ബില്‍ഗേറ്റ്സ് ഇനി മുത്തച്ഛന്; ജെനിഫറിനും നയേലിനും കുഞ്ഞു പിറന്നു, അഭിനന്ദന പ്രവാഹം
വര്‍ഷങ്ങള്‍ക്ക് നീണ്ട പ്രണയത്തിന് ശേഷം 2021ല്‍ ആണ് ഇരുവരും വിവാഹതരായത്.

ലോകത്തെ ഏറ്റവും വലിയ സമ്പന്നനും മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനുമായ ബില്‍ ഗേറ്റ്സ് ഇന്ന് പുതിയ സന്തോഷത്തിലാണ്. കാത്തിരുന്ന് അദ്ദേഹം ഇന്നൊരു മുത്തച്ഛനായിരിക്കുകയാണ്. ബില്‍ ഗേറ്റ്സിന്റെ മകള്‍ ജെന്നിഫര്‍ ഗേറ്റ്സിനും ഭര്‍ത്താവ് നയേല്‍ നാസറിനും പെണ്‍കുഞ്ഞ് പിറന്നിരിക്കുകയാണ്. ഈ സന്തോഷം പങ്കുവച്ച് ബില്‍ഗേറ്റസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലാകുകയാണ്. കുഞ്ഞിക്കാലിന്റെ ചിത്രങ്ങളാണ് ബില്‍ഗേറ്റ്സ് പങ്കുവച്ചത്.

വൈറലായി ചിത്രങ്ങള്‍
ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അഭിനന്ദനങ്ങളുമായി നിരവധി പേര് രംഗത്തെത്തി. ഈ ചിത്രം തന്നെ ജെന്നിഫറും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിന് താഴെ ജെന്നിഫറിന്റെ മാതാവും ബില്‍ഗേറ്റ്സിന്റെ മുന്‍ ഭാര്യയുമായ മെലിന്ദ ഫ്രഞ്ച് ഗേറ്റ്സും കമന്റ് ചെയ്തിട്ടുണ്ട്.

കമന്റുമായി മെലിന്ദയും
ഈ ലോകത്തേക്ക് സ്വാഗതമെന്നും തന്റെ ഹൃദയം സ്നേഹത്താല്‍ നിറഞ്ഞൊഴുകുകയാണെന്നും മെലിന്ദ കമന്റ് ചെയ്തു. ബില്ലിന്റെയും മെലിന്‍ഡ ഗേറ്റ്സിന്റെയും മൂത്തമകളാണ് ജെന്നിഫര്‍ ഗേറ്റ്സ്. ഭര്‍ത്താവ് നയേല്‍ നാസര്‍ ഈജിപ്ഷ്യന്‍ വംശജനും ജമ്പറിന്റെ സഹസ്ഥാപകനും സി ഇ ഒയുമാണ്.

വര്‍ഷങ്ങള്‍ നീണ്ട പ്രണയം
വര്‍ഷങ്ങള്‍ക്ക് നീണ്ട പ്രണയത്തിന് ശേഷം 2021ല്‍ ആണ് ഇരുവരും വിവാഹതരായത്. ഈജിപ്ഷ്യനിലെ ഏറ്റവും വലിയ കോടീശ്വരന്മാരില് ഒരാള്‍ കൂടിയാണ് അദ്ദേഹം. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഒന്നിച്ചുള്ള പഠനകാലം മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. നയേല്‍ നാസര്‍ അമേരിക്കയിലെ ഷിക്കാഗോയില്‍ ജനിച്ച് കുവൈറ്റില്‍ പഠിച്ച് വളര്‍ന്നയാളാണ്.

ബില്‍ഗേറ്റ്സിന്റെ ദാമ്പത്യം
2020 ടോക്യോ ഒളിമ്പിക്സ്ില് ഈജിപ്തിനെ പ്രതിനിധീകരിച്ച് അശ്വാഭ്യാസത്തില്‍ നയേല്‍ മത്സരിച്ചിരുന്നു. അതേസമയം, 2021ല്‍ ആണ് ബില്‍ ഗേറ്റ്സ് മെലിന്ദയുമായുള്ള 27 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കുന്നത്. വിവാഹ മോചിതരായാലും ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന് ഒരുമിച്ച് നടത്തുമെന്ന് രണ്ടുപേരും പ്രഖ്യാപിച്ചിരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരും
1994 ല്‍ ആണ് ഫ്രഞ്ച് ഗേറ്റ്സും ബില്‍ ഗേറ്റ്സും വിവാഹിതരായത്. അവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്- ജെന്നിഫര്‍, റോറി, ഫോബ്. വേര്‍പിരിഞ്ഞെങ്കിലും ബില്‍ മെലിന്‍ഡ ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അറിയിച്ചിരുന്നു. ഇരുവരുടെയും സമ്പാദ്യത്തിന്റെയും നല്ലൊരു ഭാഗം തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മാറ്റി വയ്ക്കുന്നത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications