Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ ഏറ്റവും പവർഫുൾ ആയ ഇലക്ട്രിക് ലോക്കോമോട്ടീവ്; വീഡിയോ വൈറൽ

റെയിൽ വേ മന്ത്രാലയം പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇലക്ട്രിക് ലോക്കോ മോട്ടീവിന്റെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. ബീറ്റ്സ് ഓഫ് ഇന്ത്യൻ റെയിൽവേ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

WAG12B' എന്ന് പേരിട്ടിരിക്കുന്ന 12000 ഹോഴ്സ് പവറുള്ള ഇലക്ട്രിക് ലോക്കോ മോട്ടീവുകൾ രാജ്യത്തെ ഏറ്റവും തദ്ദേശിയ ലോക്കോ മോട്ടീവുകളാണ്. മെയ്ക്ക് ഇൻ് ഇന്ത്യ പ്രോ​ഗ്രാമിന് കീഴിൽ നിർമ്മിക്കുന്ന ഈ ഇലക്ട്രിക് ലോക്കോകൾ 120 കിലോ മീറ്റർ വേ​ഗതയിൽ 6000 ടൺ ഭാരമുള്ള ചരക്കു തീവണ്ടികളെ കയറ്റാൻ അനുവദിക്കുന്നു, ഇതിന്റെ മുൻ​ഗാമിയായ WAG -9 നെ അപേക്ഷിച്ച് ഇവ ഇരട്ടി ശക്തമാണ്.

Loco

''Bast of Indian റെയിൽവേ:- Wag12B ഇന്ത്യയുടെ ഏറ്റവും ശക്തമായ ഇലക്ട്രിക് ലോക്കോ മോട്ടീവ് റെയിൽ വേ മന്ത്രാലയം എക്സിലെ വീഡിയോയുടെ അടിക്കുറിപ്പായി നൽകി. 33 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് WAG-12B പ്രവർത്തനക്ഷമമാണെന്ന് കാണിക്കുന്നു. കപത്തും സവിശേഷതകളും, കഴിവുകളുമൊക്കെ കാണിക്കുന്നു.

ഇൻസുലേറ്റഡ് ​ഗേറ്റ് ബൈ പോളാർ ട്രാൻസിസ്റ്റുകൾ അല്ലെങ്കിൽ IGBT അടിസ്ഥാനമാക്കിയുള്ള പ്രൊപ്പൽഷൻ സാങ്കേതിക വിദ്യ ഉപയോ​ഗിച്ചാണ്
WAG 12B ലോക്കോ മോട്ടീവ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. ഇത് ഊർജ്ജ ഉപഭോ​ഗം കുറയ്ക്കുന്ന റീജനറേറ്റീവ് ബ്രേക്കിം​ഗ് ഉപയോ​ഗിക്കുന്നു.

22. 5 ടൺ ആക്സിൽ ലോഡുള്ള ബോ - ബോ ഡിസൈൻ ഉപയോ​ഗിച്ചാണ് ലോക്കോ മോട്ടീവുകൾ പുനർനിർമ്മിച്ചത്. ഇത് 25 ടണ്ണായി ഉയർത്താം. രാജ്യത്തെ ശരാശരി തരക്ക് തീവണ്ടികളുടെ വേ​ഗത മണിക്കൂറിൽ 20- 25 കിലോ മീറ്ററെങ്കിലും അവ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു

വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+