'ഇയാള്‍ക്കെന്താ വട്ടാണോ'; 3 കോടിയുടെ ലംബോര്‍ഗിനി തവിടുപൊടിയാക്കി, വൈറല്‍ വീഡിയോ
ഉയരത്തില്‍ നിന്ന് കാറിന്റെ മുകളിലേക്ക് കാന്‍ ക്രെയിന്‍ ഉപയോഗിച്ച് ഇട്ടതോടെ കാര്‍ നിലംപരിശായി.

വൈറല്‍ വീഡിയോകള്‍ക്ക് വേണ്ടി ഡിജിറ്റര്‍ ക്രിയേറ്റര്‍മാര്‍ പല വേലകളും ഒപ്പിക്കുന്ന കാലമാണ്. എങ്ങനെയെങ്കിലും വ്യൂസ് ഒന്ന് കൂട്ടി വരുമാനം വര്‍ദ്ധിപ്പിക്കാനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. കൂടാതെ സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സ് വര്‍ദ്ധിപ്പിക്കാനും വൈറല്‍ വീഡിയോകള്‍ വേണമെന്ന ചിന്തയും ക്രിയേറ്റര്‍മാര്‍ക്കുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഒരു യൂട്യൂബര്‍ പങ്കുവച്ച ഒരു വീഡിയോ എല്ലാവരെയും ഞെട്ടിക്കുന്നതാണ്. വാഹനപ്രേമികള്‍ ഈ വീഡിയോ അല്‍പം കണ്ണീരോടെ അല്ലാതെ കാണാനാവില്ല..

ഞെട്ടി വാഹനപ്രേമികള്‍
3.15 കോടി രൂപ വിലവരുന്ന ലംബോര്‍ഗിനിയുടെ എസ് യു വി തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഒരു യൂട്യൂബര്‍ പങ്കുവച്ചത്. റഷ്യന്‍ യൂട്യൂബറായ മിഖായേല്‍ ലിറ്റ്വിനാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡായ ലിറ്റ് എനര്‍ജിയുടെ പ്രമോഷന്റെ ഭാഗമായാണ് വെള്ള നിറത്തിലുള്ള അടിപൊളി ലംബോര്‍ഗിനി തകര്‍ത്തത്.

വീഡിയോ വൈറല്‍
കാര്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചു. ഒരു കോടിയിലേറെ സബ്‌സ്‌ക്രൈബേഴ്‌സുള്ള ചാനലാണ് അദ്ദേഹത്തിന്റേത്. വീഡിയോ പങ്കുവച്ച് മണിക്കൂറുകള്‍ക്കകം തന്നെ 70 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. ലംബോര്‍ഗിനിയുടെ ഉറൂസ് എന്ന വാഹനമാണ് അദ്ദേഹം തകര്‍ത്തത്. ഉറൂസ് നല്ല വാഹനം എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്.

എനർജി ഡ്രിങ്കിന്റെ പ്രമോഷന്‍
കൂടാതെ 70,000 ഓളം ലൈക്കുകളും നേടി. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റ് പങ്കുവച്ചത്. ചിലര്‍ രസകരമായ കമന്റുകള്‍ പങ്കുവച്ചപ്പോള്‍ മറ്റ് ചിലര്‍ ലിറ്റ്വിന്റെ പ്രവൃത്തിയെ രൂക്ഷമായി വിമര്‍ശിച്ചു. യൂട്യൂബ് വീഡിയോയുടെ ചെറുപതിപ്പ് ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചിട്ടുണ്ട്. ആ കാറിനോളം വലുപ്പമുള്ള ഒരു കാനില്‍ തന്റെ കമ്പനിയുടെ എനര്‍ിജി ഡ്രിങ്ക് നിറച്ച ശേഷം ക്രെയിന്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു.

കാര്‍ നിലംപരിശായി
ഉയരത്തില്‍ നിന്ന് കാറിന്റെ മുകളിലേക്ക് കാന്‍ ക്രെയിന്‍ ഉപയോഗിച്ച് ഇട്ടതോടെ കാര്‍ നിലംപരിശായി. കാന്‍ കാറിന്റെ മുകളിലേക്ക് വീണതോടെ ഡ്രിങ്ക് ചിതറിത്തെറിക്കുന്നതും കാണാം. ഇന്‍സ്റ്റഗ്രാമിലും ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് ലിറ്റ്വിനുള്ളത്. അതേസമയം, വീഡിയോയക്ക് താഴെ ഏറ്റവും കൂടുതല്‍ വന്നത് നെഗറ്റീവ് കമന്റുകളാണ്.

വൈറലാകാന്‍ വേണ്ടി
റഷ്യയില്‍ നിലവില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് കരുതി ലോകത്ത് മറ്റ് ഭാഗത്തെ ജനങ്ങള്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നില്ലെന്ന് നടിക്കരുതെന്ന് ഒരാള്‍ വീഡിയോയ്ക്ക്് താഴെ കമന്റ് ചെയ്തു. വൈറലാകാന്‍ വേണ്ടി ആളുകള്‍ ഇനിയും എന്തൊക്കെ കാണിക്കുമെന്നായിരുന്നു മറ്റൊരാള്‍ പോസ്റ്റ് ചെയ്ത കമന്റ്. പരിസ്ഥിതിക്ക് വേണ്ടിയോ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയോ ആ പണം നല്‍കാമെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.

ഏറ്റവും വേഗതയേറിയ എസ് യു വി
നിങ്ങള്‍ എന്താണ് കാണിക്കുന്നത്. ഈ കാറിന്റെ തുക തുര്‍ക്കിയിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കിക്കൂടെ എന്നായിരുന്നു മറ്റൊരാള്‍ പങ്കുവച്ച കമന്റ്. അതേസമയം, ലോകത്തിലെ ഏറ്റവും വിലയേറിയ എസ് യു വികളില്‍ ഒന്നാണ് ലംബോര്‍ഗിനി ഉറൂസ്. 2018 മുതലാണ് ഈ എസ് യു വി പുറത്തിറങ്ങാന്‍ ആരംഭിച്ചത്.












Click it and Unblock the Notifications