വൈദ്യുതി വേണ്ട, മെയിന്റനന്‍സ് ഇല്ല; സൂപ്പര്‍ സ്റ്റാറായി 'കളിമണ്‍ ഫ്രിഡ്ജ്', വില വെറും 8,500
കളിമണ്ണ് കൊണ്ട് ഫ്രിഡ്ജ്, പ്രവര്‍ത്തിക്കാന്‍ വൈദ്യുതി വേണ്ട. എന്താ വിശ്വാസം വന്നില്ലേ. എന്നാല്‍ വിശ്വസിച്ചേ പറ്റൂ. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഉല്‍പ്പന്നമായ കളിമണ്ണ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. കോയമ്പത്തൂരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അന്വേഷിച്ച് വാങ്ങുന്ന ഒരു ഉല്‍പ്പന്നമായി മാറിയിരിക്കുകയാണ് ഈ ഫ്രിഡ്ജ്.
ഇന്നത്തെ കാലത്ത് കൂടുതല്‍ ആളുകളും ആരോഗ്യ കാര്യങ്ങളില്‍ വലിയ ശ്രദ്ധയാണ് പുലര്‍ത്തുന്നത്. ആ സമയത്ത് തന്നെ ഭക്ഷണ അടക്കമുള്ള കാര്യങ്ങള്‍ പ്രകൃതിദത്തമായത് തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുന്നുണ്ട്. 2016ല്‍ ആണ് ഗുജറാത്തില്‍ നിന്നുള്ള മന്‍സുക്ഭായ് പ്രജാപതി, വൈദ്യുതിയില്ലാതെ പ്രകൃതിദത്തമായ കളിമണ്ണില്‍ ഒരു ഫ്രിഡ്ജ് ഉണ്ടാക്കിയത്.

ഈ ഫ്രിഡ്ജിന് അദ്ദേഹം നല്‍കിയ പേര് 'മിട്ടി കൂള്‍' എന്നാണ്. ഭക്ഷണത്തിന്റെ യഥാര്‍ത്ഥ രുചി നിലനിര്‍ത്താന്‍ സാധിക്കുന്നത് കൊണ്ട് ഇതിന് ആവശ്യക്കാര്‍ കൂടിവന്നിരുന്നു. വൈദ്യുതിയും അമിതമായ വിലയും ആവശ്യമില്ലാത്തത് കൊണ്ട് തന്നെ സാധാരണക്കാര്‍ക്കിടെയില്‍ ഈ ഫ്രിഡ്ജിന് ആവശ്യക്കാര്‍ ഏറെയാണ്.
എന്നാല്‍ ഇപ്പോള്‍ കോയമ്പത്തൂരിലെ ഗണപതി പ്രദേശത്ത് താമസിക്കുന്ന കര്‍ഷക കുടുംബത്തിലെ കനകരാജ് കുട്ടിക്കാലം മുതല്‍ പ്രകൃതിദത്തമായ കളിമണ്‍ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി മിതമായ വിലയ്ക്ക് വില്‍ക്കുന്നു. അദ്ദേഹം നിര്‍മ്മിക്കുന്ന കളിമണ്‍ ഫ്രിഡ്ജിനും ആവശ്യക്കാര്‍ ഏറെയാണ്. ഈ കളിമണ്‍ ഫ്രിഡ്ജ് ബാഷ്പീകരണ തത്വങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.
മുകളിലെ അറകളില്‍ നിന്നുള്ള വെള്ളം വശത്തേക്ക് താഴേക്ക് ഒഴുകുകയും ബാഷ്പീകരിക്കപ്പെടുകയും അറകള്‍ തണുക്കുകയും ഉള്ളിലെ ചൂട് ഇല്ലാതാക്കുകയും ചെയ്യുന്നു. ജലത്തിന്റെ ബാഷ്പീകരണത്തിലൂടെ മാത്രമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങള്‍ തണുക്കുന്നത്. വെള്ളം മാത്രം ഉപയോഗിച്ച് ഭക്ഷണവും പച്ചക്കറികളും പാലും ദിവസങ്ങളോളം സ്വാഭാവികമായി സംരക്ഷിക്കാന്‍ കഴിയുമെന്ന് പറയപ്പെടുന്നു. കൂടാതെ മറ്റ് റഫ്രിജറേറ്ററുകള്‍ക്ക് ആവശ്യമായ മെയിന്റേനന്‍സ് ആവശ്യമില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
മുറിയിലെ താപനിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ഫ്രിഡിജിലെ ആന്തരിക 10-15 ആയി കുറക്കാന്‍ സാധിക്കുമെന്ന് കനകരാജ് അവകാശപ്പെടുന്നു. ഈ ഫ്രിഡ്ജിലെ മുകളിലത്തെ അറിയില്‍ ദിവസവും രണ്ട് ലിറ്റര്‍ വെള്ളം ഒഴിച്ചാല്‍ മതിയാകും. പച്ചക്കറി, പാല്‍, ശീതളപാനീയങ്ങള്‍ എന്നീ വസ്തുക്കള്‍ തണുപ്പില്‍ സൂക്ഷിക്കാന്‍ സാധിക്കും. അഞ്ച് കിലോ പച്ചക്കറികളും പഴങ്ങളും ഇങ്ങനെ സൂക്ഷിക്കാന്‍ സാധിക്കും.
ഈ പച്ചക്കറികളും പഴങ്ങളും അഞ്ച് മുതല്‍ ഏഴ് ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കും. ഭക്ഷണ പഥാര്‍ത്ഥങ്ങള്‍ ഒന്നുമുതല്‍ രണ്ട് ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കും. ഈ കളിമണ്‍ ഫ്രിഡ്ജിന് ആകെ ചെലവാക്കേണ്ട തുക 8500 രൂപയാണ്. ഉത്പാദനം കൂടിയാല്‍ വില കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കനകരാജ് പറയുന്നത്.












Click it and Unblock the Notifications