ഇളയദളപതിയും, രജനിയുമല്ല, ദക്ഷിണേന്ത്യയില്‍ അതിസമ്പന്നന്‍ ഈ നടന്‍; മോഹന്‍ലാലിന്റെ സ്ഥാനം ഇങ്ങനെ
ദക്ഷിണേന്ത്യന്‍ സിനിമയിലെ താരാരാധന ശക്തമാണെന്ന എല്ലാവര്‍ക്കും അറിയാം. രജനീകാന്ത്, ചിരഞ്ജീവി, വിജയ്, മമ്മൂട്ടി, മോഹന്‍ലാല്‍, പോലുള്ള വമ്പന്‍ താരങ്ങള്‍ ദക്ഷിണേന്ത്യന്‍ സിനിമയിലുണ്ട്. എന്നാല്‍ ആരാണ് സമ്പത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. എല്ലാ സൂപ്പര്‍ താരങ്ങളും കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്നുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.
എന്നാല്‍ ഇവരില്‍ ആരുമല്ല ഏറ്റവും കൂടുതല്‍ ആസ്തിയുള്ള സൂപ്പര്‍ താരം. ആരും പ്രതീക്ഷിക്കാത്തൊരു താരമാണ് ഏറ്റവും കൂടുതല്‍ ആസ്തിയുമായി മുന്നിലുള്ളത്. പട്ടികയില്‍ മലയാളത്തില്‍ നിന്ന് ഒരേയൊരു സൂപ്പര്‍ താരം മാത്രമാണ് ആദ്യ പത്തിലുള്ളത്. അത് ആരൊക്കെയാണെന്ന് നോക്കാം.

നൂറ് കോടിയുടെ താരമല്ല
തെലുങ്ക് സിനിമയിലാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ആ സൂപ്പര്‍ താരമുള്ളത്. എന്നാല്‍ നൂറ്് കോടി പ്രതിഫലം വാങ്ങുന്ന താരമല്ല ഇത്. നാഗാര്‍ജുന്‍ അക്കിനേനിയാണ് കൂടുതല്‍ ആസ്തിയുള്ള ദക്ഷിണേന്ത്യ താരം.
കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ഏറ്റവും കൂടുതല്‍ സിനിമകള്‍ വിജയിച്ച താരം കൂടിയാണ് അദ്ദേഹം. 3010 കോടി രൂപയാണ് നാഗാര്‍ജുനയുടെ ആസ്തി. 2022ല്‍ സൂം ടിവിയാണ് നാഗാര്‍ജുനയുടെ ആസ്തി വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
നാഗാര്‍ജുനയുടെ പ്രതിഫലം ഇങ്ങനെ
നാഗാര്‍ജുന ഒരു സിനിമയ്ക്കായി 9 മുതല്‍ 20 കോടി വരെയാണ് വാങ്ങുന്നത്. പരസ്യങ്ങള്‍ക്കായി രണ്ട് കോടി രൂപയും അദ്ദേഹം വാങ്ങുന്നുണ്ട്. അതേസമയം അഭിനയത്തിലൂടെ മാത്രമല്ല നാഗാര്‍ജുന വരുമാനം കണ്ടെത്തുന്നത്. ബിസിനസ് രംഗത്തും അദ്ദേഹത്തിന് മികവുണ്ട്.
അന്നപൂര്‍ണ സ്റ്റുഡിയോയില്‍ പങ്കാളിയാണ് അദ്ദേഹം. നേരത്തെ മാ ടിവി നാഗാര്‍ജുനയുടെ ഉടമസ്ഥതയിലായിരുന്നു. പിന്നീട് അത് സ്റ്റാര്‍ മായ്ക്ക് വില്‍ക്കുകയായിരുന്നു. ഹൈദരാബാദ് ഹൈ ടെക് സിറ്റിയില്‍ കണ്‍വെന്‍ഷന്‍ സെന്ററും, മീഡിയ് സ്‌കൂളും നാഗാര്‍ജുനയ്ക്കുണ്ട്.

പിന്നിലായി ഈ താരങ്ങള്‍
തെലങ്ക് സൂപ്പര്‍ താരം വെങ്കടേഷ് രണ്ടാം സ്ഥാനത്തും, ചിരഞ്ജീവി മൂന്നാം സ്ഥാനത്തുമാണ്. 2200 കോടിയാണ് വെങ്കടേഷിന്റെ ആസ്തി. 1650 കോടിയുടെ ആസ്തിയാണ് ചിരഞ്ജീവിക്കുള്ളത്. ആര്‍ആര്‍ആറിലൂടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരമായി മാറിയ രാംചരണ്‍ നാലാം സ്ഥാനത്തുണ്ട്.1370 കോടിയാണ് താരത്തിന്റെ ആസ്തി.
ജൂനിയര്‍ എന്‍ടിആറിന് 450 കോടിയുടെ ആസ്തിയാണ് ഉള്ളത്. പുഷ്‌യിലൂടെ രാജ്യം മുഴുവന്‍ ചര്‍ച്ചയായ അല്ലു അര്‍ജുന്റെ ആസ്തി 350 കോടിയാണ്.
തമിഴില്‍ മുമ്പനാര്
തമിഴില്‍ ഇളയദളപതി വിജയ്, കമല്‍ഹാസന്‍ എന്നിവരാണ് മുന്നിലുള്ളത്. 450 കോടിയുടെ ആസ്തിയാണ് കമല്‍ഹാസനുള്ളത് വിജയിക്ക് 445 കോടിയുടെ ആസ്തിയുണ്ട്. നിലവില്‍ തമിഴിലെ ഏറ്റവും വലിയ താരം കൂടിയാണ് വിജയ്.
താരം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതോടെ വരുമാനം ചിലപ്പോള്‍ കുറഞ്ഞേക്കാം. രജനീകാന്തും തൊട്ടുപിന്നിലുണ്ട്. 430 കോടിയാണ് സൂപ്പര്‍ താരത്തിന്റെ ആസ്തി.
മലയാളത്തില്‍ നിന്നാരൊക്കെ?
ആദ്യ പത്തില്‍ മലയാളത്തില്‍ നിന്ന് ഒരേയൊരു താരം മാത്രമാണ് ഇടംപിടിച്ചിരിക്കുന്നത്. മോഹന്‍ലാലാണ് ആ താരം. 376 കോടിയാണ് മോഹന്‍ലാലിന്റെ ആസ്തി. ഒന്‍പതാം സ്ഥാനത്താണ് അദ്ദേഹം ഉള്ളത്. അതേസമയം മറ്റൊരു സൂപ്പര്‍ മമ്മൂട്ടി ആദ്യ പത്തില്‍ ഇല്ല.
യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാനോ, പൃഥ്വിരാജോ, ടോപ് ടെന്നില്‍ ഇല്ല. മലയാളം പൊതുവേ ചെറിയ സിനിമാ ഇന്‍ഡസ്ട്രിയായത് കൊണ്ട് ഇത്തരത്തില്‍ സംഭവിക്കാം. തമിഴിനും, തെലുങ്കിനും മാര്‍ക്കറ്റ് വളരെ വലുതുമാണ്.












Click it and Unblock the Notifications