Viral video: കല്യാണത്തിന് തൊട്ടുമുമ്പ് വരനെഫോണ്‍ ചെയ്ത് വരരുതെന്ന് ദേഷ്യപ്പെട്ട് വധു; ട്വിസ്റ്റ്
കല്യാണ ഉറപ്പിച്ചാല്‍ ആ ദിവസം വരെ ഒരു ഓട്ടം തന്നെ ആയിരിക്കും വീട് പേയ്ന്റടിക്കലും വൃത്തിയാക്കലും ആളുകളെ ക്ഷണിക്കലും എന്നുവേണ്ട തിരക്കൊഴിഞ്ഞ് നേരം ഉണ്ടാവില്ല. കല്യാണദിവസം ടെന്‍ഷന്‍ മുഴുവന്‍ കല്യാണപ്പെണ്ണിനും ചെക്കനും ആയിരിക്കും. അന്ന് എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം അവരായിരിക്കുമല്ലോ..ബാംഗ്ലൂര്‍ ഡെയ്‌സില്‍ നസ്രിയ സിഗരറ്റ് വലിച്ച് പുക വീടുന്ന സീനൊക്കെ ഓര്‍മയില്ലേ ടെന്‍ഷന്‍ കാരണം.അതുപോലെ ടെന്‍ഷനടിച്ച് ഒരു വകയായ ഒരു വധുവിനെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
കല്യാണ് ദിവസം വരനെക്കാളും ടെന്‍ഷന്‍ ഉണ്ടാവുന്നത് വധുവിന് തന്നെയായിരിക്കും മേക്കപ്പൊക്കെ ഇട്ട് ഒരു ദിവസം മുഴുവന്‍ നില്‍ക്കേണ്ടി വരിക, അതിനുപുറമെ വീട് വിട്ട് മറ്റൊരു വീട്ടില്‍ പോകേണ്ടിവരിക അങ്ങനെ ആകെ ടെന്‍ഷന്‍. അപ്പോള്‍ കല്യാണത്തിന് വരന്‍ എത്താന്‍ വൈകിയാലോ

ഈ കല്യാണത്തിന് സംഭവിച്ചത് അതായിരുന്നു. കല്യാണത്തിന്റെ സമയം ആകാനായിട്ടും വരനെ കാണുന്നില്ല. ഇതോടെ വധുവിന് ആകെ ദേഷ്യം വന്നു. ഫോണെടുത്ത് വരനെ വിളിച്ചു. ഈ സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യമീഡിയയില്‍ വൈറലായിരിക്കുന്നത്.

വിവാഹ വേഷത്തില്‍ സുന്ദരിയായ വധു വളരെ ദേഷ്യത്തില്‍ വരനെ വിളിക്കുകയാണ്. നേരം വൈകുന്ന വരനെ ഇനി വരണ്ട എന്നാണ് വധു പറയുന്നത്. വരനും വധുവും തമ്മില്‍ പറയുന്ന കാര്യം അത്ര വ്യക്തമല്ല. പക്ഷേ വരന്റെ മറുപടി വധുവിനെ ദേഷ്യം പിടിപ്പിക്കുന്നുണ്ട്. ട്രാഫിക്കില്‍പ്പെടുമല്ലേ എന്നാല്‍ ദയവായി വരേണ്ട എന്ന് വധു പറയുന്നുണ്ട്..

അയ്യോ കല്യാണത്തിന്റെ അവസാന നിമിഷം ഇങ്ങനൊക്കെ പറഞ്ഞാലോ എന്നാവും നിങ്ങള്‍ പേടിക്കുന്നതല്ലേ.. പക്ഷേ അവിടെയാണ് വന്‍ തമാശ ഫോണ്‍ വെക്കാന്‍ നേരത്ത് ഒന്ന വേഗം വരാന്‍ നോക്ക് എന്നുപറഞ്ഞാണ് കല്യാണപ്പെണ്ണ് ഫോണ്‍ വെക്കുന്നത്. എന്തായാലും സോഷ്യല്‍മീഡിയയില്‍ വീഡിയോ വൈറലാണ്.

ധാരാളം പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ ഇടുന്നത്. വരനോടാണ് ചിലരുടെ പരിഭവം. എന്താണിത് ആ കുട്ടിയെ ഇങ്ങനെ ടെന്‍ഷന്‍ ആക്കല്ലേ വിവാഹത്തിനെങ്കിലും കുറച്ച് നേരത്തെ വന്നുകൂടെ എന്നാണ് ഒരു കമന്റ്... അയ്യോ പാവം കുട്ടി, കല്യാണത്തിന്റെ അന്നും കുട്ടിക്കളിയാണല്ലേ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അതേസമയം ചിലര്‍ കല്യാണപ്പെണ്ണിന്റെ ദേഷ്യത്തെക്കുറിച്ചാണ് പറയുന്നത്. വളരെ സുന്ദരിയായി നിന്നിട്ട് ഇങ്ങനെ ദേഷ്യപ്പെടല്ലേ എന്നാണ് ചിലര്‍ പറയുന്നത്. എന്തായാലും വീഡിയോ വൈറലായതോടെ കല്യാണപ്പെണ്ണും ചെക്കനും വൈറലായി...
ബ്രൈഡൽ ലെഹൻങ്ക ഡിസെൻ പങ്കുവെച്ചവീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications