അവന്‍ വെറും ദുര്‍ബലന്‍: സക്കര്‍ബര്‍ഗുമായി പോരിന് മസ്‌ക്, മെറ്റയുടെ ഭരണം മസ്‌കിന് കിട്ടുമോ?
വാഷിംഗ്ടണ്‍: ത്രെഡ്‌സ് ആപ്പ് പുറത്തിറക്കിയതിന് പിന്നാലെ മാര്‍ക്ക് സക്കര്‍ബര്‍ഗുമായി നേരിട്ട് ഏറ്റുമുട്ടിയിരിക്കുകയാണ് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക്. പരസ്യമായി സക്കര്‍ബര്‍ഗിനെ അധിക്ഷേപിക്കുന്ന ട്വീറ്റാണ് മസ്‌കില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. സക്ക് ഈസ് എ കക്ക് എന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തത്. ഫാസ്റ്റ് ഫുഡ് ശൃംഖലയായ വെന്‍ഡീസിന്റെ ഒരു പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ട്വിറ്ററില്‍ ഒരു യൂസര്‍ പങ്കുവെച്ചതോടെയാണ് പ്രശ്‌നം വഷളായത്.
സക്കര്‍ബര്‍ഗ് ബഹിരാകാശത്തേക്ക് പോകണമെന്നും, അതോടെ മസ്‌കിന് ഭ്രാന്ത് പിടിക്കുമെന്നുമായിരുന്നു വെന്‍ഡീസിന്റെ കമന്റ്. ഇതിന് സ്‌മൈലി കമന്റും സക്കര്‍ബര്‍ഗ് നല്‍കിയതാണ് മസ്‌കിനെ പ്രകോപിപ്പിച്ചത്.സക്കര്‍ബര്‍ഗും, മസ്‌കും തമ്മിലുള്ള ശത്രുതയും, മത്സരവും ഇതോടെ വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. അതേസമയം ത്രെഡ്‌സ് വമ്പന്‍ ഹിറ്റായതോടെ സക്കര്‍ബര്‍ഗും നേട്ടമുണ്ടാക്കിയിരിക്കുകയാണ്. നിലവില്‍ ലോകത്തെ എട്ടാമത്തെ വലിയ ധനികനായിരിക്കുകയാണ് അദ്ദേഹം.

ഈ ആഴ്ച്ച 1.2 ബില്യണാണ് സക്കര്‍ബര്‍ഗിന്റെ വരുമാനത്തില്‍ വര്‍ധവനമുണ്ടായിരിക്കുന്നത്. എന്നാല്‍ മസ്‌ക് അതിലും വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ടെസ്ലയുടെ ഓഹരികള്‍ 5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 8.2 ബില്യണ്‍ ഡോളര്‍ വര്‍ധനവാണ് മസ്‌കിന്റെ ആസ്തിയില്‍ ഉണ്ടായിരിക്കുന്നത്. മൊത്തം 246 ബില്യണാണ് മസ്‌കിന്റെ ആസ്തി.സക്കര്‍ബര്‍ഗിന്റേത് 103 ബില്യണ്‍ ഡോളറാണ്.
അതേസമയം മാര്‍ക്ക് സക്കര്‍ബര്‍ഗുമായി കേജ് ഫൈറ്റിന് ഒരുങ്ങുകയാണ് ഇലോണ്‍ മസ്‌ക്. ഇരുവരും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളിയും ആരംഭിച്ചിരുന്നു. മസ്‌കാണ് ആദ്യം സക്കര്‍ബര്‍ഗിനെ വെല്ലുവിളിച്ചത്. എന്നാല്‍ സക്കര്‍ബര്‍ഗ് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കിയിരുന്നു. സ്ഥലം ഏതാണെന്ന് എന്നെ അറിയിക്കൂ എന്നായിരുന്നു സക്കര്‍ബര്‍ഗിന്റെ കിടിലന്‍ മറുപടി. വേഗസ് ഒക്ടജന്‍ എന്ന് ഇതിന് മസ്‌ക് മറുപടിയും നല്‍കി.
ഇതോടെ ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഉറപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇരുവരുടെയും ആരാധകര്‍ ഇങ്ങനൊരു ഗുസ്തി മത്സരങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.ഇലോണ്‍ മസ്‌കിന്റെ പാരഡി അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്. മസ്‌ക് വിജയിച്ചാല്‍ മെറ്റയുടെ ഉടമസ്ഥാവകാശം 24 മണിക്കൂര്‍ അദ്ദേഹത്തിന് ലഭിക്കുമെന്നാണ് ഈ അക്കൗണ്ട് അവകാശപ്പെടുന്നത്.
അതേസമയം സക്കര്‍ബര്‍ഗാണ് വിജയിക്കുന്നതെങ്കില്‍ ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ലഭിക്കുമെന്നും ഈ പാരഡി അക്കൗണ്ടില്‍ പറയുന്നുണ്ട്. ഇരുവരോടും ഉള്ള നിര്‍ദേശമായിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. അതേസമയം ലൈംഗിക ചുവയുള്ള മസ്‌കിന്റെ പരാമര്‍ശത്തോടെ ഇരുവരും തമ്മില്‍ കൂടുതല്‍ അകന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ത്രെഡ്‌സ് 100 മില്യണ്‍ ഡൗണ്‍ലോഡ്‌സാണ് ഒരാഴ്ച്ച കൊണ്ടുണ്ടാക്കിയത്.












Click it and Unblock the Notifications