വിവാഹ ഘോഷയാത്രയ്ക്കിടെ 500ന്റെ നോട്ടുമഴ; അമ്പരന്ന് നാട്ടുകാര്‍, പിന്നീട് സംഭവിച്ചത്
സമാനമായ സംഭവം അടുത്തിടെ ബംഗളൂരുവിലും നടന്നിരുന്നു. ബംഗളൂരു നഗരത്തിലെ ഒരു മേല്‍പ്പാലത്തിന് മുകളില്‍ നിന്ന് യുവാവ് നോട്ടുകെട്ടുകള്‍ താഴേക്ക് എറിയുകയായിരുന്നു.

അഹമ്മദാബാദ്: വിവാഹത്തിനിടെ ആകാശത്ത് നിന്ന് നോട്ടുമഴ, എന്താ വിശ്വാസം വന്നില്ലേ, എന്നാല്‍ വിശ്വസിച്ചേ പറ്റൂ. ഗുജറാത്തിലാണ് സംഭവം. മെഹ്സാന ജില്ലയിലെ മുന്‍ സര്‍പഞ്ച് കെക്രി തഹസില്‍ അഗോള്‍ ആണ് ഗ്രാമത്തിലെ നിവാസികളെ അമ്പരപ്പിച്ചു കൊണ്ട് വിവാഹ പരിപാടിക്കിടെ തന്റെ വീടിന്റെ മുകളില്‍ നിന്ന് പണം ചൊരിഞ്ഞത്. അഗോള്‍ സര്‍പഞ്ച് കരീം യാദവിന്റെ അനന്തരവന്‍ റസാഖിന്റെ വിവാഹത്തിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് പണം ആകാശത്ത് നിന്നും പെയ്തത്.

500 രൂപ നോട്ടുകള്‍
വിവാഹ പരിപാടിക്കിടെ നോട്ട് ആകാശത്ത് നിന്ന് വീഴുന്നതും ഇത് പെറുക്കിയെടുക്കുന്ന ആളുകളുടെയും വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 500 രൂപ നോട്ടുകള്‍ വര്‍ഷിക്കാന്‍ തുടങ്ങിയപ്പോള്‍ റസാഖിന്റെ വിവാഹ ഘോഷയാത്ര ഗ്രാമത്തിലൂടെ കടന്നുപോകുന്നത് വീഡിയോയില്‍ കാണാം.

വരന്റെ ഘോഷയാത്രയ്ക്കിടെ
വീടിന്റെ മുകളിലേക്ക് കയറി നിന്ന് ആളുകള്‍ക്ക് 500 രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്യുകയാണ് ചെയ്തത്. വരന്റെ ഘോഷയാത്രയ്ക്കിടെയായിരുന്നു ഈ സംഭവം. ജോധാ അക്ബറിലെ അസിമോ ഷാന്‍ ഷെഹന്‍ഷ എന്ന ഗാനവും പശ്ചാത്തലത്തില്‍ കേള്‍ക്കാം. വീഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ബംഗളൂരുവിലും
അതേസമയം, സമാനമായ സംഭവം അടുത്തിടെ ബംഗളൂരുവിലും നടന്നിരുന്നു. ബംഗളൂരു നഗരത്തിലെ ഒരു മേല്‍പ്പാലത്തിന് മുകളില്‍ നിന്ന് യുവാവ് നോട്ടുകെട്ടുകള്‍ താഴേക്ക് എറിയുകയായിരുന്നു. ഇതേ തുടര്‍ന്ന് റോഡില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. മേല്‍പ്പാലത്തിലും താഴെയുമായി ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തി നോട്ടുകള്‍ എടുക്കാന്‍ ശ്രമിച്ചതോടെയാണ് ഗതാഗത തടസമുണ്ടായത്.

ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ
യുവാവ് നോട്ടുകള്‍ എറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് നോട്ട് എറിയുന്നതിനിടെ വീശിയ കാറ്റ് കാരണം മേല്‍പ്പാലത്തിലേക്കും നോട്ടുകള്‍ എത്തി. ഇതേ തുടര്‍ന്ന്് ഒരുപാട് പേര്‍ വാഹനം മേല്‍പ്പാലത്തിലും നിര്‍ത്തിയിട്ടു. സ്‌കൂട്ടറില്‍ മേല്‍പ്പാലത്തിന് മുകളില്‍ എത്തിയ യുവാവിന്റെ ബാഗ് നിറച്ചും പണമായിരുന്നു. ഈ പണമാണ് അദ്ദേഹം താഴേക്ക് എറിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.












Click it and Unblock the Notifications