424 കോടി ലോട്ടറിയടിച്ചു. സമ്മാനം വീട്ടുകാരെ പോലും അറിയിക്കാതെ യുവാവ്, കാരണം സഹോദരി!!
വാഷിംഗ്ടണ്‍: 10 വര്‍ഷത്തോളം ആ രഹസ്യം കാലിഫോര്‍ണിയ സ്വദേശി മനസ്സില്‍ കൊണ്ടുനടന്നു. ഒരാളെ പോലും അറിയിച്ചില്ല. എല്ലാത്തിനും കാരണം സ്വന്തം കുടുംബം തന്നെ. പറഞ്ഞുവരുന്നത് യുഎസ്സില്‍ നിന്നുള്ള ഒരാളുടെ കാര്യമാണ്. വമ്പനൊരു ലോട്ടറിയാണ് ഇയാള്‍ക്ക് അടിച്ചത്. ആരും മോഹിച്ച് പോകുന്ന ഒരു തുകയാണ് ഇയാളെ തേടിയെത്തി. 40 മില്യണ്‍ യൂറോയാണ് കാലിഫോര്‍ണിയ നിവാസിക്ക് സമ്മാനമായി അടിച്ചത്.
424 കോടി രൂപയ്ക്ക് തുല്യമാണിത്. പത്ത് വര്‍ഷം മുമ്പായിരുന്നു ഈ സമ്മാനം ലോട്ടറിയിലൂടെ അദ്ദേഹത്തിന് ലഭിച്ചത്. എന്നാല്‍ ലോട്ടറി എടുത്തത് മുതലുള്ള ഒരു കാര്യവും ഇയാള്‍ കുടുംബത്തെ അറിയിച്ചിരുന്നില്ല. ഏറ്റവും അടുത്തവര്‍ പോലും ഈ നേട്ടം അറിഞ്ഞിരുന്നില്ല. ആരുമറിയാതെയാണ് യുവാവ് സമ്മാനം പോലും വാങ്ങിയത്. തുടര്‍ന്ന് കുടുംബത്തെ പോലും അറിയിക്കാതെ ഈ പണം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു. അടുത്തിടെ ഇക്കാര്യം ഇയാള്‍ വെളിപ്പെടുത്തിയപ്പോഴാണ് കുടുംബം പോലും അറിഞ്ഞത്.

സ്വന്തം മാതാപിതാക്കള്‍, സഹോദരങ്ങള്‍, അവരുടെ പങ്കാളിമാര്‍ എന്നിവര്‍ക്കൊന്നും ഈ യുവാവിന് സമ്മാനം അടിച്ച കാര്യം അറിയുകയേ ഇല്ലായിരുന്നു. ഇവരോടൊന്നും സമ്മാനം കിട്ടിയെന്ന് സൂചിപ്പിക്കുക പോലും ഇയാള്‍ ചെയ്തിരുന്നില്ല. ഏറ്റവും രസകരം ജീവിതനിലവാരം ഇയാള്‍ ഉയര്‍ത്തിയതേയില്ല എന്നതാണ്. അതുകൊണ്ട് ആര്‍ക്കും സംശയം തോന്നിയില്ല. സാധാരണ ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്.വളരെ ചെറിയ കാര്യങ്ങള്‍ മാത്രമാണ് ഇയാള്‍ക്ക് ജീവിതത്തില്‍ ഉണ്ടായിരുന്നത്.
അതേസമയം കാലിഫോര്‍ണിയയില്‍ നിന്നുള്ള യുവാവ് ഈ പണം ഉപയോഗിച്ച് ഒരു ട്രക്ക് വാങ്ങി. ഒരു വീടും അതോടൊപ്പം വാങ്ങി. കോടികള്‍ ഇയാളുടെ കൈയ്യിലുണ്ടെന്ന് ആരും അറിഞ്ഞില്ല. കുടുംബത്തോടൊപ്പം വളരെ ലഘുവായ ജീവിതമാണ് അദ്ദേഹം നയിച്ചത്. എന്നാല്‍ ഇത്രയും ക്രൂരമായ നടപടി എന്തുകൊണ്ട് കുടുംബത്തിനോട് ചെയ്തു എന്നതിന് ഇയാള്‍ കാരണവും വെളിപ്പെടുത്തി. തനിക്ക് സഹോദരിയെയും, അവരുടെ ഭര്‍ത്താവിനെയും തീരെ ഇഷ്ടമല്ലെന്ന് യുവാവ് വെളിപ്പെടുത്തി.
അവരുമായി ഞാന്‍ അത്ര നല്ല ബന്ധത്തിലുമല്ല. ലോട്ടറി അടിച്ച കാര്യം അറിഞ്ഞാല്‍, അവര്‍ ഉറപ്പായും അതില്‍ നിന്ന് പങ്ക് ചോദിക്കുമെന്നും യുവാവ് പറയുന്നു.ലോട്ടറിയടിച്ച തുകയില്‍ നിന്ന് ഒരു രൂപ പോലും സഹോദരിക്ക് നല്‍കാന്‍ തനിക്ക് ആഗ്രഹമില്ലായിരുന്നു. ഇത്രയും കാലം ആ പണം നല്‍കാതിരുന്നതിലും തനിക്ക് വിഷമമൊന്നുമില്ലെന്ന് യുവാവ് പറഞ്ഞു. അതേസമയം ഇയാളുടെ മാതാപിതാക്കള്‍ നേരത്തെ തന്നെ മരിച്ചതാണ്. അവര്‍ക്ക് ഇതറിയില്ലെന്ന് ഉറപ്പാണ്.
അതേസമയം വമ്പന്‍ ലോട്ടറി തുക കുടുംബത്തില്‍ നിന്ന് മറച്ചുവെക്കുന്ന സംഭവം ഇത് ആദ്യത്തേതല്ല. നേരത്തെ ചൈനയില്‍ ലീ എന്ന യുവാവ് 219 മില്യണ്‍ യുവാവ് സമ്മാനമായി കിട്ടിയിട്ടും കുടുംബത്തില്‍ നിന്ന് മറച്ചുവെച്ചിരുന്നു. അഞ്ച് മില്യണ്‍ ചാരിറ്റിക്കായി നല്‍കിയെന്നും, ബാക്കി 171.6 മില്യണ്‍ യുവാന്‍ തനിക്ക് ലഭിച്ചുവെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications