Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആപ്പിള്‍ വാച്ച് ചില്ലറക്കാരനല്ല, ഗര്‍ഭധാരണം വരെ മനസിലാക്കി'; അനുഭവം പങ്കുവച്ച് യുവതി

ആപ്പിള്‍ വാച്ചിന് ആരാധകര്‍ ഏറെയാണ്. കാരണം ഒരു വ്യക്തിയുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ട എല്ലാ കാര്യങ്ങളും ആപ്പിള്‍ വാച്ചിലുണ്ട്. ഹൃദയാഘാതം, മുഴകള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ കണ്ടുപിടിക്കുന്ന ആപ്പിള്‍ വാച്ചിനെക്കുറിച്ച് നമ്മള്‍ പലതവണ വായിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആപ്പിള്‍ വാച്ചിനെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു സ്ത്രീയുടെ ഗര്‍ഭധാരണത്തെ കുറിച്ച് മെഡിക്കല്‍ പരിശോധനയ്ക്ക് മുമ്പ് ആപ്പിള്‍ വാച്ച് സൂചന നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

1

ഇതേ കുറിച്ച് യുവതി പങ്കുവച്ച കുറിപ്പും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. യുവതി ഉപയോഗിക്കുന്ന സ്മാര്‍ട്ട് വാച്ച് ദിവസങ്ങളോളം പതിവ് ഹൃദയമിടിപ്പ് കാണിക്കുമായിരുന്നു. അത് കുറച്ച് ദിവസം ശ്രദ്ധിച്ചപ്പോഴാണ് വ്യത്യാസം യുവതിക്ക് മനസിലായത്. സാധാരണയായി എന്റെ വിശ്രമിക്കുന്ന ഹൃദയമിടിപ്പ് ഏകദേശം 57 ആണ്, എന്റെ ഹൃദയമിടിപ്പ് 72 ആയി വര്‍ദ്ധിച്ചു.

2

15 ദിവസത്തോളം ഇത് ഉയര്‍ന്നു നിന്നു. ഹൃദയമിടിപ്പ് ഗണ്യമായി വര്‍ദ്ധിക്കുന്നതിന് നിരവധി കാരണങ്ങളുള്ളതിനാല്‍ അവര്‍ക്ക് സംശയം തോന്നി. തുടക്കത്തില്‍, അതിവേഗ ഹൃദയമിടിപ്പ് അനുഭവപ്പെടുന്നതിനാല്‍ കൊവിഡ് ഉണ്ടെന്ന് സംശയിച്ചു, എന്നാല്‍ കൊവിഡ് പരിശോധന നെഗറ്റീവ് ആയിരുന്നു.

3

ഗര്‍ഭിണിയായ സ്ത്രീക്ക് ഗര്‍ഭത്തിന്റെ ആദ്യ ആഴ്ചകളില്‍ തന്നെ ത്വരിതഗതിയിലുള്ള ഹൃദയമിടിപ്പ് കാണാന്‍ കഴിയുമെന്ന് പറയുന്ന ചില ലേഖനങ്ങള്‍ ഓണ്‍ലൈനില്‍ നോക്കിയപ്പോള്‍ യുവതി കണ്ടെത്തി. ചിലപ്പോഴൊക്കെ ഇത് ഗര്‍ഭധാരണത്തിന്റെ തുടക്കത്തില്‍ തന്നെ സംഭവിക്കുമെന്ന് വായിച്ചെന്ന് യുവതി പറഞ്ഞു.

4

അതിന് ശേഷമാണ് ഗര്‍ഭ പരിശോധനയ്ക്കായി ക്ലിനിക്കില്‍ പോയത്. ക്ലിനിക്കില്‍ നിന്നും പരിശോധന അവരെ ഞെട്ടിച്ചു. അവര്‍ നാലാഴ്ച ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചു. ഗര്‍ഭധാരണം കണ്ടുപിടിക്കാന്‍ ആപ്പിള്‍ വാച്ചിന് ഔദ്യോഗിക ഫീച്ചറുകളൊന്നുമില്ലെങ്കിലും, ശരാശരി ഹൃദയമിടിപ്പിലെ മാറ്റം കൊണ്ട് ശരീരത്തില്‍ നടക്കുന്ന അസാധാരണമായ കാര്യങ്ങള്‍ കണ്ടുപിടിക്കാന്‍ ഇതിന് കഴിയും.

5

ഐ ഒ എസ്, മറ്റ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയുമായി സംയോജിപ്പിച്ച് ഫിറ്റ്‌നസ് ട്രാക്കിംഗ്, ആരോഗ്യത്തെ അടിസ്ഥാനമാക്കിയുള്ള കഴിവുകള്‍ എന്നിവ ആപ്പിള്‍ വാച്ചിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+