'മറ്റ് സ്ത്രീകളുമായി ബന്ധം പുലര്‍ത്താം, സന്തോഷം കണ്ടെത്താം'; ഒരു കുഴപ്പവുമില്ലെന്ന് ഭാര്യ, കാരണം
ഭാര്യ ഭര്‍തൃ ബന്ധത്തേക്കാള്‍ ശക്തമായ മറ്റൊന്ന് ലോകത്തില്ലെന്ന് ചിലര്‍ പറയുന്നത് കേള്‍ക്കാം. ഒരു ദാമ്പത്യ ജീവിതം സന്തോഷത്തോടെ കൊണ്ടു പോകാന്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പരസ്പര വിശ്വാസവും ബഹുമാനവും ദാമ്പത്യ ജീവിതത്തിന്റെ അടിത്തറയാകുന്നു. ഒരു ദാമ്പത്യത്തില്‍ പങ്കാളികള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യവും വിശ്വാസവുമാണ്. ഒരിക്കലും തങ്ങളുടെ പങ്കാളിയുടെ സ്വാതന്ത്ര്യത്തിന് വിലങ്ങ് തടിയാവരുത്. അത് ദാമ്പത്യത്തില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണാകും.
പലരുടെയും ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാകുന്ന പല പ്രശ്‌നങ്ങളും ഇന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാകാറുണ്ട്. അങ്ങനെയിരിക്കെ ഒരു ദമ്പതികളുടെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അമേരിക്കന്‍ സ്വദേശിയായ മോണിക്കയും ജോണുമാണ് ഈ കഥയിലെ താരങ്ങള്‍. മോണിക്ക തന്റെ ഭര്‍ത്താവിന് എന്തിനുമുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്.

സ്വാതന്ത്ര്യമെന്ന് പറഞ്ഞാല്‍ വെറും സ്വാതന്ത്ര്യമല്ല, തന്റെ ഭര്‍ത്താവ് ജോണിന് മറ്റ് സ്ത്രീകളുമായി എത്ര സമയം വേണമെങ്കിലും ചെലവഴിക്കാമെന്നും ഇനി അവരോട് ശാരീരിക ബന്ധത്തില്‍ എര്‍പ്പെടാന്‍ ആഗ്രഹം തോന്നിയാല്‍ മോണിക്ക അക്കാര്യവും സമ്മതിക്കും. ഒരു കാരണവശാലും മോണിക്ക തന്റെ ഭര്‍ത്താവിനെ കുറ്റപ്പെടുത്തില്ല. അതിന് വ്യക്തമായ കാരണവും മോണിക്കയ്ക്കുണ്ട്.
ഒറു പുരുഷന്‍ എന്ന നിലയില്‍ മാനസികവും ശരീരികവുമായ സംതൃപ്തി അത്യാവശ്യമാണ്. അതിന് വേണ്ടി തന്റെ ഭര്‍ത്താവ് ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ തനിക്ക് തെറ്റ് പറയാനാകില്ലെന്നാണ് മോണിക്ക പറയുന്നത്. തന്റെ ഭര്‍ത്താവിന്റെ സന്തോഷത്തിന് മാത്രമാണ് താന്‍ പ്രാധാന്യം കൊടുക്കുന്നതെന്നും മോണിക്ക പറയുന്നു.
ഭര്‍ത്താവിന് ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നതിലൂടെ തങ്ങളുടെ ബന്ധവും ദൃഢമാകുന്നെന്ന് മോണിക്ക പറയുന്നു. വ്യക്തി സ്വാതന്ത്ര്യത്തെ പരസ്പരം മാനിച്ചാല്‍ മാത്രമേ ഓരോ ബന്ധവും ദൃഢമാകുകയുള്ളുവെന്നും മോണിക്ക പറയുന്നു. തന്റെ ഭര്‍ത്താവിന്റെ ആഗ്രഹങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും വിലങ്ങുതടിയായാല്‍ അത് ഞങ്ങളുടെ ബന്ധത്തിലും വിള്ളല്‍ വീഴ്ത്തും. അല്ലാതെ മറ്റൊന്നും ചെയ്യില്ലെന്ന് മോണിക്ക പറയുന്നു.
ലവ് ഡോണ്ട് ജഡ്ജ് എന്ന യൂട്യൂബ് പ്രോഗ്രാമിലൂടെയാണ് മോണിക്ക ഇക്കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നത്. പലപ്പോഴും വീട്ടിലെ ജോലിക്ക് ശേഷം മാത്രമാണ് തനിക്ക് ഭര്‍ത്താവിനൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കാറുള്ളുവെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ സന്തോഷം കണ്ടെത്താന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും മോണിക്ക പറഞ്ഞു . ഒരു ഭാര്യയെന്ന നിലയില്‍ തന്റെ ഭര്‍ത്താവിന്റെ സന്തോഷം മാത്രമാണ് തന്റെ ലക്ഷ്യമെന്നും അതിനായി ഏത് അറ്റം വേണമെങ്കിലും പോകുമെന്നും മോണിക്ക പരിപാടിക്കിടെ പറഞ്ഞു.
അതേസമയം, മോണിക്കയുടെയും ജോണിന്റെയും ഈ കഥ സോഷ്യല്‍ മീഡിയയിവല്‍ വൈറലാണ്. നിരവധി പേരാണ് ഇവരുടെ ഈ ജീവിതകഥയില്‍ പ്രതികരിച്ച് രംഗത്തെത്തുന്നത്. ചിലര്‍ മോണിക്കയുടെ നിലപാടിനെ അഭിനന്ദിക്കുമ്പോള്‍ മറ്റ് ചിലര്‍ എതിര്‍ക്കുകയാണ് ചെയ്യുന്നത്. ഭര്‍ത്താവിന് ഇങ്ങനെ സ്വാതന്ത്ര്യം നല്‍കിയാന്‍ അത് നിങ്ങളുടെ ഭാവി ജീവിതത്തെ ബാധിക്കുമെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കമന്റായി പറയുന്നത് .












Click it and Unblock the Notifications