ടിഷ്യു പേപ്പര്‍ ഔട്ട്, അംബാനിയുടെ വിരുന്നില്‍ മുഖം തുടയ്ക്കാന്‍ 500ന്റെ നോട്ട്; വൈറല്‍ ട്വീറ്റിന് പിന്നില്‍
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായ മുകേഷ് അംബാനിയുടെ ജീവിത ശൈലികള്‍ എന്നും ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്. അടുത്തുടെ ഇളയ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയ ചടങ്ങ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചടങ്ങിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ അംബാനി കുടുംബം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വിരുന്നുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അംബാനി കുടുംബം സംഘടിപ്പിച്ച വിരുന്നില്‍ ടിഷ്യുപേപ്പറിന് പകരം 500 രൂപ നോട്ട് വിതരണം ചെയ്തു എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മുകേഷ് അംബാനിയുടെ കുടുംബമാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി സംഘടിപ്പിച്ചത്. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നമുള്ള പ്രമുഖര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഈ വിരുന്നിടെ പകര്‍ത്തിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

മധുര പലഹാരത്തിനൊപ്പം 500ന്റെ നോട്ടുകള്‍ നിരത്തി വച്ചിരിക്കുന്നതായിരുന്നു ചിത്രം. പലഹാരപാത്രത്തിലായിരുന്നു 500ന്റെ നോട്ടുകള്‍ വച്ചത്. അതിഥികള്‍ക്ക് നല്‍കുന്നതിന് വേണ്ടിയാണ് ഈ പലഹാര പാത്രങ്ങള്‍ മേശയില്‍ വച്ചത്. രത്‌നിഷ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.
അംബാനിയുടെ പാര്‍ട്ടിയില്‍ ടിഷ്യു പേപ്പറുകള്‍ക്ക് പകരം 500 രൂപ നോട്ടുകളാണ് നല്‍കുന്നത് എന്നായിരുന്നു പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു. പണം എന്തിനാണ് ഇങ്ങനെ ദുരുപയോഗം ചെയ്യുന്നതെന്നാണ് പലരും ഉന്നയിച്ച ചോദ്യങ്ങള്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് പോലെയല്ല കാര്യങ്ങള്‍.
പിന്നീട് ചിലര്‍ ഇതിനെ കുറിച്ച് വ്യക്തമാക്കിയപ്പോഴാണ് ഈ ചിത്രം വ്യാജമാണെന്ന് മനസിലായത്. ദില്ലിയിലെ പ്രമുഖ റെസ്റ്റോറന്റായ ദൗലത്ത് കീ ചാട്ടാണ് ഇവിടെയും വിളമ്പയിരിക്കുന്നത്. പാലിന്റെ പതയില്‍ നിന്നുണ്ടാക്കുന്ന ഈ പലഹാരത്തിന് ആരാധകര്‍ ഏറെയാണ്. ഈ പലഹാരം വിളമ്പുന്ന രീതിയാണിത്. ചുറ്റും 500 ന്റെ ഫാന്‍സി നോട്ടുകളാണ് സ്ഥാപിച്ചിരിക്കുന്നത്. സമ്പന്നതയെ സൂചിപ്പിക്കുന്ന വിഭവമാണിത്.












Click it and Unblock the Notifications