'ഒമ്പത് ഭാര്യമാരുമായുള്ള ജീവിതത്തിന് അവസാനം'; നാല് പേരെ ഒഴിവാക്കുന്നു, മോഡലിന്റെ തീരുമാനം ഇങ്ങനെ
സാവോപോളോ: ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കുന്നവരെ കുറിച്ച് നമ്മള് ഒരുപാട് കേട്ടിട്ടുണ്ട്. അവരുടെ ജീവിതത്തില്‍ നടടക്കുന്ന ചില സന്തോഷങ്ങള്‍ വാര്‍ത്തയാകാറുമുണ്ട്. അങ്ങനെ വാര്‍ത്തകളില്‍ ഇടം പിടിച്ച ബ്രസീലിയന്‍ മോഡലാണ് ആര്‍തര്‍ ഉര്‍സോ. ഇപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ എടുത്ത നിര്‍ണായക തീരുമാനത്തെ കുറിച്ചുള്ള വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
image credit: arthurourso insta page

ഒമ്പത് സ്ത്രീകളെയാണ് ആര്‍തര്‍ വിവാഹം ചെയ്തത്. ഇദ്ദേഹത്തിന്റെ ജീവിതരീതികളെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ആര്‍തര്‍ തന്റെ നാല് ഭാര്യമാരെ ഒഴിവാക്കുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. നാല് ഭാര്യമാരെ ഡിവോഴ്സ് ചെയ്യാനാണ് അദ്ദേഹം ഒരുങ്ങുന്നത്.

ബ്രസീലില്‍ ബഹുഭാര്യത്വം നിയമവിരുദ്ധമാണ്. എന്നാല്‍ സാവോ പോളോയിലെ ഒരു കത്തോലിക്കാ പള്ളിയില്‍ ഉര്സോയും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ലുവാന കസാക്കിയും മറ്റ് എട്ട് സ്ത്രീകളുമായുള്ള അവരുടെ ബന്ധം ഔപചാരികമായി പ്രഖ്യാപിക്കുകയായിരുന്നു. ഏക ഭാര്യ- ഭര്‍തൃ സങ്കല്പ്പത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് അദ്ദേഹം കൂടുതല്‍ സ്ത്രീകളെ വിവാഹം ചെയ്യാനുള്ള തീരുമാനമെന്ന് വെളിപ്പെടുത്തിയിരുന്നു.

തന്റെ ഒമ്പത് ഭാര്യമാരില്‍ ഒരാളയ അഗത എന്ന യുവതി കഴിഞ്ഞ വര്‍ഷം വിവാഹ ബന്ധം വേര്പെടുത്തിയികരുന്നു. ഇപ്പോള്‍ നാല് ഭാര്യമാരുമായുള്ള വിവാഹ ബന്ധം വേര്പെടുത്തുകയാണെന്നാണ് ആര്‍തര്‍ അറിയിച്ചിരിക്കുന്നത്. ചില പ്രശ്നങ്ങളാണ് ഇപ്പോഴത്തെ വിവാഹ മോചനത്തിന് കാരണമെന്നാണ് അദ്ദേഹം പറയുന്നത്.

ചെറിയ അഭിപ്രായ വ്യത്യാസങ്ങളോടെ ഞങ്ങള്‍ ഒന്നായി ജീവിച്ചു. എന്നാല്‍ ചില പ്രശ്നങ്ങള്‍ ഇപ്പോള്‍ വഷളായിരിക്കുകയാണ്. ഇതാണ് വേര്‍പിരിയലിന് കാരണമെന്ന് ആര്‍തര്‍ പറഞ്ഞു. തുടക്കത്തില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. അത് ചര്‍ച്ചകളിലൂടെ പരിഹരിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ പതിവായതോടെ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭാവിയില്‍ ഇനിയും പുതിയ വവാഹം കഴിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ വലിയ വീട്ടില്‍ കൂറ്റന്‍ കിടക്കയുള്ള ഒരു മുറിയുണ്ടെന്നും അത് ഒഴിച്ചിടാന്‍ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രസീലില്‍ നിലവില്‍ ബഹുഭാര്യാത്വം നിലവിലില്ല. ആദ്യ ഭാര്യയെ മാത്രമാണ് അദ്ദേഹം നിയമപരമായി വിവാഹം കഴിച്ചിട്ടുള്ളത്.

പ്രതിമാസം 50,000 പൗണ്ടിലധികം സമ്പാദിക്കുന്ന ഒരു ഒണ്‍ലി ഫാന്‍സ് അക്കൗണ്ട് ആര്തറിനുണ്ട്. 1.8 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും ഉണ്ട്, അവിടെ അദ്ദേഹം തന്റെ ഭാര്യമാരുടെ വീഡിയോകളും ഫോട്ടോകളും സെക്സ് ടിപ്പുകളും പോസ്റ്റ് ചെയ്യുന്നത് പതിവാണ്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications