Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭാര്യ കലിപ്പിലാണ് സാര്‍, മിണ്ടുന്നില്ല, ലീവ് വേണം'; വൈറലായി പൊലീസുകാരന്റെ അവധി അപേക്ഷ

ലക്‌നൗ: പലരും അവധി അപേക്ഷിക്കുമ്പോള്‍ എന്താണ് കാരണമെന്ന് ബന്ധപ്പെട്ടവരെ അറിയിക്കാറുണ്ട്. അസുഖം, കല്യാണം അങ്ങനെ പല കാരണങ്ങള്‍ പറഞ്ഞും പലരും ലീവ് എടുക്കുന്നതും നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഒരു അവധി അപേക്ഷയാണ് വൈറലാകുന്നത്. അവധി അപേക്ഷയില്‍ വച്ച കാരണമാണ് ഇത് വൈറലാകാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. ഉത്തര്‍ പ്രദേശിലെ ഒരു പൊലീസുകാരന്റെ അവധി അപേക്ഷയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

1

മഹാരാജ് ജില്ലയിലെ നൗതന്‍വ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ഗൗരവ് ചൗധരി. ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞ മാസമായിരുന്നു നടന്നത്. മൗ ജില്ല സ്വദേശിയും ഇന്ത്യ- നേപ്പാല്‍ പി ആര്‍ ബിയില്‍ നിയമിതനുമാണ് ഇദ്ദേഹം. തന്റെ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം തന്നെ ഇദ്ദേഹത്തിന് ജോലിയില്‍ പ്രവേശിക്കേണ്ടി വന്നിരുന്നു.

2

ഇപ്പോള്‍ ലീവ് കിട്ടാത്തത് കൊണ്ട് ഭാര്യ തന്നോട് മിണ്ടുന്നില്ലെന്നും ഫോണെടുക്കുന്നില്ലെന്നും ഈ പൊലീസുകാരന്‍ പരാതി പറയുന്നു. ഭാര്യ ഇപ്പോള്‍ തന്നോട് ദേഷ്യത്തിലാണെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇപ്പോള്‍ പൊലീസ് മേധാവിക്ക് ലീവ് അപേക്ഷ നല്‍കിയത്.

3

അഞ്ച് ദിവസത്തേക്കാണ് അവധി ചോദിച്ചിരിക്കുന്നത്. തന്റെ ഭാര്യ ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ഫോണ്‍ അമ്മയ്ക്ക് കൈമാറുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. തന്റെ സഹോദര പുത്രന്റെ ജന്മദിനത്തില്‍ വീട്ടിലേക്ക് വരാമെന്ന് ഭാര്യയക്ക് വാക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ തനിക്ക് ലീവ് ലഭിക്കാതെ പോകാന്‍ സാധിക്കില്ല.

4

അതുകൊണ്ട് തന്റെ അപേക്ഷ പരിഗണിച്ച് ലീവ് അനുവദിക്കണമെന്നാണ് പൊലീസുകാരന്‍ കത്തില്‍ അപേക്ഷിച്ചത്. കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ജനുവരി പത്ത് മുതല്‍ ഗൗരവിന് അഞ്ച് ദിവസത്തെ ലീവ് ജില്ലാ പൊലീസ് മേധാവി അനുവദിച്ചു. പൊലീസുകാര്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ലീവ് എടുക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ ഇക്കാരണത്താല്‍ ജോലി തടസം സംഭവിക്കരുതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

5

എന്തായാലും പൊലീസുകാരന്റെ അപേക്ഷ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് ഈ കത്ത് സോഷ്യല്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+