400 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് വീണ് യുവാവ്; ആരുമില്ല രക്ഷിക്കാന്‍, ഒടുവില്‍ രക്ഷകനായി ഐഫോണ്‍
വാഷിംഗ്ടണ്‍: ഫയര്‍ഫോഴ്‌സും, പോലീസുമൊക്കെ ഒരാളെ രക്ഷിക്കുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു ഐഫോണ്‍ കൊണ്ട് ജീവന്‍ രക്ഷപ്പെടുമോ? അങ്ങനെയൊരു സംഭവമാണ് അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ നടന്നിരിക്കുന്നത്. ഒരു യുവാവിന്റെ ജീവന്‍ ആപ്പിള്‍ ഐഫോണ്‍ 14ന്റെ സ്‌പെഷ്യല്‍ ഫീച്ചറുകള്‍ കാരണം രക്ഷപ്പെട്ടിരിക്കുകയാണ്.
ഇയാളുടെ കാര്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകീട്ട് അപകടത്തില്‍പ്പെട്ടിരുന്നു. കാര്‍ അബദ്ധവശാല്‍ കുന്നിന്റെ താഴേക്ക് വീഴുകയായിരുന്നു. 400 അടി താഴെയുള്ള കൊക്കയിലേക്കാണ് ഇയാള്‍ വീണത്. മൗണ്ട് വില്‍സന്‍ മേഖലയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. ഐഫോണ്‍ 14ലെ രണ്ട് ഫീച്ചറുകളാണ് ഇയാളുടെ ജീവന്‍ രക്ഷിച്ചത്.

ക്രാഷ് ഡിറ്റക്ഷന്‍, എമര്‍ എസ്ഒഎസ് എന്നിവയാണ് ഈ യുവാവിന്റെ ജീവന്‍ രക്ഷപ്പെടുത്തിയിരിക്കുന്നത്. ഈ ആപ്പുകള്‍ ഉള്ളത് കൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ക്ക് നേരത്തെ തന്നെ അപകടത്തിന്റെ സ്വഭാവം മനസ്സിലാക്കാന്‍ സാധിച്ചു. അതായത് അപകടമുണ്ടായെന്ന് ഈ ഐഫോണ്‍ പതിനാലിന് സ്വയം മനസ്സിലാക്കാന്‍ സാധിച്ചതാണ് എല്ലാം വേഗത്തിലാക്കിയത്.ഗുരുതരമായ അപകടമാണെന്ന് പിന്നീടാണ് മനസ്സിലായത്.
ഈ യുവാവിന് എത്രയും പെട്ടെന്ന് സഹായങ്ങള്‍ ലഭ്യമാക്കുകയായിരുന്നു ഈ ഐഫോണ്‍ കാരണം സംഭവിച്ചത്. അതിനായി ഐഫോണ്‍ സ്വയം ചെയ്ത കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. റിമോട്ട് ലൊക്കേഷന്‍ പെട്ടെന്ന് കണ്ടുപിടിക്കുന്ന രീതിയായിരുന്നു ഇവിടെ ഉപയോഗിക്കപ്പെട്ടത്. ഫോണിലെ സര്‍വീസ് കാരണം 400 അടി താഴ്ച്ചയിലേക്കാണ് വീണതെന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. സാറ്റലൈറ്റ് കണക്ഷന്‍ ഉപയോഗിച്ച് അടിയന്തര സര്‍വീസുകള്‍ക്ക് ഈ ഫോണിലൂടെ മെസേജും അയച്ചിരുന്നു. സമീപത്ത് ഇന്റര്‍നെറ്റ് കണക്ഷനൊന്നും ഇല്ലായിരുന്നു. എന്നിട്ടും മെസേജ് വേണ്ടപ്പെട്ടവര്‍ക്ക് ലഭിച്ചത് ഫോണിന്റെ സഹായം കൊണ്ടാണ്.
എമര്‍ജന്‍സി സര്‍വീസുകള്‍ക്ക് ഇയാളെ കൃത്യമായി കണ്ടെത്താനും സാധിച്ചു. ഐഫോണ്‍ ഇല്ലായിരുന്നുവെങ്കില്‍ ഇയാളെ കണ്ടെത്തുക അസാധ്യമായിരുന്നുവെന്ന് റെസ്‌ക്യൂ ടീമിലെ സ്റ്റീവ് ഗോള്‍ഡ്‌സ്‌വര്‍ത്തി പറഞ്ഞു. അതേസമയം ഇയാളെ രക്ഷപ്പെടുത്തിയത് കൃത്യസമയത്തായിരുന്നുവെന്ന് ഇവര്‍ പറയുന്നു. കുറച്ച് വൈകിയിരുന്നെങ്കില്‍ ഗുരുതരമായ പരിക്ക് കാരണം ഇയാള്‍ മരിക്കുമായിരുന്നുവെന്നും രക്ഷാപ്രവര്‍ത്തന സംഘം പറഞ്ഞു.
തലനാരിഴ വ്യത്യാസത്തിലാണ് ഇയാള്‍ക്ക് ജീവന്‍ തിരിച്ച് കിട്ടിയത്. കൃത്യമായ സന്ദേശം എമര്‍ജന്‍സി ടീമിന് ലഭിച്ചത് കൊണ്ട് മാത്രമാണ് രക്ഷാപവർത്തനം സാധ്യമായത്.ഇല്ലെങ്കില്‍ ഇയാള്‍ക്ക് ജീവന്‍ നഷ്ടമാകുമായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തക സംഘം പറയുന്നു. ക്രാഷ് ഡിറ്റക്ഷന്‍ എന്ന ഐഫോണ്‍ സംവിധാനം തന്നെയാണ് ഇവിടെ സഹായകരമായി വന്നിരിക്കുന്നതെന്ന് രക്ഷാപ്രവര്‍ത്തക സംഘവും പറഞ്ഞു.












Click it and Unblock the Notifications