ഈ രാജ്യങ്ങൾ വിളിക്കുന്നു, ലക്ഷങ്ങൾ കൈയ്യിൽ വെച്ച് തരും.. കിടിലൻ അവസരം
സുരക്ഷിതവും സുഖകരവുമായി ജീവിതം ഉറപ്പ് നൽകുന്ന രാജ്യങ്ങളിൽ ചേക്കാറാൻ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളതല്ലേ? അങ്ങനെ ഒരു ജീവിതം സ്വപ്നം കണ്ട് നടക്കുന്നവരാണെങ്കിൽ ഇതാ ചില കിടിലൻ അവസരങ്ങൾ. ലോകത്തെ വിവിധ രാജ്യങ്ങൾ ജനസംഖ്യ കുറഞ്ഞ സ്ഥലങ്ങളിലേക്ക് പുതിയ താമസക്കാരെ ക്ഷമിക്കുന്നുണ്ട്.
വെറും ക്ഷണമല്ല കേട്ടോ, പണം ഇങ്ങോട്ട് തന്നാണ് അവിടെ താമസിക്കാൻ അവസരം ഒരുക്കുന്നത്, അതും ഒന്നും രണ്ടുമല്ല, ലക്ഷങ്ങൾ. എന്നാൽ പിന്നെ ആ രാജ്യങ്ങൾ ഏതൊക്കെയാണെന്ന് ഒന്ന് അറിഞ്ഞിരിക്കേണ്ടേ? നോക്കാം

യുഎസ്എഎ- വെർമോണ്ട് എന്ന സംസ്ഥാനമാണ് ആളുകളെ അങ്ങോട്ട് വിളിക്കുന്നത്. അവർ നടപ്പാക്കുന്ന വർക്കർ റീലൊക്കേഷൻ ഇൻസെന്റീവ് പ്രോഗ്രാമിൽ അവിടേക്ക് താമസം മാറാൻ ആഗ്രഹിക്കുന്നർക്ക് 7500 ഡോളർ, അതായത് ആറ് ലക്ഷത്തോളം രൂപയാണ് ( 6,15,541.12) നൽകുന്നത്. രണ്ട് തരം ആളുകൾക്കാണ് പദ്ധതിയിൽ ആനുകൂല്യം ലഭിക്കുന്നത്.
ഒന്ന് സംസ്ഥാനത്ത് ജോലി ചെയ്യുന്നവർക്ക്, രണ്ട് സംസ്ഥാനത്ത് നിന്ന് വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
സ്പെയിൻ-പോംങ്ക എന്ന മനോഹരമായ പർവ്വത മേഖല ഗ്രാമത്തിലേക്ക് സ്പെയിൻ ആളുകളെ വിളിക്കുന്നത്. ഇവിടുത്തെ നിലവിലെ ജനസംഖ്യ വെറും 500 പേർ മാത്രമാണ്. അഞ്ച് വർഷത്തേക്ക് അവിടെ താമസിക്കാൻ യുവ ദമ്പതികൾക്ക് 3,000 യൂറോയാണ് പൊങ്ക വാഗ്ദാനം ചെയ്യുന്നത്. കുട്ടികളുമായി പോയി താമസിക്കുകയോ അവിടെ താമസിക്കുന്ന കാലയളവിൽ കുട്ടികൾ ഉണ്ടാകുകയോ ചെയ്താൽ ഒരു കുട്ടിക്ക് 3,000 യൂറോ അതായത് രണ്ടര ലക്ഷത്തിൽ അധികം രൂപ അധികമായി ലഭിക്കും.

വടക്കുപടിഞ്ഞാറൻ സ്പെയിനിൽ 100-ൽ താഴെ താമസക്കാരുള്ള ഒരു ചെറിയ ഗ്രാമമാണ് എ ക്സെസ്റ്റ. ഇവിടെ 125 ഓളം വീടുകളാണത്രേ ഒഴിഞ്ഞ് കിടക്കുന്നത്. ഇവിടേക്ക് താമസിക്കാൻ വരുന്നവർക്ക് 100 യൂറോയാണ് അവിടുത്തെ സർക്കാർ നൽകുന്നത്.
കിഴക്കൻ സ്പെയിനിലെ ഗ്രിഗോസും ആളെ ക്ഷണിക്കുന്നു. നിലവിൽ ഇവിടുത്ത ജനസംഖ്യ വെറും 130 പേർ മാത്രമാണ്. ഈ ഗ്രാമം പുതുതായി വരുന്നവർക്ക് ജോലിയും മൂന്ന് മാസത്തെ സൗജന്യ വാടകയും വാഗ്ദാനം ചെയ്യുന്നു. അതിനുശേഷം, വാടക പ്രതിമാസം 225 യൂറോ മാത്രമായിരിക്കും, നാലിനും 18-നും ഇടയിൽ പ്രായമുള്ള ഓരോ കുട്ടിക്കും 50 യൂറോ അധികമായി ലഭിക്കും.
സ്വിറ്റ്സർലൻഡ്-സ്വിറ്റ്സർലൻഡിലെ വലൈസിൽ സ്ഥിതി ചെയ്യുന്ന അൽബിനൻ എന്ന മനോഹരമായ ഗ്രാമമാണ് അപൂർവ അവസരം ഒരുക്കുന്നത്.50 ലക്ഷം അങ്ങോട്ട് നൽകി കുടുംബങ്ങൾക്ക് താമസമൊരുക്കാനുള്ള പദ്ധതിയാണ് ഗ്രാമം ആരംഭിച്ചത്.
ഇറ്റലി-തെക്കൻ ഇറ്റലിയിൽ സാന്റോ സ്റ്റെഫാനോ ഡി സെസാനിയോ എന്ന മുനിസിപ്പാലിറ്റിയാണ് ആളുകളെ ക്ഷണിക്കുന്നത്. നിലവിൽ വെറും 115 താമസക്കാര് മാത്രമാണ് ഇവിടെ ഉള്ളത്. ഇവിടേക്ക് താമസിക്കാൻ എത്തുന്നവർക്ക് മൂന്ന് വർഷത്തേക്ക് പ്രതിവർഷം 8,000 യൂറോ വരെയണ് ഗ്രാന്റ് ആയി നൽകുക.
പേർച്ചുഗൽ-ജനസംഖ്യ കുറയുന്ന സാഹചര്യത്തിലാണ് പോർച്ചുഗലിലെ ദ്വീപ് ആളുകളെ അങ്ങോട്ട് ക്ഷണിക്കുന്നത്.ആന്റിക്യതേര ദ്വീപിൽ പുതിയ താമസക്കാർക്ക് വീടും ഭൂമിയും ലഭിക്കും. കൂടാതെ അവർ അവിടെ താമസിക്കുന്ന ആദ്യത്തെ മൂന്ന് വർഷത്തേക്ക് എല്ലാ മാസവും 500 യൂറോയും ലഭിക്കും.
അയർലാന്റ് -ഗ്രാമീണ മേഖലയിലേക്ക് റൂറൽ ഫ്യൂച്ചർ പോളിസി എന്ന പദ്ധതിക്ക് കീഴിലാണ് ആളുകശെ ക്ഷണിക്കുന്നത്. ഇവിടേക്കുന്ന തൊഴിലാഴികൾക്ക് നിരവധി ഗ്രാന്റ് അടക്കമുള്ള ആനുകൂല്യമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത് എന്നാൽ ഇതുവരെ ഇവിടേക്ക് അപേക്ഷകൾ സ്വീകരിച്ചതായി റിപ്പോർട്ടില്ല.
വിവരങ്ങൾ -Lancslive












Click it and Unblock the Notifications