Viral video: ജീവനറ്റ ഇണയുടെ അരികിൽ നിന്നുമാറാതെ പക്ഷി; പിന്നീടുള്ള രംഗം നിങ്ങളുടെ ഹൃദയം തകർക്കും
മറ്റൊരാൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ പറ്റാത്ത ചില വികാരങ്ങൾ ഉണ്ട്. സ്‌നേഹവും അടുപ്പവും, സഹാനുഭൂതിയും അനുകമ്പയുമൊന്നും വാക്കുകൾ കൊണ്ട് നമുക്ക് പ്രകടിപ്പിക്കാൻ പറ്റുന്നവയല്ല. അത് അനുഭവിച്ച് തന്നെ അറിയണം. ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ഈ വികാരങ്ങളൊക്കെ ഉൾക്കാെള്ളുന്ന ഒന്നാണ്. കണ്ണ് നിറയാതെ നമുക്ക് ഈ വീഡിയോ കണ്ടുതീർക്കാൻ കഴിയില്ല.
ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. രണ്ട് പക്ഷികളെ നമുക്ക് വീഡിയോയിൽ കാണാം. അതിൽ ഒരു പക്ഷി ജീവനറ്റ് കിടക്കുകയാണ്. രണ്ടാമത്തെ പക്ഷി ജീവൻ നഷ്ടപ്പെട്ട് കിടക്കുന്ന തന്റെ ഇണയക്ക് അരികിൽ നിന്ന് മാറാതെ നിൽക്കുകയാണ്. സംഭവം ഷൂട്ട് ചെയ്യുന്ന മനുഷ്യൻ ആ പക്ഷിയെ മാറ്റാൻ ശ്രമിക്കുന്നുണ്ട്.

എന്നാൽ ആ പക്ഷി അവിടെ തന്നെ നിൽക്കുകയാണ്. എന്നാൽ അവസാനത്തെ കാഴ്ച ഹൃദയഭേദകമായിരുന്നു. ജീവനറ്റ് കിടക്കുന്ന പക്ഷിയെ ഒട്ടിപ്പിടിച്ച് കുറേനേരം അവിടെ തന്നെ നിന്ന ഇണപ്പക്ഷിയും അവിടെ തന്നെ ജീവൻ നഷ്ടപ്പെട്ട് വീഴുകയാണ്. ഒടുവിൽ ഒരു കുഴിയിൽ തന്നെ ആ രണ്ട് പക്ഷികളെ അടക്കുന്നതും വീഡിയോയിൽ കാണാം.
ട്വിറ്ററിൽ പങ്കു വെച്ചിരിക്കുന്ന വീഡിയോ നിരവധി പേരാണ് കണ്ടത്. ഈ വീഡിയോയ്ക്ക് താഴെ ഇപ്പോഴും കമന്റുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇണയെ നഷ്ടപ്പെട്ട വേദന കൊണ്ടാണോ ആ പക്ഷിക്കും ജീവൻ നഷ്ടപ്പെട്ടത് എന്ന ഒരാളുടെ സംശയത്തിന് അതേ എന്നായിരുന്നു സുശാന്ത നന്ദ മറുപടി നൽകിയത്.
ഈ കാഴ്ച കണ്ടുനിൽക്കാൻ സാധിക്കുന്നില്ല എന്നാണ് മറ്റാെരാളുടെ കമന്റ്. മനുഷ്യരുടെ ജീവിതത്തിൽ മാത്രം അല്ല താങ്ങായും തുണയായും അവരുടെ പങ്കാളികൾ ഉണ്ടാവുക എന്ന കാര്യം ഈ വീഡിയോ കാണുമ്പോൾ ബോധ്യപ്പെടും എന്നാണ് മറ്റൊരാളുടെ കമന്റ്, മനുഷ്യർക്കിടയിൽ പോലും കാണാത്ത സ്നേഹം ആണ് ഈ കുഞ്ഞ് പക്ഷികൾക്കിടയിൽ കണ്ടത് എന്നായിരുന്നു മറ്റൊരു കമന്റ്.
സ്നേഹത്തിന്റെ സങ്കീർണ്ണതകൾ നമുക്ക് ഒരിക്കലും പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞേക്കില്ലെങ്കിലും, എല്ലാവർക്കും അവരുടെ മനസ്സിൽ വികാരങ്ങൾ ഉണ്ട് എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ഹൃദ്യമായ വീഡിയോ എന്നാണ് ഒരാൾ പറഞ്ഞത്. ആഴത്തിലുള്ള ബന്ധത്തിന്റെ തീവ്രതയാണ് ഈ വീഡിയോയിൽ കാണുന്നതെന്നാണ് മറ്റൊരാളുടെ കമന്റ്.
വീഡിയോ കാണുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications