Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യ വരുമാനം കണ്ടപ്പോള്‍ ഞെട്ടി; യുകെയിലെ 17കാരന്‍ സമ്പാദിക്കുന്നത് 17 ലക്ഷം, സൂത്രം ഇതാണ്!

പഠിക്കുന്ന സമയത്ത് തന്നെ ചെറിയ വരുമാനം കണ്ടെത്തി തങ്ങളുടെ ചെലവുകള്‍ നോക്കുന്ന ഒരുപാട് വിദ്യാര്‍ത്ഥികളെ നമ്മള്‍ കണ്ടിട്ടുണ്ട്. പഠനത്തിനും ചെറിയ ചെലവുകള്‍ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ പണം കണ്ടെത്തുന്നതിനായി പല പാര്‍ട്ട് ടൈം ജോലിക്കും പോവുകയാണ് ഇവര്‍ ചെയ്യുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇങ്ങനെ വരുമാനം കണ്ടെത്തുന്ന ഒരു 17കാരന്റെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യു കെ സ്വദേശിയായ ഈ 17കാരന്‍ സമ്പാദിക്കുന്ന തുക കേട്ടാല്‍ നിങ്ങള്‍ ശരിക്കും ഞെട്ടും.

യു കെയിലെ ബ്രിസ്റ്റോളില്‍ നിന്നുള്ള മേസണ്‍ ബ്രിസ്‌റ്റോ എന്ന 17കാരന്‍ പണം സമ്പാദിക്കുന്നത് ഗെയിമിംഗിലൂടെയാണ്. 17 ലക്ഷത്തോളം രൂപയാണ് ബ്രിസ്റ്റോ ഗെയിമിംഗിലൂടെ സമ്പാദിക്കുന്നത്. മറ്റ് പല മാതാപിതാക്കളില്‍ നിന്നും വ്യത്യസ്തമായി, മേസന്റെ മാതാപിതാക്കള്‍ ഗെയിമിംഗിനോടുള്ള താല്‍പര്യം അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് വലിയൊരു പ്രത്യേകത.

game

2018 മുതല്‍, മേസണ്‍ റെക് റൂം എന്ന ഗെയിം കളിക്കുകയും അതില്‍ നിന്ന് 17 ലക്ഷത്തിലധികം രൂപ നേടുകയും ചെയ്തു. തന്റെ ചെറിയ ആവശ്യങ്ങള്‍ക്കും സ്‌കൂള്‍ ഫീസ് അടയ്ക്കാനും മറ്റും ഈ പണമാണ് മേസണ്‍ ഉപയോഗിക്കുന്നത്. ഡിസ്ലെക്‌സിയ ബാധിച്ച ഒരാള്‍ കൂടിയാണ് മേസണ്‍. എന്നാല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ നേരിടുന്ന വ്യക്തികള്‍ക്കും ഇതുപോലെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് മേസണ്‍.

63 വയസ്സുള്ള പിതാവ് അലന്‍, 50 വയസ്സുള്ള അമ്മ നതാലി, നാല് സഹോദരങ്ങള്‍ എന്നിവരോടൊപ്പം സന്തോഷത്തോടെയാണ് മേസണ്‍ ബ്രിസ്‌റ്റോളില്‍ കഴിയുന്നത്. തനിക്ക് ഗെയിമിംഗിലുള്ള താല്‍പര്യം വരുമാനമാക്കി മാറ്റാനാണ് മേസണ്‍ ശ്രമിച്ചത്. ഒരു ദിവസം 10 മുതല്‍ 20 മണിക്കൂര്‍ വരെയാണ് മേസണ്‍ ഇതിന് വേണ്ടി ചെലവിടുന്നത്. പുതിയ ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമവും മേസന്റെ ഭാഗത്ത് നിന്നുണ്ടാവുന്നുണ്ട്.

റെക് റൂം ഗെയിം പ്ലാറ്റ്ഫോമില്‍ 21,000 ഫോളോവേഴ്സ് നേടുകയും 1.5 ദശലക്ഷത്തിലധികം സന്ദര്‍ശകരെ നേടുകയും ചെയ്തതോടെയാണ് മേസനെ തേടി വരുമാനം എത്തിത്തുടങ്ങിയത്. 2021 ഏപ്രിലിലാണ് മേസന് തന്റെ ആദ്യത്തെ ചെക്ക് ലഭിച്ചത്. 800 പൗണ്ടായിരുന്നു അന്ന് ലഭിച്ചത്. വരുമാനം ലഭിക്കാന്‍ തുടങ്ങിയതോടെ ഗെയിം കളിക്കാന്‍ മേസന് ആവേശം കൂടി. പിന്നാലെ 1200 പൗണ്ട് വരെ മാസവരുമാനം നേടാന്‍ തുടങ്ങി.

'തനിക്ക് വരുമാനം കിട്ടിത്തുടങ്ങിയപ്പോഴാണ് വിശ്വാസമായത്, ഒരിക്കലും അമേരിക്കന്‍ കമ്പനി തനിക്ക് പണം അയക്കുമെന്ന് കരുതിയില്ല. ആദ്യ വരുമാനം ലഭിച്ചപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി, ഇത്രയും വലിയൊരു തുക തന്റെ അക്കൗണ്ടില്‍ ആദ്യമായാണ് വരുന്നത്. ആ നിമിഷം മുതല്‍ എന്റെ ജീവിതം മാറി തുടങ്ങിയെന്ന് എനിക്ക് തോന്നി'- മേസണ്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+