Viral: കോപ്പിയടി എന്നാൽ ഇതാണ്; പേനയ്ക്കുള്ളില്‍ വിദ്യാര്‍ത്ഥിയുടെ കരവിരുത്, വൈറല്‍
സ്‌പെയിന്‍: ക്രിമിനല്‍ പ്രൊസീജറല്‍ നിയമം പഠിക്കുന്നത് ഒരു കഠിനമായ തീരുമാനമാണ്. കാരണം അത് പഠിച്ചെടുത്ത് പരീക്ഷകള്‍ കഠിനമായ പരിശ്രമം ആവശ്യമാണ്. എന്നാല്‍ സ്‌പെയിനില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത എല്ലാവരെയും ഞെട്ടിക്കുന്നതാണ്. കാരണം ഒരു വിദ്യാര്‍ത്ഥി കരിക്കുലം മുഴുവന്‍ കുറച്ച് പേനകല്‍ക്കുള്ളില്‍ കൊത്തിവച്ച് കോപ്പിയടിച്ചിരിക്കുകയാണ്. ട്വിറ്ററില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ട പേനകളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഒരു കൂട്ടം പേനകളുടെ വശത്ത് കൊത്തിവച്ച രീതിയിലാണ് വിദ്യാര്‍ത്ഥി കോപ്പിയടിച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് ആവശ്യമായ ഉത്തരങ്ങള്‍ എല്ലാം തന്നെ ഈ പേനകള്‍ക്കുള്ളില്‍ കൊത്തിവച്ചിട്ടുണ്ട്. 11 പേനകളുടെ ചിത്രങ്ങളാണ് കഴിഞ്ഞയാഴ്ച യോലാന്‍ഡ ഡി ലുച്ചി എന്ന പ്രൊഫസര്‍ ട്വിറ്ററില്‍ പങ്കുവച്ചത്.

ഒറ്റനോട്ടത്തില്‍ പേനകള്‍ സാധാരണമാണെന്ന് തോന്നുമെങ്കിലും, സൂക്ഷ്മമായ പരിശോധനയിലാണ് പേനകളുടെ പ്ലാസ്റ്റിക് ബോഡികളില്‍ ചെറിയ വാക്കുകളില്‍ ഉത്തരങ്ങള്‍ എഴുതിവച്ചത്. യൂണിവേ്‌ഴ്‌സിറ്റിയിലെ ഒരു റൂം വൃത്തിയാക്കുമ്പോഴാണ് ഈ പേനകള്‍ അധ്യാപകന് ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏതോ ഒരു വിദ്യാര്‍ത്ഥി കോപ്പി അടിക്കുന്നതിന് വേണ്ടി ഉപയോഗിച്ചതാകാമെന്നാണ് കരുതുന്നത്.
ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ 3.8 ലക്ഷം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. 24000 പേര്‍ ചിത്രം റീട്വീറ്റ് ചെയ്തിട്ടുണ്ട്. നിരവധി പേര്‍ ചിത്രത്തിന് താഴെ അഭിപ്രായങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഗോണ്‍സോ എന്ന വിദ്യാര്‍ത്ഥിയാണ് ഇത് ചെയ്തതെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയെന്ന ഒരു റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.












Click it and Unblock the Notifications