലെ ഒരു ഭാ​ഗ്യമാണ് എന്നാൽ മൂന്ന് ലോട്ടറി അടിച്ചാലോ മഹാഭാ​ഗ്യം. അതും അബദ്ധത്തിൽ എടുത്ത ലോട്ടറി ആണെങ്കിലോ ആളൊരു ഭാ​ഗ്യവാൻ തന്നെ അല്ലേ... ഇനി സംഭവം പറയാം. അബദ്ധത്തിൽ മൂന്ന് ലോട്ടറി ടിക്കറ്റ് എടുത്ത വൃദ്ധ ദമ്പതികൾക്കാണ് എടുത്ത മൂന്ന് ടിക്കറ്റിനും സമ്മാനം ലഭിച്ചത്.. വളരെ പ്രധാനപ്പെട്ടൊരു ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് ഈ മഹാഭാ​ഗ്യം ദമ്പതികളെ തേടി വന്നത്. മൂന്ന് ടിക്കറ്റൊക്കെ അബദ്ധത്തിൽ എടുക്കുമോ എന്നായിരിക്കും സംശയമല്ലേ, അതെങ്ങനെ സംഭവിച്ചുവെന്ന് നോക്കാം.

യുഎസിലെ മെരിലാൻഡ് സ്വദേശികൾക്കാണ് ‌ ഈ ലോട്ടറി അടിത്തിരിക്കുന്നത്. ടൌസണിൽ നിന്നുള്ള 67കാരനാണ് ലോട്ടറി അടിച്ചിരിക്കുന്നത് എന്നാണ് മിറർ യുകെ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞയാഴ്ച നടക്കേണ്ടിയിരുന്ന ഒരേ നറുക്കെടുപ്പിനുള്ള മൂന്ന് ടിക്കറ്റുകളാണ് പേര് വെളിപ്പെടുത്താൻ ആ​ഗ്രഹമില്ലാത്ത 67കാരൻ എടുത്തത്. ഉച്ചയ്ക്ക് ഇദ്ദേഹം ഒരു ടിക്കറ്റ് എടുത്തിരുന്നു..

1

എന്നാൽ ഇക്കാര്യം ഓർക്കാതെ വൈകുന്നേരവും അദ്ദേഹം ഒരു ലോട്ടറി ടിക്കറ്റ് എടുത്തു. വൈകിട്ട് ലോട്ടറി കടയിൽ വെറുതെ ചെന്നപ്പോഴായിരുന്നു രണ്ടാമത്തെ ടിക്കറ്റ് എടുക്കാൻ തോന്നിയത്. അതേസമയം, ഭർത്താവ് രണ്ട് ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന കാര്യത്തെക്കുറിച്ച് അറിയാതെ അദ്ദേഹത്തിൻെറ ഭാര്യയും ഒരു ടിക്കറ്റ് എടുത്തു. ഭർത്താവ് ടിക്കറ്റെടുക്കാൻ മറന്നാലോ എന്നു വിചാരിച്ചാണ് ഭാര്യ ടിക്കറ്റെടുത്തത്. അങ്ങനെ ഭർത്താവ് എടുത്ത രണ്ട് ടിക്കറ്റും ഭാര്യ എടുത്ത ഒരു ടിക്കറ്റും കൂടി മൂന്ന് ടിക്കറ്റുകളായി.

2

ഇതോടെ ദമ്പതികൾ തമ്മിൽ ചെറിയൊരു വഴക്ക് നടന്നു. ആരായാലും വഴക്കിട്ട് പോകും. ഒരേ നറുക്കെടുപ്പിൻെറ മൂന്ന് ടിക്കറ്റുകളല്ലേ രണ്ടാളും എടുത്തത് . എന്നാൽ, ഇത് അവർക്ക് വിധി കാത്തുവെച്ചൊരു സമ്മാനം ആയിരുന്നു. ഒരേ നമ്പർ കോമ്പിനേഷനുള്ള മൂന്ന് ടിക്കറ്റ് വഴി 51359 എന്ന നമ്പറിനാണ് ഇവർക്ക് ജാക്ക്പോട്ട് അടിച്ചത്. ഏകദേശം 150,000 ഡോളറാണ് സമ്മാനത്തുക (അതായത് ഏകദേശം 1,22,82,030 രൂപ).

3

"പ്രതീക്ഷിക്കാതെ മൂന്ന് തവണ ടിക്കറ്റ് എടുത്തപ്പോൾ ഇങ്ങനൊരു ഭാഗ്യം കൂടെ ഉണ്ടാവുമെന്ന് ഒരിക്കലും കരുതിയതല്ല," ലോട്ടറി അടിച്ച വ്യക്തി പറ.യുന്നു. ഇത് ആദ്യത്തെ തവണയല്ല മെരിലാൻഡിലെ ഈ വൃദ്ധന് ലോട്ടറി അടിക്കുന്നത്. മുൻപും മറ്റൊരു രീതിയിൽ അബദ്ധം പറ്റയപ്പോഴാണ് ലോട്ടറി അടിച്ചത്. രണ്ട് വർഷം മുമ്പ് നാല് നമ്പറുള്ള നറുക്കെടുപ്പിലാണ് സമ്മാനം ലഭിച്ചത്.

4

മകളുടെ ജനനവർഷമായ 1979 നമ്പറുള്ള ടിക്കറ്റ് നൽകാനാണ് അന്ന് ഇദ്ദേഹം ലോട്ടറി കടക്കാരനോട് ആവശ്യപ്പെട്ടത്. എന്നാൽ കടക്കാരൻ നമ്പർ തെറ്റി നൽകിയത് 1997 നമ്പറുള്ള ടിക്കറ്റായിരുന്നു. എന്നാൽ അന്ന് വൈകീട്ട് നറുക്കെടുപ്പ് വന്നപ്പോഴാണ് ആ ട്വിസ്റ്റ്..1997 എന്ന നമ്പറിനാണ് വലിയൊരു തുക സമ്മാനമായി അടിച്ചത്. "മകളുടെ ജനന വർഷമായ 1979 എന്ന നമ്പറുള്ള ടിക്കറ്റാണ് അയാളോട് ആവശ്യപ്പെട്ടത്. എന്നാൽ ലോട്ടറി വിൽക്കുന്നയാൾ തന്നത് 1997 നമ്പറുള്ള ടിക്കറ്റാണ്. പക്ഷേ വീട്ടിലെത്തി സമ്മാനം കിട്ടിയ നമ്പർ നോക്കിയപ്പോൾ ഞാൻ ശരിക്കും ഞെട്ടി. അത് വല്ലാത്ത അത്ഭുതമായി തോന്നി," അദ്ദേഹം പറഞ്ഞു. അകേസമയം, ഇപ്പോൾ സമ്മാനം കിട്ടിയ ജാക്ക്പോട്ട് തുകയിൽ നിന്ന് തങ്ങളുടെ മകൾക്ക് നൽകും എന്ന് ദമ്പതികൾ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+