Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കോര്‍പ്പിയോയുടെ ബോണറ്റില്‍ ഇരുന്ന് യുവതിയുടെ 'മാസ്' പ്രകടനം; പിന്നാലെ എട്ടിന്റെ പണിയും

ലക്‌നൗ : റോഡ് നിയമലംഘനങ്ങളുടെ വീഡിയോകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇത്തരം വീഡിയോകള്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വാഹനം ഉപയോഗിച്ചുള്ള അഭ്യാസ പ്രകടനങ്ങള്‍, ട്രാഫിക് നിയമലംഘനം , മോശം ഡ്രൈവിംഗ് എന്നിങ്ങനെയുള്ള വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുള്ളത് . ഇപ്പോഴിതാ അങ്ങനെ ഒരു നിയമലംഘനത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് .

1

സ്‌കോര്‍പ്പിയോ വാഹനത്തന്റെ ബോണറ്റിലിരുന്ന് നഗരപ്രദക്ഷിണം നടത്തിയ യുവതിയാണ് വീഡിയോയില്‍ കുടങ്ങിയിരിക്കുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സംഭവം വൈറലയാതോടെ പൊലീസിന്റെ ശ്രദ്ധയിലും പെട്ടു. ഇതോടെ സാഹസിക യാത്ര നടത്തിയ വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

2

ഒരു യുവതിയാണ് സ്‌കോര്‍പ്പിയയുടെ മുകളില്‍ കയറിയിരുന്ന് യാത്ര ചെയ്തത്. തുടര്‍ന്ന് പൊലീസ് യുവതിയെ കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു. ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ് സംഭവം. റോഡരികില്‍ നിന്ന ആരോ ഒരാളാണ് വീഡിയോ പകര്‍ത്തിയത്. റോഡിലൂടെ സഞ്ചരിക്കുന്ന സ്‌കോര്‍പ്പിയയുടെ ബോണറ്റില്‍ യുവതി യാത്ര ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. 10 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണിത്.

3

രാത്രി അധികം തിരക്കൊന്നുമില്ലാത്ത റോഡിലൂടെ വളരെ പതുക്കെയാണ് വാഹനം പോകുന്നത്. എന്നിരുന്നാലും ഇങ്ങനെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണ്. റോഡിലൂടെ ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നിയമം പറയുന്നത്. എന്നാല്‍ യുവതിക്കെതിരെ ഏതൊക്കെ വകുപ്പുകളാണ് ചുമത്തിയത് എന്ന് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.

4

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇത്തരം നിയമലംഘനങ്ങള്‍ നടക്കുന്നത് പതിവാണ്. ഇത്തരം യാത്രകള്‍ വാഹനത്തിലുള്ളവര്‍ക്കും റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്കും അപകടമുണ്ടാക്കുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. പലരും വൈറലാകാന്‍ വേണ്ടി ഇത്തരം വീഡിയോകള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+