Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് വര്‍ഷം മുമ്പ് കാണാതായ പൂച്ച തിരിച്ചെത്തി; അമ്പരന്ന് കുടുംബം, തിരിച്ചെത്തിയത് ഇങ്ങനെ

വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിക്കുന്നവര്‍ ഒരുപാടുണ്ട്. തങ്ങളുടെ മക്കളെ പോലെ അവരെ സ്‌നേഹിക്കുന്ന ഒരുപാട് പേരെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം അവ നമ്മുടെ കണ്‍മുന്നില്‍ നിന്ന് കാണാതായാലോ. സഹിക്കാനാവുമോ ആ വേദന. എന്നാല്‍ ഇപ്പോഴിതാ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതെ പോയ ഒരു പൂച്ചയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ഒരു കുടുംബം. ചത്തുപോയെന്ന് കരുതിയ പൂച്ചയാണ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയത്.

ജിമി ഹെന്‍ഡ്രിക്‌സ് എന്ന് പേരിട്ടിരിക്കുന്ന കറുത്ത പൂച്ചയാണ് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായത്. 2016 ആഗസ്റ്റിലായിരുന്നു സംഭവം. വീട്ടിലെ തുറന്നിരുന്ന ജനാല വഴി ആ പൂച്ച ചാടിപ്പോകുകയായിരുന്നു. ഇതോടെ കുടുംബം അതീവ ദുഖത്തിലായിരുന്നു. ഇനി ഒരിക്കലും ജിമ്മി വീട്ടിലേക്ക് തിരിച്ചുവരില്ലെന്ന് ആ കുടുംബം വിശ്വസിച്ചു.

cat

എന്നാല്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ജിമ്മി വീട്ടിലേക്ക് തിരിച്ചെത്തിയത്. അന്ന് കാണാതായ സമത്ത് ജോയന്നയും അവരുടെ ഭര്‍ത്താവ് നിക്കും ജിമ്മിയെ തേടി നടക്കാത്ത സ്ഥലമുണ്ടായിരുന്നില്ല. എന്നാല്‍ ഒരു വിധത്തിലും അവര്‍ക്ക് പൂച്ചയെ കണ്ടെത്താന്‍ സാധിച്ചില്ല. ഇപ്പോള്‍ ആറ് വര്‍ഷത്തിന് ശേഷം പഴയെ ഉടയ്ക്ക് ലഭിച്ചതിന്റെ കാരണം, ശരീരത്തില്‍ പണ്ട് ഘടിപ്പിച്ചിരുന്ന ചിപ്പിന്റെ സഹായത്തോടെയാണ്.

ഒരു ചാരിറ്റി സംഘടനയാണ് പൂച്ചയെ തിരിച്ചറിഞ്ഞ് അതിന്റെ പഴയ ഉടമയുടെ അടുത്തേക്ക് എത്തിച്ചത്. ഈ പൂച്ചയെ നഷ്ടപ്പെടുന്ന സമയത്ത് ദമ്പതികള്‍ ടോര്‍ക്വയിലായിരുന്നു താമസിച്ചത്. ഇപ്പോള്‍ അവര്‍ അവിടെ നിന്ന് താമസം മാറി മറ്റൊരു സ്ഥലത്താണുള്ളത്. ഇപ്പോള്‍ അവര്‍ക്കൊപ്പം മറ്റൊരു പൂച്ചയുമുണ്ട്.

ഒപ്പം ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുമുണ്ട്. ഇപ്പോള്‍ കുടുംബം തങ്ങളുടെ പഴയ പൊന്നോമനയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ്. കുട്ടിയായിരിക്കുമ്പോഴാണ് ജിമിയെ വാങ്ങിച്ചത്. അതിന് മുമ്പ് തനിക്ക് പൂച്ചകളോട് വലിയ താല്പര്യം ഒന്നും ഇല്ലായിരുന്നു. എന്നാല്‍, ജിമി അതെല്ലാം മാറ്റിയെന്ന് ജോയന്ന പറയുന്നു.

ജിമ്മി എപ്പോഴും തന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ വയറിലൊക്കെ വന്നിരിക്കുമായിരുന്നു. പിന്നീട്, അമ്മയ്ക്ക് വയ്യാതായപ്പോള്‍ ഞങ്ങള്‍ക്ക് അങ്ങോട്ട് പോകേണ്ടി വന്നു. ആ സമയത്ത് ജിമിയെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഏല്‍പ്പിച്ചു. അവിടെ വച്ചാണ് അവന്‍ ഓടിപ്പോയതെന്ന് ജോയന്ന പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+