Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: 'ഇതൊക്കെ എങ്ങനെ സാധിക്കുന്നു'; ബഹുനിലകെട്ടിടത്തിന്റെ മുകളില്‍ നിന്ന് ജനല്‍ തുടച്ച് യുവതി

ദീപാവലി ആഘോഷിക്കാനൊരുങ്ങുന്ന തിക്കിലാണ് ആളുകള്‍ വീടും ചുറ്റുപാടുമൊക്കെ വൃത്തിയാക്കുന്ന തിരക്കിലാണ് ചിലര്‍. ഇപ്പോള്‍ തന്റെ വീടിന്റെ ജനാലയുടെ ഗ്ലാസ് തുടച്ചു വൃത്തിയാക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

വീഡിയോ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് സോഷ്യല്‍മീഡിയ വീട് വൃത്തിയാക്കുന്നതുകണ്ട് ഇത്രയധികം ഭയക്കാന്‍ എന്താണ് എന്ന് ചോദിക്കാന്‍ വരട്ടെ.. ആ വീഡിയോ കണ്ടാല്‍ ആ സംശയം തീരും. ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ മുകളില്‍ നിലയില്‍ നിന്നാണ് സ്ത്രീ ജനാല വൃത്തിയാക്കുന്നത്.

1

അതും ജനാലയുടെ ഒരു അറ്റം ചവിട്ടിക്കൊണ്ട്. അവര്‍ താഴോട്ടൊന്നും ശ്രദ്ധിക്കാതെ അറ്റത്ത് നിന്നുകൊണ്ട് ജനലാ തുടച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടുമില്ല,. സാഗര്‍ എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

2

സ്ത്രീയുടെ പ്രവര്‍ത്തി കണ്ട് ശരിക്കും സോഷ്യല്‍മീഡിയ ഞെട്ടിത്തരിച്ചിരിക്കുകയാണ്. നിമിഷം നോരം കൊണ്ട് തന്നെ നിരവധിപേരാണ് ഈ വീഡിയോ കണ്ടത്, നിപരവധി ആളുകള്‍ കമന്റ് ചെയ്തിട്ടുമുണ്ട്. വീട് വൃത്തിയാക്കുന്നതും ജനൽ തുടയ്ക്കുന്നതുമൊക്കെ നല്ല കാര്യം തന്നെ പക്ഷേ നിങ്ങൾ ഇപ്പോൾ ചെയ്ത ഇക്കാര്യം വളരെ അപകടം നിറഞ്ഞതാണെന്നാണ് ഒരാൾ കമന്റ് ചെയ്തത്. നിങ്ങളുടെ ധൈര്യം സമ്മതിക്കണം പക്ഷേ ഇത് പ്രോത്സാഹിപ്പിക്കരുത്. ഏറ്റവും അപകടം പിടിച്ച കാര്യമാണ് ചെയ്തിരിക്കുന്നതെന്നാണ് മറ്റൊരാൾ പറഞ്ഞത്.

3

ആഘോഷങ്ങൾ വരുമ്പോൾ ഞങ്ങളും വീട് വൃത്തിയാക്കാറുണ്ട്, അതൊക്കെ വളരെ നല്ല കാര്യമാണ്. വീടും ചുറ്റുപാടുമൊക്കെ വൃത്തിയാക്കണം. പക്ഷേ നിങ്ങൾ ​ഗ്രൗണ്ട് ഫ്ലോറിൽ അല്ല നിൽക്കുന്നതെന്ന കാര്യം നിങ്ങൾക്ക് ബോധമുണ്ടാകണമായിരുന്നു. ഇത്തരം പ്രവൃത്തികൾ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടുള്ളതല്ല. കാല് തെറ്റ് താഴേക്ക് വീഴാൻ അത്ര വലിയ സമയം വേണ്ട.

വീഡിയോ കാണാനായ ഇവിടെ ക്ലിക്ക് ചെയ്യുക

4

ഉയരത്തിൽ പണിയെടുക്കുമ്പോൾ അതിന്റേതായ സുരക്ഷ സ്വീകരിക്കേണ്ടതാണ്, താല് തെറ്റി വീഴാത്തത് നീങ്ങളുടെ വലിയ ഭാ​ഗ്യമാണെന്ന് കരുതിക്കോ എന്നായിരുന്നു ഒരാൾ പറഞ്ഞത്. ആരു തന്നെ സ്ത്രീയുടെ ഈ പ്രവൃത്തിയെ പിന്തുണയ്ക്കുന്നില്ല. ഒരാളുപോലും ഇതുപോലെ അബദ്ധം ചെയ്യാൻ നിൽക്കരുതേ എന്നാണ് സോഷ്യൽമീഡിയ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+