Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral video: രണ്ട് കവിളുകളിലും ചേര്‍ത്തു പിടിച്ചുമ്മ; രാഹുലിനെ സ്‌നേഹത്തില്‍ പൊതിഞ്ഞ് വൃദ്ധ

ഭാരത് ജോഡോ യാത്ര ആരംഭിച്ച അന്ന് മുതല്‍ സോഷ്യല്‍മീഡിയയില്‍ വനലിയ രീതിയില്‍ തരംഗം ഉണ്ടാക്കിയിട്ടുണ്ട്. യാത്രയിലെ പല വീഡിയോകളും വൈറലായിട്ടുമുണ്ട്. ഭാരത് ജോഡോയുടെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം രാഹുല്‍ ഗാന്ധിയുടെ മുഴുവന്‍ സാന്നിധ്യം തന്നെയാണ് അദ്ദേഹത്തിന്റെ പങ്കാളിത്തം ചെറിയ ആവേശമല്ല പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്.

രാഹുലിനെ കാണാനും സംസാരിക്കാനും നിരവധിപേരാണ് ഭാരത് ജോഡോ യാത്രയിലേക്ക് വരുന്നത്. ഇപ്പോള്‍ ഭാരത് ജോഡോ യാത്രയിലെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈാറലായിരിക്കുകയാണ്. പ്രയമായ ഒരു സ്ത്രീ രാഹുല്‍ ഗാന്ധിയെ കാണാന്‍ എത്തുന്നതാണ് വീഡിയോയില്‍ ഉള്ളത്. അദ്ദേഹത്തിനെ ചേര്‍ത്ത് പിടിച്ച് ആ സ്ത്രീ കവിളിള്‍ ഉമ്മയും നല്‍കുന്നുണ്ട്. ഈ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

1

കോണ്‍ഗ്രസ് ട്വിറ്ററില്‍ അപ്ലോഡ് ചെയ്ത വീഡിയോ ക്ലിപ്പില്‍, ഒരു ജനക്കൂട്ടത്തിന് നടുവില്‍ നിന്ന് വൃദ്ധയുമായി അദ്ദേഹം സംസാരിക്കുന്നത് കാണാം. രാഹുല്‍ ഗാന്ധിയുടെ തോളില്‍ തട്ടി സ്ത്രീ അനുഗ്രഹിക്കുന്നത് കാണാം. അവസാനം, ഗാന്ധി വീണ്ടും തന്റെ അനുയായികള്‍ക്ക് നേരെ കൈ വീശി മാര്‍ച്ചിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അവര്‍ കെട്ടിപ്പിടിക്കുന്നുണ്ട്.

2

നവംബര്‍ 7 ന് ആരംഭിച്ച യാത്ര ഇപ്പോള്‍ 1000 കിലോമീറ്റര്‍ പൂര്‍ത്തിയായിരിക്കുകയാണ്. യാത്ര കടന്നുപോയ സംസ്ഥാനങ്ങളിലൊക്കെ വലിയ സ്വീകരണമാണ് യാത്രയ്ക്ക് കിട്ടിയത്. പ്രായം ആയവര്‍ മുതല്‍ കുട്ടികള്‍ വരെ യാത്രയുടെ ഭാഗമാകാന്‍ എത്തുന്നുണ്ട്. വളരെ രസകരമായാണ് രാഹുല്‍ യാത്രയില്‍ പെരുമാറുന്നതും. നടുറോഡില്‍ പുഷ് അപ്പ് എടുത്തും, ഓടിയും, തമാശ പറഞ്ഞും ആളുകളുമായി സംവദിച്ചുമൊക്കെയാണ് അദ്ദേഹം നടക്കുന്നത്.

3

കർണാടകയിലെ യാത്രയ്ക്കിടെ സിദ്ധരാമയ്യയുടെ കൈ പിടിച്ച് രാഹുൽ ഓടുന്ന വീഡിയോ വൈറലായിരുന്നു. സിദ്ധരാമയ്യും അദ്ദേഹവും നടക്കുമ്പോഴായിരുന്നു രാഹുൽ സിദ്ധരാമയ്യയുടെ കൈപിടിച്ച് ഓടുന്നത് അദ്ദേഹം വളരെ ആസ്വദിച്ചാണ് രാഹുലിന്റെ കുസൃതിക്കൊപ്പം നിന്നത്. അതുപോലെ തന്നെ മഴയത്ത് നിന്ന് രാഹുൽ ജനങ്ങളോട് സംസാരിക്കുന്ന വീഡിയോയും വൈറലായിരുന്നു.

4

അതേസമയം, സോണിയ ​ഗാന്ധി ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തപ്പോൾ അമ്മയോട് അദ്ദേഹം കാണിച്ച കരുതലും വൈറലായിരുന്നു. യാത്രക്കൊപ്പം നടന്ന് സോണിയ ക്ഷീണിച്ചെന്ന് മനസ്സിലാക്കിയ രാഹുൽ അമ്മയുടെ കൈ സ്നേഹപൂർവ്വം പിടിച്ച് കാറിൽ കയറ്റുന്നതായിരുന്നു വീഡിയോ.. കാറിൽ കയറാൻ സോണിയ ആദ്യം സമ്മതിച്ചിരുന്നില്ല, പക്ഷേ രാഹുൽ സ്നേഹപൂർവം കയറ്റുകയായിരുന്നു.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+