കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മരുമകന്‍ ഫ്രഞ്ചുകാരന്‍'; എന്തുകൊണ്ടെന്ന് സോഷ്യല്‍ മീഡിയ; കിടിലം മറുപടിയുമായി ആനന്ദ് മഹീന്ദ്ര

Google Oneindia Malayalam News

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഒരു ബിസ്‌നസുകാരനാണ് ആനന്ദ് മഹീന്ദ്ര. ട്വിറ്ററില്‍ അദ്ദേഹം പങ്കിടുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ വൈറലാകാറുണ്ട്. കൂടാതെ പങ്കുവയ്ക്കുന്ന ട്വീറ്റുകള്‍ക്കും അദ്ദേഹം മറുപടി നല്‍കാറുണ്ട്. പലപ്പോഴും അദ്ദേഹത്തിന്റെ രസകരമായ പ്രതികരണങ്ങള്‍ ആളുകളെ രസിപ്പിക്കുകയും ഹൃദയം കീഴടക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ തന്റെ മരുമകനെക്കുറിച്ച് ചോദിച്ച് ഒരു ട്വിറ്റര്‍ ഉപയോക്താവിന് അദ്ദേഹം അടുത്തിടെ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

1

അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ച രസകരമായ ഒരു പോസ്റ്റോടെയാണ് തുടക്കം. ''ശരി, എല്ലാത്തരം വേദനകള്‍ക്കും വേദനകള്‍ക്കുമുള്ള ഫലപ്രദമായ പ്രതിവിധിയാണ് ക്രോസന്റ് എന്ന് എന്റെ ഫ്രഞ്ച് മരുമകനെങ്കിലും സമ്മതിക്കുന്നു....ഞങ്ങള്‍ ഇന്ത്യക്കാര്‍ ചുരുക്കിയ സോഫ്റ്റ്വെയര്‍ പ്രോഗ്രാമിംഗ് ഭാഷയില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. എങ്കില്‍ എന്തുകൊണ്ട്? എന്നാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ച പോസ്റ്റ്.

2

'ഗുജറാത്തിൽ ആം ആദ്മി സർക്കാർ രൂപീകരിക്കും, സൂറത്തിൽ മാത്രം 8 സീറ്റ്'; പ്രവചനവുമായി കെജരിവാൾ'ഗുജറാത്തിൽ ആം ആദ്മി സർക്കാർ രൂപീകരിക്കും, സൂറത്തിൽ മാത്രം 8 സീറ്റ്'; പ്രവചനവുമായി കെജരിവാൾ

ഈ പോസ്റ്റിന് ചുവടെയാണ് ഒരാള്‍ രസകരമായ മറുപടി പങ്കുവച്ചത്. എന്തുകൊണ്ട് ഒരു ഇന്ത്യന്‍ മരുമകന്‍ ആയിക്കൂട എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇതിന് മറുപടിയായി ആനന്ദ് മഹീന്ദ്ര കുറിച്ചത് ഇങ്ങനെയാണ്. കാരണം അത് എന്റെ കാര്യമല്ല. എന്റെ പെണ്‍മക്കള്‍, സ്വന്തം ജീവിത പങ്കാളികളെ തിരഞ്ഞെടുത്തു. അതിന് അവരെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു എന്നാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചത്.

3

'ശബരിമലയില്‍ അയ്യപ്പന്‍മാരെ നേരിട്ടതിന്റെ പത്തിലൊന്ന് സന്നാഹം വിഴിഞ്ഞത്തില്ലല്ലോ?'''ശബരിമലയില്‍ അയ്യപ്പന്‍മാരെ നേരിട്ടതിന്റെ പത്തിലൊന്ന് സന്നാഹം വിഴിഞ്ഞത്തില്ലല്ലോ?''

ഈ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് ഈ മറുപടിക്ക് ലൈക്ക് ചെയ്തിരിക്കുന്നത്. ഇത് പിന്നീട് ഏകദേശം 500 തവണ റീട്വീറ്റ് ചെയ്യപ്പെട്ടു. ആളുകള്‍ വിവിധ കമന്റുകള്‍ പോസ്റ്റ് ചെയ്തു. അടിപൊളി മറുപടിയെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

English summary
Viral; Anand Mahindra answered the question why son-in-law is French
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X