തിങ്കള്‍ ചൊവ്വ ബുധന്‍ ആദ്യ ഭാര്യയ്ക്ക്, ബാക്കി ദിവസം രണ്ടാം ഭാര്യയ്ക്ക്; ഞായറാഴ്ച ഭര്‍ത്താവിന് മാത്രം

ഇയാള്‍ കൂടെ ജോലി ചെയ്യുന്ന ഒരു യുവതിയുമായി പ്രണയത്തിലായി. പിരിയാനാവാത്ത വിധം അടുത്തതോടെ രണ്ട് പേരും ലിവിംഗ് റിലേഷനിലേക്ക് കടന്നു.

wives

ഗുരുഗ്രാം : ഇന്നത്തെ കാലത്ത് ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ വിവാഹം കഴിച്ച് താമസിക്കുന്നത് വലിയ കാര്യമൊന്നുമല്ല. രണ്ട് ഭാര്യമാരുമായി സുഖജീവിതം നയിക്കുന്ന ഒരുപാട് പേരുടെ കഥകള്‍ സോഷ്യല്‍ മീഡിയില്‍ അടക്കം ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ അങ്ങനെ ഒരു വിവാഹം കഴിച്ച യുവാവിന്റെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാകുന്നത് . മധ്യപ്രദേശിലെ കുടുംബ കോടതിയില്‍ നിന്നാണ് ഈ അപൂര്‍വ കഥ തുടങ്ങുന്നത്. കുടുംബ കൗണ്‍സിലറായ ഹരീഷ് ദേവന്‍ പങ്കുവച്ച അഭിമുഖത്തിലാണ് ഈ ദമ്പതിമാരെ കുറിച്ചുള്ള കഥ പറയുന്നത് .

രണ്ട് വിവാഹം

രണ്ട് വിവാഹം

ഹരിയാനയില്‍ താമസിക്കുന്ന കുടുംബമാണിത്. ഇവിടെ ഒരു യുവാവ് രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചു. 2018ല്‍ ആണ് ഇദ്ദേഗം ഗ്വാളിയാര്‍ സ്വദേശിനിയായ 28കാരിയ സീമയെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം രണ്ട് വര്‍ഷത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചു. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം ഇരുവര്‍ക്കും ആണ്‍ കുഞ്ഞ് പിറന്നു.

ലോക്ക്ഡൗണ്‍ പ്രഖ്യപിച്ചതോടെ

ലോക്ക്ഡൗണ്‍ പ്രഖ്യപിച്ചതോടെ

2020 കൊറോണയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. ലോക്ക് ഡൗണ്‍ സമയത്ത് ഭാര്യ സീമയെ ഇയാള്‍ സ്വന്തം നാടായ ഗ്വാളിയോറിലേക്ക് പറഞ്ഞയച്ചു. സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചെങ്കിലും അയാള്‍ ഭാര്യയെ തിരികെ കൊണ്ടുവന്നില്ല. ഈ സമയത്തായിരുന്നു ഇയാളുടെ ജീവിതത്തില്‍ അക്കാര്യം സംഭവിക്കുന്നത്.

മറ്റൊരു യുവതിയുമായി പ്രണയത്തിലായി

മറ്റൊരു യുവതിയുമായി പ്രണയത്തിലായി

ഇയാള്‍ കൂടെ ജോലി ചെയ്യുന്ന ഒരു യുവതിയുമായി പ്രണയത്തിലായി. പിരിയാനാവാത്ത വിധം അടുത്തതോടെ രണ്ട് പേരും ലിവിംഗ് റിലേഷനിലേക്ക് കടന്നു. ആ ബന്ധത്തില്‍ രണ്ട് പേര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നു. ഇതിന് ശേഷം അദ്ദേഹം സഹപ്രവര്‍ത്തകെയെയും വിവാഹം കഴിച്ചത്. എന്നാല്‍ ആദ്യ ഭാര്യയായ സീമയുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ ഇയാള്‍ തയ്യാറായുമില്ല.

പുതിയ ബന്ധത്തെ കുറിച്ച് ഭാര്യ അറിഞ്ഞു

പുതിയ ബന്ധത്തെ കുറിച്ച് ഭാര്യ അറിഞ്ഞു

ദിവസങ്ങള്‍ക്ക് ശേഷമാണ് സീമ, തന്റെ ഭര്‍ത്താവിന്റെ പുതിയ ബന്ധത്തെ കുറിച്ചും കുഞ്ഞിനെ കുറിച്ചൊക്കെ അറിയുന്നത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ സീമ ഗ്വാളിയോറില്‍ നിന്നും വീട്ടിലേക്ക് എത്തി. പിന്നാലെ തന്നെ പൊലീസില്‍ കേസും കൊടുത്തു. അങ്ങനെ കേസ് കുടുംബ കോടതിയിലേക്ക് എത്തി. ഇതോടെ പ്രശ്‌ന പരിഹരിക്കുന്നതിനായി മൂന്ന് പേരെയും കുടുംബ കോടതിയിലേക്ക് വിളിപ്പിച്ചു.

പ്രശ്‌നം കുടുംബ കോടതിയിലേക്ക്

പ്രശ്‌നം കുടുംബ കോടതിയിലേക്ക്

ഈ പ്രശ്‌നം രമ്യതയില്‍ പരിഹരിക്കാന്‍ മൂന്ന് പേരും തീരുമാനിച്ചു. രണ്ട് പേര്‍ക്കും ഭര്‍ത്താവിനോടൊപ്പം താമസിക്കണമെന്നാണ് ആഗ്രഹം. അവസാനം അവര്‍ എടുത്ത തീരുമാനം ഇങ്ങനെയായിരുന്നു. ആഴ്ചയില്‍ മൂന്ന് ദിവസം ആദ്യ ഭാര്യയോടൊപ്പവും അടുത്ത മൂന്ന് ദിവസം രണ്ടാമത്തെ ഭാര്യയോടൊപ്പം താമസിക്കും. ബാക്കിയുള്ള ഒരു ഞായറാഴ്ച ഇയാള്‍ക്ക് സ്വന്തമായി എടുക്കാം.

സന്തോഷത്തോടെ ജീവിക്കുന്നു

സന്തോഷത്തോടെ ജീവിക്കുന്നു

രണ്ട് ഭാര്യമാര്‍ക്കും കൂടി താമസിക്കാന്‍ രണ്ട് ഫ്‌ളാറ്റ് വീതം എടുത്തി നല്‍കി. ഇവര്‍ ഇപ്പോള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നുണ്ടെന്നാണ് വിവരം. കുടുംബ കൗണ്‍സില്‍ പങ്കുവച്ച ഈ കഥ സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലാണ്. അത്ഭുതത്തോടെയാണ് ഈ കഥ എല്ലാവരും കേള്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q