'ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്'; പുതിയ സന്തോഷം പങ്കുവച്ച് സ്വവര്‍ഗ ദമ്പതിമാര്‍
തങ്ങളുടെ പൊന്നോമനയായ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഇന്ത്യയിലെ സ്വവര്‍ഗ ദമ്പതിമാര്‍. ഈ വരുന്ന മേയില്‍ തങ്ങള്‍ക്ക് കുഞ്ഞുണ്ടാകുമെന്നാണ് ഇന്ത്യയിലെ സ്വവര്‍ഗ ദമ്പതിമാരായ ആദിത്യ മദിരാജുവും അമിത് ഷായും അറിയിച്ചിരിക്കുന്നത്. 2019ല്‍ ന്യൂജേഴ്സിയില്‍ നടന്ന ആഡംബര ഹിന്ദു വിവാഹത്തിലൂടെയാണ് ഇരുവരും ശ്രദ്ധേയമാകുന്നത്.

പീപ്പിള്‍ മാഗസിന്‍ ദമ്പതികളുടെ മെറ്റേണിറ്റി ഷൂട്ടിംഗില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ താരമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തങ്ങള്‍ക്ക് കുഞ്ഞുണ്ടാകാന്‍ പോകുകയാണെന്ന വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

സ്വര്‍ഗ ദമ്പതിമാരായതിനാല്‍ അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്തുന്നതിന് വളരെ അധികം കഷ്ടപ്പെട്ടെന്ന് ഇരുവരും പറഞ്ഞു. മറ്റെല്ലാ ദമ്പതിമാരെ പോലെ തങ്ങലും പ്രിയപ്പെട്ട കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും ഇരുവരും പറഞ്ഞു. സ്വവര്‍ഗ രക്ഷിതാക്കള്‍ എന്ന നിലയിലല്ല, മറ്റ് എല്ലാ ദമ്പതിമാരെ പോലെ സാധാരണ രക്ഷിതാക്കളെ പോലെയായിരിക്കും തങ്ങളെന്നും ഇവര്‍ പറഞ്ഞു.

ഒരേ ലിംഗത്തിലുള്ള ദമ്പതിമാര്‍ക്കും തങ്ങള്‍ ആഗ്രഹിക്കുന്ന പോലെയുള്ള ഒരു ജീവിതം നയിക്കാന്‍ സാധിക്കുമെന്ന് ഇതിലൂടെ എല്ലാവര്‍ക്കും വ്യക്തമാകുമെന്നും നിരവധി പേരാണ് തങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയതെന്നും അവര്‍ പറഞ്ഞു. സമാന രീതിയില്‍ കുഞ്ഞുവേണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് നിരവധി പേരാണ് മുന്നോട്ടുവന്നിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

മൂന്ന് വര്‍ഷങ്ങള്‍ക്ക് ഹിന്ദു മതാചാര ചടങ്ങുകള്‍ പ്രകാരമാണ് ഇവവരുടെ വിവാഹം നടന്നത്. വിവാഹച്ചടങ്ങിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2016ല്‍ ഒരു സുഹൃത്ത് വഴിയാണ് ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് ഈ സൗഹൃദം വളര്‍ന്ന് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. ഒരു ജന്മദിനാഘോഷം മുതലാണ് പരിചയപ്പെടുന്നതെന്നും അന്ന് രാത്രി മുതല്‍ തങ്ങള്‍ ഒരുമിച്ചാണെന്നും അവര്‍ പറയുന്നു.

മറ്റേതൊരു ദമ്പതികളെയും പോലെ, അവര്‍ മാതൃദിനം, പിതൃദിനം, എല്ലാ അവധിദിനങ്ങളും ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നു. തങ്ങളുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ ദമ്പതികള്‍. ഈ വര്‍ഷം മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന അവര്‍ തങ്ങളുടെ സന്തോഷത്തിന്റെ കെട്ടിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്.












Click it and Unblock the Notifications