Get Updates
Get notified of breaking news, exclusive insights, and must-see stories!

പരീക്ഷയും വിവാഹവും ഒരേ ദിവസം; കല്യാണ സാരിയും കോട്ടും ധരിച്ച് വധു ക്ലാസിലേക്ക്, വൈറല്‍

പരീക്ഷയും വിവാഹവും ഒരേ ദിവസം ആയപ്പോള്‍ വിവാഹ വസ്ത്രത്തില്‍ കോളേജില്‍ എത്തുകയായിരുന്നു.

wedding

വിവാഹവും പരീക്ഷയും ഒരു ദിവസം ആയാല്‍ എന്തു ചെയ്യും. പരീക്ഷ എഴുതാതിരുന്നാല്‍ അത്ര ദിവസവും പഠിച്ചത് വെറുതെയാവുന്നത് കൊണ്ട് തന്നെ എത്ര റിസക് എടുത്തും പരീക്ഷ എഴുതാന്‍ എല്ലാവരും തയ്യാറാകും. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഒരുപാട് നടന്നിട്ടുണ്ട്. ഇതിന്റെയൊക്കെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ അങ്ങനെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിവാഹ ദിവസം ഫിസിയോതെറാപ്പ് പ്രാക്ടിക്കല്‍ പരീക്ഷ എഴുതാനെത്തിയ കേരള വധുവിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത്.

വിവാഹ വസ്ത്രത്തിന് മുകളില്‍ കോട്ട്

വിവാഹ വസ്ത്രത്തിന് മുകളില്‍ കോട്ട്

പരീക്ഷയ്ക്ക് എത്തിയ യുവതി വിവാഹ വസ്ത്രത്തിന് മുകളില്‍ കോട്ട് ധരിച്ചാണ് പരീക്ഷ ഹാളിലേക്ക് പ്രവേശിച്ചത്. വധുവിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. വിവാഹ ദിനത്തില്‍ പരീക്ഷ എഴുതാന്‍ എത്തിയ യുവതിയിടെ നിശ്ചയദാര്‍ണ്ഡ്യത്തെ സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ അഭിനന്ദിച്ചു.

പരീക്ഷയും വിവാഹവും ഒരേ ദിവസം

പരീക്ഷയും വിവാഹവും ഒരേ ദിവസം

ഗ്രൂസ് ഗേള്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് യുവതിയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചത്. ബഥനി നവജീവന്‍ കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ വിദ്യാര്‍ത്ഥിനിയാണ് വധു ശ്രീലക്ഷ്മി അനില്‍. പരീക്ഷയും വിവാഹവും ഒരേ ദിവസം ആയപ്പോള്‍ വിവാഹ വസ്ത്രത്തില്‍ കോളേജില്‍ എത്തുകയായിരുന്നു. മുഖത്ത് വധുവിന്റെ മേക്കപ്പിനൊപ്പം ആഭരണങ്ങള്‍ അണിയുകയും ചെയ്തിട്ടുണ്ട്.

 കരിയര്‍ അവസാനിപ്പിക്കുന്ന സ്ത്രീകള്‍ക്ക്

കരിയര്‍ അവസാനിപ്പിക്കുന്ന സ്ത്രീകള്‍ക്ക്

കോളേജില്‍ എത്തിയ ശ്രീലക്ഷ്മി ലാബ് കോട്ട് ധരിച്ചാണ് പരീക്ഷ ഹാളിലേക്ക് പ്രവേശിച്ചത്. ഒപ്പം പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് വധുവിന് ലാബ് കോട്ട് ധരിപ്പിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. ഒരുപാട് പേര്‍ അഭിനന്ദന കമന്റുകളാണ് പങ്കുവച്ചത്. വിവാഹ ജീവിതത്തിന് ശേഷം കരിയര്‍ അവസാനിപ്പിക്കുന്ന സ്ത്രീകള്‍ക്ക് ശ്രീലക്ഷ്മി ഒരു മാതൃകയാണെന്നും പലരും കമന്റിലൂടെ അഭിപ്രായപ്പെട്ടു.

image credit: weddingdays_photography

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+