Get Updates
Get notified of breaking news, exclusive insights, and must-see stories!

37കാരിയായ രണ്ടാനമ്മ ഇപ്പോള്‍ ഭാര്യ; രണ്ടാമത്തെ കുഞ്ഞിനെ കാത്ത് 23കാരന്‍; അമ്പരന്ന് സോഷ്യല്‍ മീഡിയ

മോസ്‌കോ: 37കാരിയായ രണ്ടാനമ്മയെ വിവാഹം കഴിച്ച് 23കാരന്‍. റഷ്യയിലാണ് എല്ലാവരിലും കൗതുകമുണര്‍ത്തുന്ന ഈ സംഭവം നടന്നത്. വിവാഹത്തിന് ശേഷം ഇവര്‍ ഇപ്പോള്‍ തങ്ങളുടെ രണ്ടാമത്തെ കണ്‍മണിക്കായി കാത്തിരിക്കുകയാണ്. ബ്ലോഗറായ മറീന ബാല്‍മഷെവയാണ് തന്റെ വളര്‍ത്തുമകനായ വ്‌ളാഡമിര്‍ വോവ ഷാവിറിനെ വിവാഹം കഴിച്ചത്. മറീന ഗര്‍ഭിണിയായതോടെ ഷാവിറിനെ പിതാവ് ഉപേക്ഷിച്ചിരുന്നു. ഏഴ് വയസു മുതല്‍ ഷാവിറിനെ വളര്‍ത്തിയത് മറീനയായിരുന്നു.

ഇപ്പോള്‍ ഇവര്‍ രണ്ടാമത്തെ കുഞ്ഞിനെയാണ് കാത്തിരിക്കുന്നത്. 2021ല്‍ ഇവര്‍ക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചിരുന്നു. ഓര്‍ഗ എന്നാണ് ആദ്യത്തെ കുഞ്ഞിന്റെ പേര്. കൂടാതെ ഇവര്‍ക്ക് അഞ്ച് ദത്തെടുത്ത കുട്ടികളുമുണ്ട്. താന്‍ എന്തുകൊണ്ടാണ് തന്റെ വളര്‍ത്തുമകനെ പ്രേമിച്ച് വിവാഹം കഴിച്ചതിന്റെ കാരണവും മറീന വെളിപ്പെടുത്തുന്നുണ്ട്.

wedding

തന്റെ എല്ലാ കുറവുകളും അറിഞ്ഞാണ് ഷാവിര്‍ തന്നെ പ്രണയിച്ചതെന്ന് മറീന പറയുന്നു. പ്ലാസ്റ്റിക് സര്‍ജറി ചെയ്തപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ പ്രായത്തിന്റേതായ സൗന്ദര്യ പ്രശ്‌നങ്ങള്‍ സ്വഭാവത്തിലെ വ്യത്യാസം തുടങ്ങി എല്ലാ പ്രശ്‌നങ്ങളും അറിഞ്ഞുകൊണ്ടാണ് അവന്‍ എന്നെ പ്രണയിച്ചത്. ഞാന്‍ എങ്ങനെയാമോ അങ്ങനെ തന്നെയാണ് ഇപ്പോഴും അവനോടൊപ്പം ജീവിക്കു്‌നതെന്നും അവര്‍ പറഞ്ഞു.

അതേസമയം, വളത്തുമകനെ വിവാഹം കഴിച്ച സംഭവത്തില്‍ പ്രതികരിച്ച് മുന്‍ ഭര്‍ത്താവും രംഗത്തെത്തിയിരുന്നു. വളര്‍ത്തുമകനെ ആകര്‍ഷിക്കുന്നതിനായി മറീന ശരീരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയെന്നാണ് മുന്‍ ഭര്‍ത്താവ് പറയുന്നത്. മറീന ഇതിന് വേണ്ടി പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ വീട്ടിലുണ്ടായിരുന്ന സമയത്ത് പോലും അവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു.

എന്റെ ഭാര്യയായിരുന്നവള്‍ എന്റെ മകനെ വശീകരിച്ചു. ഞാന്‍ ഉറങ്ങിക്കിടക്കുന്ന സമയത്ത് അവള്‍ എന്റെ മകന്റെ മുറിയിലേക്ക് പോകുമായിരുന്നു. അതിന് ശേഷം ഒന്നും സംഭവിക്കാത്ത പോലെ വന്ന് എന്റെയടുത്ത് കിടക്കും. എന്റെ മകന് മറ്റൊരാളുമായാണ് ബന്ധമുണ്ടായിരുന്നതെങ്കില്‍ ഞാന്‍ ക്ഷമിക്കുമായിരുന്നു. എന്നാല്‍ ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

അതേസമയം, മറീനയും ഷാവിറിന്റെയും കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് നിരവധി പേരാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് രംഗത്തെത്തിയത്. ചിലര്‍ ഇവരെ പിന്തുണയ്ക്കുമ്പോള്‍ മറ്റ് ചിലര്‍ എതിര്‍ക്കുകയാണ് ചെയ്യുന്നത്. പല കമന്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി ആരാധകരുള്ള ബ്ലോഗര്‍ കൂടിയാണ് മരീന

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+