പ്രേതങ്ങളുമായി സംസാരിക്കും, നിയന്ത്രിച്ച് വരുതിയിലാക്കും; 28കാരിയുടെ വിചിത്രവാദം ഇങ്ങനെ
പ്രേതം ഉണ്ടോ, മനുഷ്യര്‍ ഉണ്ടായ കാലം മുതല്‍ കേട്ട് തുടങ്ങുന്ന ഒരു കാര്യമാണിത്. ചിലര്‍ ഉണ്ടെന്ന് വിശ്വസിക്കുന്നു, മറ്റ് ചിലര്‍ ഇല്ലെന്ന് വിശ്വസിക്കുന്നു. ഇതിനിടെയില്‍ ആളുകള്‍ പ്രേതങ്ങളെ കണ്ടെന്നും സംസാരിക്കാറുണ്ടെന്നൊക്കെയായുള്ള മറ്റ് കഥകള്‍ വേറെയും. കൂടാതെ മറ്റ് ചിലര്‍ ശരീരത്തില്‍ പ്രേത ബാധ കയറിയെന്ന് പറഞ്ഞ് ദുര്‍മന്ത്രവാദവുമായി നടക്കുന്നു. എന്നാല്‍ സത്യത്തില്‍ പ്രേതമുണ്ടോ, ഈ ഒരു ചോദ്യത്തിന് ഉത്തരം പറയാന്‍ വിഷമം ആണെങ്കിലും ലിഡിയെ തോമസ് എന്ന 28കാരിയുടെ വാക്കുകള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തും.

തനിക്ക് പ്രേതങ്ങളുമായി സംസാരിക്കാന്‍ കഴിയുന്നുണ്ടെന്നാണ് ഈ 28 കാരി അവകാശപ്പെടുന്നത്. 28 കാരിയായ യുവതി എട്ട് വയസുള്ളപ്പോഴാണ് ആദ്യമായി പ്രേതത്തെ കണ്ടതെന്ന് ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യമായി കണ്ടുമുട്ടിയത് അവളുടെ മുത്തശ്ശിയുടേതായിരുന്നു, അവള് ജനിക്കുന്നതിനുമുമ്പ് മരിച്ച മുത്തശി അവളുടെ കിടപ്പുമുറിയുടെ വാതില്ക്കല് പ്രത്യക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതിന് ശേഷം തനിക്ക് പരിചയമുള്ളതും പരിചയമില്ലാത്തതുമായ ഒട്ടേറെ പ്രേതങ്ങളുമായി സംസാരിച്ചെന്ന് ലിഡിയ അവകാശപ്പെടുന്നു. രണ്ടു വര്‍ഷത്തോളം ഈ രഹസ്യം ലിഡിയ ഭദ്രമായി സൂക്ഷിച്ച ശേഷം, പിന്നീട് വീട്ടുകാരോട് പറയാന്‍ അവള് തീരുമാനിക്കുകയായിരുന്നു. ചെറുപ്പത്തില്‍ തനിക്ക് പ്രേതങ്ങളെ കാണുന്നത് ഭയമുള്ള കാര്യമാണെന്നും എന്നാല്‍ ഇപ്പോള്‍ ആ ഭയമില്ലെന്നുമാണ് ലിഡിയ പറയുന്നത്.

തന്റെ കാമുകന് ഡാനിയേലിന്റെ മുത്തശ്ശി ഡോട്ടിനെ താന്‍ സ്ഥിരമായി കാണാറുണ്ടെന്നും അവര്‍ തനിക്കുവേണ്ടി നൃത്തം ചെയ്ത് തരാറുണ്ടെന്നും ഈ യുവതി അവകാശപ്പെടുന്നുണ്ട്. കൂടാതെ വീട്ടുകാര്‍ക്ക് വേണ്ടി അവര്‍ ആവശ്യപ്പെടുന്ന പ്രേതങ്ങളോട് സംസാരിക്കുകയും പ്രേതങ്ങള്‍ നല്കുന്ന മറുപടി വീട്ടുകാരെ അറിയിക്കുകയും ചെയ്യാറുണ്ടെന്നും യുവതി പറയുന്നു.

എന്നാല്‍ ഇക്കാര്യങ്ങള്‍ ഒന്നും തന്നെ പുറത്തുനിന്നുള്ള ആര്‍ക്കും വേണ്ടി ചെയ്തു കൊടുക്കാറില്ല. എന്നാല്‍ യുവതിയുടെ വിചിത്രമായ വാദങ്ങള്‍ കേട്ട് അമ്പരന്നിരിക്കുകയാണ് നാട്ടുകാര്‍. ഇത് സത്യമാണോ എന്നാണ് എല്ലവരും പരസ്പരം ചോദിക്കുന്നത്. കാനഡയിലെ വാന്‍കൂവറില്‍ കാമുകന് ഡാനിയേലിനൊപ്പമാണ് ലിഡിയ താമസിക്കുന്നത്.

അതേസമയം, മുത്തശ്ശിയെ ആദ്യം കണ്ടപ്പോള്‍ എനിക്ക് ഭയമായിരുന്നെന്ന് ലിഡിയ പറയുന്നു. പക്ഷേ ഞാന്‍ സ്വപ്നം കാണുകയാണെന്ന് ഞാന്‍ കരുതി. കുട്ടിക്കാലത്ത്, ഞാന്‍ എന്താണ് അനുഭവിക്കുന്നതെന്ന് എനിക്ക് ശരിക്കും അറിയില്ലായിരുന്നു, ഞാന്‍ ശരിക്കും ഭയപ്പെട്ടു. ഞാന്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ സ്വപ്നം കണ്ടു, അവളുടെ ശബ്ദം പറയുന്നത് കേട്ടെന്ന് ലിഡിയ പറഞ്ഞു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications