ഒരു നായയുടെ വില 20 കോടി; സിംഹം വരെ പുറകില്‍ നില്‍ക്കണം, കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ചില്ലറക്കാരനല്ല
ബംഗളൂരു: ഒരു നായയെ സ്വന്തമാക്കാന്‍ ഒരു വ്യക്തി എത്ര രൂപ നല്‍കും. പതിനായിരങ്ങള്‍ നല്‍കുമായിരിക്കും ചിലര്‍ ലക്ഷങ്ങള്‍ ചെലവാക്കിയും നായയെ സ്വന്തമാക്കും. എന്നാല്‍ ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം നടന്ന നായ വില്‍പന എല്ലാവരെയും ഒന്ന് ഞെട്ടിക്കും. അപൂര്‍വ ഇനങ്ങളില്‍ ഒന്നായ കൊക്കേഷ്യ ഷെപ്പേര്‍ഡാണ് നായ. ഇതിന്റെ വിലയാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. ഈ നായയെ സ്വന്തമാക്കാന്‍ ഉടമ നല്‍കിയത് 20 കോടി രൂപയാണ്.

ഇന്ത്യന്‍ ഡോഗ് ബ്രീഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായ സതീഷാണ് നായയെ സ്വന്തമാക്കിയത്. ഹൈദരാബാദിലെ ഒരു ബ്രീഡറില്‍ നിന്നാണ് അദ്ദേഹം ഈ നായെ സ്വന്തമാക്കിയതെന്ന് ദേശീയ. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വലുപ്പം കൊണ്ട് എല്ലാവരെയും അതിശയിപ്പിക്കുന്ന ബ്രീഡുകളില്‍ ഒന്നാണ് ഇത്.

കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ജോര്‍ജിയ, അര്‍മേനിയ, അസര്‍ബൈജാന്‍, ഒസ്സെഷ്യ, സര്‍ക്കാസിയ, തുര്‍ക്കി, റഷ്യ, ഡാഗെസ്താന്‍ തുടങ്ങിയ കോക്കസസ് മേഖലയിലെ രാജ്യങ്ങളില്‍ നിന്നുള്ള നായയാണ്. കന്നുകാളി സംരക്ഷണത്തിനാണ് ഈ നായയെ ഈ രാജ്യങ്ങളില്‍ ഉപയോഗിക്കാറുള്ളത്. ഇന്ത്യയില്‍ ഈ നായയെ അപൂര്‍വമായാണ് കാണപ്പെടുന്നത്.

ഒരു കൊക്കേഷ്യന്‍ ഷെപ്പേര്‍ഡിന്റെ ശരാശരി ഉയരം 23-30 ഇഞ്ച് ആണ്, അതിന്റെ ഭാരം 45 മുതല്‍ 77 കിലോഗ്രാം വരെയാണ്. ഈ നായയുടെ ആയുസ്സ് 10-12 വര്‍ഷം വരെയാണ്. അമേരിക്കന്‍ കെന്നല്‍ ക്ലബ് പറയുന്നതനുസരിച്ച്, കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ്‌സ് സാധ്യമായ ഏത് ഭീഷണികളോടും പ്രതികരിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ഇനങ്ങളില്‍ ഒന്നാണ്.

ഒന്നര വയസുള്ള കൊക്കേഷ്യന്‍ ഷെപ്പേര്‍ഡിനെയാണ് ഇപ്പോള്‍ സതീശ് സ്വന്തമാക്കിയത്. ഇത് ആദ്യമായല്ല, വിലകൂടിയ നായയെ പാര്‍പ്പിച്ചത്. ഇതിന് മുമ്പ് സതീഷ് 2016ല്‍ രണ്ട് കൊറിയന്‍ മാസ്റ്റിഫുകളെ സ്വന്തമാക്കിയിരുന്നു. ഒരു കോടി രൂപയാണ് അന്ന് ഈ നായ്ക്കള്‍ക്ക് വേണ്ടി ചെലവാക്കിയത്.

ഇപ്പോള്‍ സ്വന്തമാക്കിയ കൊക്കേഷ്യന്‍ ഷെപ്പേര്‍ഡിനെ വളര്‍ത്തുന്നതിനും ചെലവ് ഏറെയാണ്. എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയിലാണ് ഇതിന്റെ താമസം. ചെന്നായ്ക്കളില്‍ നിന്നും കന്നുകാലികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് കൊക്കേഷ്യന്‍ ഷെപ്പേര്‍ഡിനെ ഉപയോഗിച്ചിരുന്നത്. ടിബറ്റന്‍ ഡോഗിന്റെ ഒരു വിഭാഗത്തില്‍പ്പെട്ടതാണ് ഈ കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ്. സിംഹങ്ങള്‍ക്കുള്ള പോലെ അതിമനോഹരമായ രോമങ്ങളാണ് ഈ നായ്ക്കള്‍ക്കുള്ളത്.












Click it and Unblock the Notifications