Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുത്തച്ഛനാണ് എന്റെ ഹീറോ'; ഹൃദയ സ്പര്‍ശിയായ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കൊച്ചുമക്കളോട് സ്‌നേഹമില്ലാത്ത മുത്തശ്ശന്മാരും മുത്തശ്ശിമാരും ആരാണുള്ളത് അല്ലേ. ചിലപ്പോഴൊക്കെ വഴക്കുപറയാനും ശാസിക്കാനും സ്‌നേഹിക്കാനുമൊക്കെ വീട്ടില്‍ അങ്ങനെ ചിലര്‍ ഉണ്ടാവുന്നത് കുട്ടികള്‍ക്കും സന്തോഷമാണ്. ഇപ്പോഴിതാ അങ്ങനെയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ വീഡിയോയില്‍ വീഡിയോയില്‍, ഒരു കൊച്ചുമകന്റെയും മുത്തച്ഛന്റെയും ഈ പ്രത്യേക ബന്ധം കാണാന്‍ കഴിയും.

india

എബിറ്റാപിയ എന്ന ഉപയോക്താവാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ മുത്തച്ഛന്‍ പേരക്കുട്ടികളില്‍ ഒരാളുടെ പിന്നില്‍ ഒളിച്ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്. പെട്ടെന്ന്, മൂത്ത ചെറുമകന്‍ തന്റെ ബേസ്‌ബോള്‍ ഡ്രെസില്‍ എത്തി മുത്തച്ഛനെ മുറുകെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് കുട്ടി കരയാന്‍ തുടങ്ങുന്നു. മുത്തച്ഛന്‍ കുട്ടിയെ ലാളിക്കുന്നതും വികാരനിര്‍ഭരമായ വീഡിയോയില്‍ കാണാം. കൂടാതെ ചെറുമകന്റെ കവിളില്‍ മെല്ലെ ചുംബിക്കുകയും ചെയ്യുന്നുണ്ട്.

അവസാനം മുത്തച്ഛന്‍ തന്റെ കൊച്ചുമക്കളോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും ക്ാണാം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹൃദയസ്പര്‍ശിയായ വീഡിയോ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വീഡിയോ പങ്കിട്ടതിന് ശേഷം, 22,800-ലധികം വ്യൂസും 2993 ലൈക്കുകള്‍ നേടുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+