Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ വേദിയില്‍ വെടി പൊട്ടിച്ച് വധു; ആകാശത്തേക്ക് നാല് റൗണ്ട്, ഞെട്ടി സോഷ്യല്‍ മീഡിയ

വിവാഹചടങ്ങിനിടെ വേദിയില്‍ വച്ച് വധു റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയിലെ സലേംപൂര്‍ ഗ്രാമത്തിലെ ഗസ്റ്റ് ഹൗസില്‍ വച്ചാണ് സംഭവം നടന്നത്. വിവാഹചടങ്ങിനിടെ വധുവും വരനും വേദിയില്‍ ഇരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. പെട്ടെന്ന് വധു കയ്യിലൊരു തോക്കെടുത്ത് ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു.

ആകാശത്തേക്ക് നാല് തവണ വെടിയുതിര്‍ത്തതിന് ശേഷം സമീപത്തുണ്ടായിരുന്ന യുവാവ് തോക്ക് വാങ്ങിക്കുകയായിരുന്നു. വധു ഹത്രാസ് ജംക്ഷന്‍ സ്വദേശിയാണെന്നും റിവോള്‍വര്‍ നല്‍കുന്ന യുവാവ് ഹത്രാസ് ജംക്ഷന്‍ പ്രദേശത്തെ ഒരു ഗ്രാമത്തില്‍ നിന്നുള്ളയാളാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

viral video

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിക്ക് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. വിവാഹ ചടങ്ങിനിടെ വധുവിനെ വെടിവച്ച കേസില്‍ വീഡിയോയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതായി അമര്‍ ഉജ്ജല റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതാദ്യമായല്ല ഇത്തരം സംഭവങ്ങള്‍ ഉത്തര്‍ പ്രദേശില്‍ നടക്കുന്നത്. ഇതിന് മുമ്പും ഒരുപാട് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയില്‍ സമാനമായ സംഭവം അരങ്ങേറിയിരുന്നു. മഹാരാഷ്ട്രയിലെ ജുന്നറിലാണ് സംഭവം നടന്നത്. വിവാഹത്തിന് ശേഷം സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയത്ത് ഒരു കളിത്തോക്ക് പോലുള്ളവ ഉപയോഗിക്കുകയായിരുന്നു. ഈ തോക്കില്‍ നിന്നുണ്ടായ തീ വധുവിന്റെ മുഖത്തേക്ക് പടരുകയും ചെയ്തു .

തീ പടര്‍ന്നതിന് പിന്നാലെ വധു പ്രാണരക്ഷാര്‍ത്ഥം വരണമാല്യം വലിച്ചെറിഞ്ഞ് സ്റ്റേജിന്റെ പിന്നിലേക്ക് ഓടുകയായിരുന്നു. സംഭവത്തിനിടെ ആരോ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹ ഫോട്ടോയ്ക്ക് വേണ്ടിയാണ് യുവതികള്‍ ഇങ്ങനെ ചെയ്തത്. ജുന്നറിലെ ഒരു പ്രദേശിക ചാനലാണ് വീഡിയോ ആദ്യം പുറത്തുവിട്ടത്. വധു വരന്മാരുടെ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. 13 സെക്കന്റുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+