ഒരുപാട് യാത്ര ചെയ്യണം, ആദ്യ ദിനം തന്നെ ജോലി ഉപേക്ഷിച്ച് യുവാവ്, വൈറല്‍
ന്യൂഡല്‍ഹി: ഒരു ജോലി കിട്ടുക എന്നത് വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ ജോലി ലഭിച്ച ആദ്യ നാള്‍ തന്നെ ആ ജോലി ഉപേക്ഷിച്ചാലോ? അത്തരമൊരു സംഭവം ഡല്‍ഹിയില്‍ നടന്നിരിക്കുകയാണ്. ജോലി ലഭിച്ച ആദ്യ നാളില്‍ തന്നെയാണ് ഈ യുവാവ് അത് ഉപേക്ഷിച്ചിരിക്കുന്നത്.
ഒരുപാട് യാത്ര ചെയ്യണമെന്ന കാരണമാണ് ജോലി ഉപേക്ഷിക്കാന്‍ യുവാവ് പറഞ്ഞ കാര്യം. വീട്ടില്‍ നിന്ന് ജോലി സ്ഥലത്തെത്താന്‍ ഒരുപാട് യാത്ര ചെയ്യേണ്ടി വരുന്നുവെന്നും അത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും യുവാവ് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ യുവാവിന്റെ തീരുമാനം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.ജോലിക്ക് വരുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് ഈ യുവാവ് പറയുന്നു.

ഉത്തര പശ്ചിമ ഡല്‍ഹിയിലാണ് ഈ യുവാവിന്റെ വീടുള്ളത്. എന്നാല്‍ ജോലി സ്ഥലമുള്ളത് ഗുരുഗ്രാമിലും. രണ്ടിടത്തേക്കുമായി ഒരുപാട് സമയം യാത്രയുണ്ട്. വീട് മാറുന്നത് ഒരു ഓപ്ഷനേയല്ല. അതിന് തനിക്ക് താല്‍പര്യമില്ലെന്ന് യുവാവ് പറയുന്നു. വീട്ടില്‍ എത്തി കഴിഞ്ഞാല്‍ ആകെ കിട്ടുന്ന സമയം മൂന്ന് മണിക്കൂര്‍ മാത്രമാണെന്നും, അത് ഉറങ്ങുന്നതിന് മുമ്പ് മാത്രമാണെന്നും യുവാവ് പറഞ്ഞു. ഈ കാരണം കൊണ്ട് ജോലി ഉപേക്ഷിക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്നും യുവാവ് പറഞ്ഞു. റെഡ്ഡിഫിലാണ് യുവാവ് ഈ കുറിപ്പ് പങ്കുവെച്ചത്.
തനിക്ക് നല്ലൊരു കമ്പനിയില്‍, നല്ല ശമ്പളത്തില്‍ തന്നെയാണ് ജോലി ലഭിച്ചതെന്ന് യുവാവ് പറയുന്നു. ആ കമ്പനിക്ക് ജോലിക്കാരെ ആവശ്യമുണ്ടായിരുന്നു. അതുകൊണ്ട് അഭിമുഖം നടത്തി വേഗത്തില്‍ തന്നെ ജോലിക്കെടുത്തു. ഞാനാകെ ആവേശത്തിലായിരുന്നു. ഇത് ആദ്യമായി ലഭിക്കുന്ന ജോലിയായിരുന്നു. എന്നാല്‍ പിന്നീടാണ് മനസ്സിലായത് ഒരുപാട് യാത്ര ചെയ്യേണ്ടതായിട്ടുണ്ട്. പിങ്ക് ലൈനിലാണ് ഞാന്‍ താമസിച്ചിരുന്നത്. ഞാന്‍ അന്തര്‍മുഖനായ വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഓണ്‍സൈറ്റ് ജോലിയായിരുന്നു ഞാന്‍ ഇഷ്ടപ്പെട്ടത്. ചില കണക്കുകൂട്ടലുകള്‍ ഞാന്‍ നടത്തിയിരുന്നു. അതെല്ലാം താളം തെറ്റിയെന്നും യുവാവ് പറഞ്ഞു.
ഈ ജോലിയില്‍ തുടര്‍ന്നാല്‍ വീട്ടില്‍ ആകെ മൂന്ന് മണിക്കൂര്‍ മാത്രമേ എനിക്ക് ചെലവിടാന്‍ സാധിക്കൂ. ഓഫീസിലെ ജോലിയും യാത്രയും കണക്ക് കൂട്ടുമ്പോള്‍ വലിയ ബുദ്ധിമുട്ടാണ്. അത് മാത്രമല്ല മാസം യാത്രകള്‍ക്ക് മാത്രമായി അയ്യായിരം രൂപയാണ് ചെലവാകുകയെന്നും യുവാവ് കുറിച്ചു. നിരവധി പേരോട് ഇക്കാര്യത്തില്‍ നിര്‍ദേശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ യുവാവ് തേടിയിട്ടുണ്ട്. നിരവധി പേരാണ് തങ്ങളുടെ യാത്രാ പ്രശ്‌നങ്ങള്‍ ഈ പോസ്റ്റില്‍ പങ്കുവെച്ചത്. എന്നാല്‍ പലരും ഓഫീസിനടുത്തേക്ക് വീട് മാറ്റാനാണ് ഇയാളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ കുറച്ച് റിസ്‌കുകള്‍ എടുക്കാമെന്നും ചിലര്‍ ഉപദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications