വെള്ളത്തിനടിയില്‍ ചുണ്ടുകള്‍ ചേര്‍ത്ത് ചുംബനം; റെക്കോര്‍ഡ് സമയത്തില്‍ ഞെട്ടി സോഷ്യല്‍ മീഡിയ

ഇന്ന് ലോകം മുഴുവനുമുള്ള കമിതാക്കള്‍ പ്രണയദിനം ആഘോഷിക്കുകയാണ്. ഇന്നത്തെ സന്തോഷ ദിവസത്തില്‍ ഒരു കമിതാക്കള്‍ സ്വന്തമാക്കിയ ലോക റെക്കോര്‍ഡിന്റെ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പരസ്പരം ചുംബനത്തിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയ വാര്‍ത്തയാണത്. രണ്ട് പേര്‍ക്ക് എത്ര നേരം പരസ്പരം ചുണ്ടുകള്‍ ചേര്‍ത്ത് പിടിച്ച് ചുംബിച്ച് ഇരിക്കാന്‍ സാധിക്കും. ഒരു മിനിറ്റോ, രണ്ട് മിനിറ്റോ പറ്റുമായിരിക്കും.

ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനം
എന്നാല്‍ ഈ കമിതാക്കള്‍ എടുത്ത സമയം നാല് മിനിറ്റും ആറ് സെക്കന്റുമാണ്. ഈ ചുബംനം വെള്ളത്തിനടിയില്‍ നിന്നുള്ളതാണെന്നാണ് മറ്റൊരു പ്രത്യകത. മാലി ദ്വീപില്‍ വച്ചാണ് ഇരുവരും ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനം എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്
വിവാഹ നിശ്ചയം കഴിഞ്ഞ ദമ്പതികള്‍ മകള്‍ക്കൊപ്പം ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലാണ് താമസം. മൂന്ന് മിനിറ്റ് മുമ്പാണ് വെള്ളത്തിനടിയില്‍ വച്ച് ചുംബിക്കാം എന്ന ആശയം ഇവരുടെ മനസില്‍ ഉദിക്കുന്നത്. മുങ്ങല്‍ വിദഗ്ദര്‍ കൂടിയായ ദമ്പതികള്‍ പിന്നീട് അതിന് വേണ്ടിയുള്ള പരിശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

വെല്ലുവിളികള്‍ ഇങ്ങനെ
മുങ്ങല്‍ വിദഗ്ദരായിട്ടും തങ്ങള്‍ ഈ നേട്ടങ്ങളിലെത്താന്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടെന്നാണ് പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ബെത്ത് നിലീനും മൈല്‍സ് ക്ലുട്ടിയറും ഈ ലോക നേട്ടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ്. മത്സരത്തിന് മൂന്ന് ദിവസം മുമ്പ് വരെ ശ്വാസം പിടിച്ച് നിര്‍ത്താന്‍ പ്രയാസമായിരുന്നെന്ന് ക്ലുട്ടിയര്‍ പറഞ്ഞു.

അണ്ടര്‍ വാട്ടര്‍ പ്രണയകഥ
ഞങ്ങളുടെ അണ്ടര്‍വാട്ടര്‍ പ്രണയകഥ വെള്ളത്തിനടിയിലെ അത്ഭുതവുമായി പ്രണയത്തിലാക്കാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് നീല്‍ പറഞ്ഞു. 13 വര്‍ഷം മുമ്പുള്ള മൂന്ന് മിനിറ്റും 24 സെക്കന്റും ചുംബിച്ചു എന്ന റെക്കോര്‍ഡാണ് ഈ ദമ്പതികള്‍ മറികടന്നിരിക്കുന്നത്.

പുതിയ ലോക റെക്കോര്‍ഡ്
മുങ്ങല്‍ വിദഗ്ദരായി ജോലി ചെയ്യുന്ന ഇരുവര്‍ക്കും ഒന്നര വയസുള്ള മകളുണ്ട്. പുതിയ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയതോടെ ഇരുവരെയും തേടി അഭിനന്ദന പ്രവാഹങ്ങളാണ് എത്തുന്നത്. വാലന്റൈന്‍ ദിനത്തില്‍ ഇങ്ങനെ ഒരു റെക്കോര്‍ഡ് നേടിയെടുക്കാന്‍ സാധിച്ചതിലുള്ള സന്തോഷം ഇരുവരും പ്രകടിപ്പിച്ചു.












Click it and Unblock the Notifications