കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലരക്കോടിയിലേറെ പേര്‍ കണ്ട വീഡിയോ; വധുവിനൊപ്പം നൃത്തം ചെയ്യുന്നത് ആരാണെന്നറിയോ

Google Oneindia Malayalam News

വിവാഹ ആഘോഷത്തിന്റെ ഓരോ വീഡിയോയും ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ് . പല വീഡിയോകളും നമ്മുടെ മനസിനെ കീഴടക്കുന്നതാണ്. ഇത്തരം വീഡിയോകള്‍ കാണുമ്പോള്‍ നമുക്ക് വലിയ സന്തോഷമാണ് ലഭിക്കാറുള്ളത്. എല്ലാ വീഡിയോകളും ആളുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യാറുമുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. വൈറലായ വീഡിയോകളില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരും ഈ വീഡിയോയ്ക്കാണുള്ളത് .

1

നമ്മള്‍ പല വിവാഹ നൃത്ത വീഡിയോകളിലും വരന്‍, അല്ലെങ്കില്‍ വധു എന്നിവര്‍ സുഹൃത്തുക്കളൊപ്പം നൃത്തം ചെയ്യുന്നതായിരിക്കാം. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്ന വീഡിയോ ശരിക്കും വ്യത്യസ്തമായ വീഡിയോയാണ്. കാരണം, വധു വധുവിന്റെ അച്ഛനും ചേര്‍ന്നുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ മനസ് കീഴടക്കുന്നത്.

2

ലക്ഷണമൊത്ത രണ്ട് പുരുഷന്മാര്‍ ചിത്രത്തിലുണ്ട്; ഒരാളെ കണ്ടെത്തിയാല്‍ ജീനിയസ്, 5ലക്ഷണമൊത്ത രണ്ട് പുരുഷന്മാര്‍ ചിത്രത്തിലുണ്ട്; ഒരാളെ കണ്ടെത്തിയാല്‍ ജീനിയസ്, 5

63 വയസായ പിതാവിനൊപ്പമാണ് വധു നൃത്തം ചെയ്യുന്നത്. സാന്‍ഡിയാഗോ സ്വദേശിയായ ബ്രിട്ടാനിയാണ് വൈറല്‍ വധു. ബ്രിട്ടാനിയുടെ പിതാവും ചേര്‍ന്ന് മനോഹരമായ നൃത്തമാണ് കാഴ്ചവച്ചത്. കോടിക്കണക്കിന് പേരാണ് ഈ നൃത്തം സോഷ്യല്‍ മീഡിയയിലൂടെ കണ്ടത്. കണ്ടവര്‍ എല്ലാവരും രണ്ട് പേരെയും അഭിനന്ദിച്ച് രംഗത്തെത്തുന്നുണ്ട്. യുവാക്കളെ പോലും വെല്ലുവിളിക്കുന്ന രീതിയിലുള്ള നൃത്തമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

3

63 വയസായ പിതാവാണോ ഈ നൃത്തം ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. വീഡിയോ എല്ലാവരും ഷെയര്‍ ചെയ്തതോടെ നാലരക്കോടി പേരാണ് ഈ വീഡിയോ കണ്ടത്. വീഡിയോയില്‍ അച്ഛന്റെ നൃത്തമാണ് എല്ലാവരെയും ആകര്‍ഷിച്ചത്. ആ നൃത്തം കണ്ടാല്‍ ഇദ്ദേഹത്തിന് പ്രായം 63 ആയെന്ന് ആരും പറയില്ലെന്നാണ് എല്ലാവരും പറയുന്നത്.

4

'പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി','പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി',

നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇങ്ങനെയൊരു അച്ഛനെ കിട്ടാന്‍ ഭാഗ്യം ചെയ്യണമെന്നാണ് എല്ലാവരും പറയുന്നത്. 63ലും മങ്ങാത്ത പ്രസരിപ്പോടെ നൃത്തം ചെയ്യുന്ന ഈ അച്ഛനെ നോക്കൂ എന്നാണ് ഒരാള്‍ വീഡിയോ കണ്ട് കമന്റ് ചെയ്തത്. വീഡിയോ വൈറലായതിന് പിന്നാലെ അച്ഛനും മകളും സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ്.

വളര്‍ത്തി വലുതാക്കിയവരാല്‍ അവഹേളിതനായ അറ്റ്‌ലസ് രാമചന്ദ്രന്‍; അനുസ്മരിച്ച് കെടി കുഞ്ഞുമോന്‍വളര്‍ത്തി വലുതാക്കിയവരാല്‍ അവഹേളിതനായ അറ്റ്‌ലസ് രാമചന്ദ്രന്‍; അനുസ്മരിച്ച് കെടി കുഞ്ഞുമോന്‍

English summary
video of a father dancing with his daughter on her wedding day has gone viral on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X