ഇന്ത്യക്കാര്‍ക്ക് വിവാഹേതര ബന്ധം പ്രിയമാകുന്നു; ഈ ആപ്പിലെ കണക്കുകള്‍ ഞെട്ടിക്കുന്നത്
ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പുകള്‍ പ്രചാരത്തിലായി വന്നിട്ട് വര്‍ഷങ്ങളായി. പലരും തങ്ങളുടെ പങ്കാളികളെ തിരഞ്ഞെടുക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ഡേറ്റിംഗ് ആപ്പുകളെയാണ്. കൊവിഡിന് ശേഷ ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. പണ്ടൊക്കെ ഡേറ്റിംഗ് ആപ്പ് എന്നൊക്കെ കേള്‍ക്കുമ്പോല്‍ മുഖം തിരിച്ച ഇന്ത്യക്കാര്‍, ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും ഡേറ്റിംഗ് ആപ്പുകളാണ്. ഇന്ന് പ്ലേ സ്‌റ്റോറില്‍ ഒന്നു കയറി നോക്കിയാല്‍ ആയിരക്കണക്കിന് ഡേറ്റിംഗ് ആപ്പുകളാണുള്ളത്.

പൊതുവെ ഇന്ത്യക്കാര്‍ ജീവിതകാലം മുഴുവന്‍ ഒരു റിലേഷന്‍ഷിപ്പില്‍ മാത്രം ഒതുങ്ങി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. പാശ്ചാത്യ സംസ്‌കാരം പണ്ടു കാലത്തൊന്നും അത്ര പ്രചാരത്തില്‍ വന്നിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതി മാറി. ഒരു പങ്കാളി എന്നതിനപ്പുറം വിവാഹേതര ബന്ധങ്ങള്‍ ഇന്ത്യയില്‍ കൂടിവരുന്നെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.

ഇപ്പോഴിതാ ഈ റിപ്പോര്‍ട്ടിനെയൊക്കെ സാധൂകരിക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. ഫ്രാന്‍സില്‍ സ്ഥിതി ചെയ്യുന്ന ഒരു ഡേറ്റിംഗ് ആപ്പ് തങ്ങളുടെ ഇന്ത്യക്കാരായ ഉപഭോക്താക്കളുടെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യക്കാര്‍ തങ്ങളുടെ ആപ്പില്‍ ഉപഭോക്താവായി ഏറെയുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

ഫ്രാന്‍സില്‍ ഏറ്റവും പ്രചാരത്തിലുള്ള ഡേറ്റിംഗ് ആപ്പാണ് ഗ്ലീഡന്‍. കഴിഞ്ഞ ദിവസമായിരുന്നു ഗ്ലീഡന്‍ തങ്ങളുടെ ലോകമെമ്പാടും 10 ദശലക്ഷം ഉപയോക്താക്കളെ മറികടന്നെന്ന വാര്‍ത്ത ലോകത്തെ അറിയിച്ചത്. ഇതോടൊപ്പം എത്ര ഇന്ത്യക്കാരുണ്ടെന്ന കണക്കുകളും അവര്‍ പുറത്തുവിട്ടിരുന്നു. ഈ കണക്ക് ഇന്ത്യക്കാര്‍ക്ക് വിവാഹേതര ബന്ധങ്ങളോട് താല്‍പര്യം വര്‍ദ്ധിക്കുന്നു എന്നു വേണം മനസിലാക്കാന്‍.

ഈ ആപ്പില്‍ മാത്രം 20 ലക്ഷം ഇന്ത്യക്കാരാണ് ഉപഭോക്താക്കളായുള്ളത്. 2022 സെപ്റ്റംബറിനെ അപേക്ഷിച്ച് 11 ശതമാനം വര്‍ദ്ധനയാണ് ഈ ഡേറ്റിംഗ് ആപ്പില്‍ ഉണ്ടായിരിക്കുന്നത്. കമ്പനി നല്‍കുന്ന ഡാറ്റയില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്. ആപ്പിലെ പുതിയ ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേരും വികസിത രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

അതായത് 66 ശതമാനം വരുന്ന പുതിയ ഉപഭോക്താക്കളും വികസിത രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. വിവാഹത്തേയും ഏകഭാര്യത്വത്തേയും പ്രധാന്യം കൊടുക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഈ ആപ്പിലെ വരിക്കാരായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യമായി മാറുകയാണ് ഇന്ത്യ. 2022 മാത്രം ഞങ്ങള്‍ക്ക് 18 ശതമാനം പുതിയ ഉപയോക്താക്കളെ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. 2021 ഡിസംബറിലെ 1.7 ദശലക്ഷത്തില്‍ നിന്ന് നിലവിലെ 2 ദശലക്ഷമായി വര്‍ദ്ധിച്ചെന്നും ഗ്ലീഡന്‍ ഇന്ത്യ മേധാവി സൈബില്‍ ഷിന്‍ഡല്‍ പറഞ്ഞു.

തങ്ങളുടെ ഏറ്റവും കൂടുതല്‍ വരുന്ന ഉപഭോക്താക്കളും ധനിക കുടുംബത്തില്‍ നിന്നുള്ളവരാണ്. എന്‍ജിനിയര്‍, വ്യവസായികള്‍, ഡോക്ടര്‍മാര്‍, കണ്‍സള്‍ട്ടന്റുമാര്‍ തുടങ്ങിയവരാണ് തങ്ങളുടെ ഏറ്റവും കൂടുതല്‍ വരുന്ന ഉപഭോക്താക്കളെന്ന് കമ്പനി അവകാശപ്പെടുന്നു. പുരുഷന്മാരില്‍ 30 വയസുള്ളവരും. സ്ത്രീകളില്‍ 26 മുതല്‍ അങ്ങോട്ടുള്ളവരാണെന്നും കമ്പനി പറയുന്നു.












Click it and Unblock the Notifications