Video: നടക്കുമ്പോള്‍ പിന്നിലാരെങ്കിലും ഉണ്ടെന്ന് തോന്നാറുണ്ടോ? 'പ്രേത'ത്തെ കണ്ട് ഭയന്നുവിറച്ച് സ്ത്രീ
പ്രേതത്തില്‍ വിശ്വാസമുണ്ടോ? ചിലര്‍ക്ക് വിശ്വാസം ഉണ്ടാകും.. ചിലര്‍ക്ക് വിശ്വാസമുണ്ടാകില്ല. ചിലര്‍ക്ക് പ്രേത സിനിമ കണ്ടാല്‍മതി പിന്നെ ഒറ്റയ്ക്ക് നടക്കാനും കിടക്കാനും ഒക്കെ പേടി ആയിരിക്കും. നടക്കുമ്പോള്‍ പിന്നില്‍ ആരെങ്കിലും വന്നുനില്‍ക്കുന്നപോലെ തോന്നും, നിഴല്‍ കണ്ടതുപോലെ പോലെ തോന്നും..നിങ്ങള്‍ക്ക് ഇങ്ങനൊക്കെ തോന്നാറുണ്ടോ..
എന്നാല്‍ അങ്ങനെ തോന്നുന്നത് നിങ്ങള്‍ക്ക് മാത്രമല്ല....ഇനി പറയാന്‍ പോകുന്ന കാര്യം ഒന്ന് കേട്ടുനോക്കൂ..പ്രേതത്തെ വളരെ പേടിയുള്ള ഒരു സ്ത്രീക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാം....സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ഒരു സ്ത്രീ ഒരു സോഫയിൽ ഇരിക്കുകയാണ്. മുമ്പിൽ ലാപ്ടോപ്പുണ്ട്. അവർ തന്റെ ജോലിയിൽ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ് പെട്ടെന്നാണ് ഒരു താറാവിന്റെ പാവ മെല്ലെ ചലിക്കാൻ തുടങ്ങിയത്, ആദ്യം അവരത് ശ്രദ്ധിച്ചിരുന്നില്ല, പിന്നെ താറാവ് പാവ അനങ്ങിക്കൊണ്ടിരിക്കുന്നത് അവർ കണ്ടു. എന്താണ് സംഭവക്കുന്നതെന്ന് അറിയാതെ അവർ അത് തന്നെ നോക്കിനിന്നു.

പെട്ടെന്നാണ് താറാവ് പാവയുടെ വേഗം കൂടിയത്. ഇതോടെ ഇവർ പേടിച്ച് താഴെ വീണു. സംഭവത്തിന്റെ വീഡിയോ വൈറലാണ്... താറാവ് പാവ തനിയെ ചലിക്കാൻ ഇനി ഇത് വല്ല പ്രേതവുമാണോ എന്നാണോ നിങ്ങളുടെ സംശയം. എന്നാൽ അല്ല ഇത് അമ്മയ്ക്ക് മകൾ കൊടുത്ത പ്രാങ്കായിരുന്നു. ഹ്രസ്വ ക്ലിപ്പ് 12.4 ദശലക്ഷത്തിലധികം കാഴ്ചകളും എട്ട് ലക്ഷത്തിലധികം ലൈക്കുകളും നേടി. വീഡിയോയ്ക്ക് 'അമ്മയെ വേട്ടയാടുന്ന താറാവ് പ്രാങ്ക്' എന്നാണ്, അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്..

എന്തായാലും പ്രാങ്ക് ഒന്നൊന്നര പ്രാങ്കായിപ്പോയി. അമ്മ ഞെട്ടി എന്നുമാത്രമല്ല. ഞെട്ടിത്തരിച്ച് ഒരുവിധമായിപ്പോയി. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമൻുമായി എത്തിയിരിക്കുന്നത്. ഇതിത്തിരി കൂടിപ്പോയില്ലേ എന്നാണ് ചിലർ ചോദിക്കുന്നത്. കാര്യമായി ഇരുന്ന് ഒരാൾ ഇങ്ങനെ പണി ചെയ്യുമ്പോൾ പെട്ടെന്നിങ്ങനെയൊക്കെ കണ്ടുപോയാൽ ഞെട്ടില്ലേ, പെട്ടെന്നുള്ള പേടി കാരണം എന്തെങ്കിലും സംഭവിച്ചിരുന്നിരുന്നെങ്കിലോ എന്നാണ് ചിലർ ചോദിക്കുന്നത്.

എന്തായാലും ചിലർക്ക് ഈ പ്രാങ്ക് വല്ലാതെ ഇഷ്ടമായി...അല്ലെങ്കിലുംം പ്രേതങ്ങളൊക്കെ മനുഷ്യർ പറഞ്ഞുണ്ടാക്കുന്നതല്ലേ...ഇത്രയേയുള്ളൂ കാര്യങ്ങൾ എന്നാണ് ചിലർ പറയുന്നത്. പ്രാങ്ക് എന്തായാലും നന്നായി മനുഷ്യന്മാർ വിചാരിച്ചാലും പ്രേതങ്ങളെ കൊണ്ടുവരാൻ പറ്റുമല്ലോ എന്നാണ് ചിലർ പറയുന്നത്. എന്തായാലും പ്രാങ്ക് കൊണ്ട് അമ്മയെ ഒന്ന് കളിപ്പിക്കണം എന്നു വിചാരിച്ച മകളുടെ ശ്രമം അടിപൊളിയായി ഫലം കണ്ടു,
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications