Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുഞ്ഞേ..ഈ ചതി വേണ്ടായിരുന്നു', അമസോണില്‍ 5 വയസുകാരി ഓര്‍ഡര്‍ ചെയ്തത് 2.47 ലക്ഷത്തിന്റെ കളിപ്പാട്ടം

സാങ്കേതിക വിദ്യ ഇന്ന് ദിവസേന വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന സാങ്കേതിക വിദ്യ ഇന്ന് കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആശയ വിനിമയത്തിനും ഏറെ സഹായിക്കുന്നു. എന്നാല്‍ ചില സാഹചര്യങ്ങളില്‍ സാങ്കേതികവിദ്യ നമ്മളെ ദോഷകരമായി ബാധിക്കാറുമുണ്ട്. എന്നാല്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഒരു കുടുംബത്തിന് വരുത്തിവച്ച സാമ്പത്തിക നഷ്ടത്തെ കുറിച്ചുള്ള കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യു എസിലാണ് ഒരു കുട്ടിയുടെ കുറുമ്പുകൊണ്ട് ലക്ഷക്കണക്കിന് രൂപ നഷ്ടമായത്.

പൊതുവെ നമ്മുടെ വീട്ടിലെ കുട്ടികള്‍ കരഞ്ഞ് ബഹളമുണ്ടാക്കുമ്പോള്‍ അവരെ ശാന്തരാക്കാന്‍ നമ്മള്‍ മൊബൈല്‍ ഫോണ്‍ നല്‍കാറുണ്ട്. ഈ അടുത്ത കാലത്താണ് കുട്ടികളില്‍ ഈ ശീലം രക്ഷിതാക്കള്‍ വളര്‍ത്തി തുടങ്ങിയത്. യു എസിലെ ഒരു അമ്മ ഇങ്ങനെ മൊബൈല്‍ ഫോണ്‍ കൊടുത്തതാണ് അവര്‍ക്ക് വിനയായത്.

amazon

ജെസിക് ന്യൂണ്‍സ് എന്ന അമ്മയാണ് അഞ്ച് വയസുള്ള മകള്‍ കരഞ്ഞപ്പോള്‍ ഫോണ്‍ കളിക്കാനായി കൊടുത്തത്. മകള്‍ ഗെയിമൊക്കെ കളിച്ചിരുന്നോളും എന്ന് തെറ്റിദ്ധരിച്ചെങ്കില്‍ തെറ്റി. മകള്‍ ആദ്യം ചെയ്തത് ആമോസോണില്‍ കയറി തനിക്ക് പ്രിയപ്പെട്ട കളിപ്പാട്ടങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയാണ് ചെയ്തത്. ആമസോണില്‍ നിന്നും 3000 ഡോളറിന്റെ സാധനങ്ങളാണ് മകള്‍ വാങ്ങിയത്.

തനിക്ക് ഇഷ്ടപ്പെട്ട പത്ത് ജോഡി ബൂട്ടുകളും കളിപ്പാടങ്ങളുമായിരുന്നു അഞ്ച് വയസുകാരി ഓര്‍ഡര്‍ ചെയ്തത്. കുട്ടികള്‍ക്ക് കളിക്കാനുള്ള മോട്ടോര്‍ സൈക്കിള്‍, ജീപ്പ് എന്നിങ്ങനെ വിലകൂടിയ സാധനങ്ങളാണ് മകള്‍ വാങ്ങിച്ചതെന്ന് ജെസിക്ക് ഒരു യു എസ് മാധ്യമത്തോട് പറഞ്ഞു. ബൈക്കുകള്‍ക്കും ജീപ്പിനുമായി ആകെ 3,180 ഡോളറും ബൂട്ടുകള്‍ക്ക് ഏകദേശം 600 ഡോളര്‍ വിലയുണ്ടെന്ന് ജസീക്ക വ്യക്തമാക്കി.

ഭാഗ്യവശാല്‍, കൗഗേള്‍ ബൂട്ടുകളുടെയും പകുതി മോട്ടോര്‍സൈക്കിളുകളുടെയും ഓര്‍ഡറുകള്‍ അസാധുവാക്കാന്‍ യുവതിക്ക് സാധിച്ചു. ഇത് അവരെ സംബന്ധിച്ച് വലിയ ആശ്വാസമായി. അഞ്ച് മോട്ടോര്‍ സൈക്കിളുളും രണ്ട് പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന ഒരു ജീപ്പും ഇതിനോടകം തന്നെ വീട്ടില്‍ ഡെലിവറി ചെയ്തു.

തനിക്ക് ഒരു മോട്ടോര്‍ സൈക്കിള്‍ വാങ്ങിക്കണമെന്ന ആഗ്രമുണ്ടായിരുന്നു. അതുകൊണ്ടാണ് ഓര്‍ഡര്‍ ചെയ്തതെന്ന് കുട്ടി പറഞ്ഞു. വീട്ടുകാരോച് ചോദിക്കാതെ ഓര്‍ഡര്‍ ചെയ്തതാണെങ്കില്‍ ജെസിക്ക കുഞ്ഞിനെ വഴക്കൊന്നും പറഞ്ഞില്ല, കുട്ടിയുടെ ഒരു കുറുമ്പായി മാത്രമാണ് ഇതിനെ കണ്ടത്. 2.47 ലക്ഷം രൂപയുടെ സാധനങ്ങളാണ് കുഞ്ഞ് ഓര്‍ഡര്‍ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+