കേരളത്തിലെ ആദ്യത്തെ ഡയമണ്ട് പ്ലേ ബട്ടണ്‍; അപൂര്‍വനേട്ടം കരസ്ഥമാക്കി എം ഫോര്‍ ടെക്, വൈറല്‍ വീഡിയോ
സോഷ്യല്‍ മീഡിയ ഭീമനായ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കൂടുന്നതിന് അനുസരിച്ച് യൂട്യബേഴസിന് നല്‍കുന്ന സമ്മാനമാണ് പ്ലേ ബട്ടണുകള്‍. ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് തികഞ്ഞാല്‍ സില്‍വര്‍ പ്ലേ ബട്ടണും. പത്ത് ലക്ഷം സബ്‌സ്‌ക്രേബേഴ്‌സ് തികഞ്ഞാല്‍ കിട്ടുന്നതാണ് ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍, കൂടാതെ ഒരു കോടി സബ്‌സ്രൈബേഴ്‌സുള്ള യൂട്യൂബര്‍മാര്‍ക്ക് ലഭിക്കുന്ന പ്ലേ ബട്ടണുകളില്‍ ഡയമണ്ട് പ്ലേ ബട്ടണ്‍.
ഇപ്പോഴിതാ കേരളത്തില്‍ ആദ്യമായി ഒരു മലയാളി യൂട്യൂബറെ ആദരിച്ചിരിക്കുകയാണ് യൂട്യൂബ്. എം ഫോര്‍ ടെക് എന്ന യൂട്യൂബ് ചാനലാണ് ഈ അപൂര്‍വനേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ കേരളത്തില്‍ ആദ്യമായി ഡയമണ്ട് പ്ലേ ബട്ടണ്‍ ലഭിക്കുന്ന വ്യക്തികൂടിയായി മാറിയിരിക്കുകയാണ് ചാനല്‍ ഉടമ കൂടിയായ ജിജോ ജോസഫ്.

നേരത്തെ ഒരുപാട് യൂട്യൂബേഴ്‌സിന് ഗോള്‍ഡന്‍ പ്ലേ ബട്ടണും സില്‍വര്‍ പ്ലേ ബട്ടണും സ്വന്തമാക്കിയിരുന്നു. നൂറു കണക്കിന് പേര്‍ക്ക് കേരളത്തില്‍ ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ ഒരു കോടി സബ്‌സ്രൈബേഴ്‌സാകുമ്പോള്‍ മാത്രം ലഭിക്കുന്ന അപൂര്‍വ അംഗീകാരമാണ് ഡയമണ്ട് പ്ലേ ബട്ടണ്‍. എന്നാല്‍ ഒരു കോടി സബ്‌സ്‌ക്രൈബേഴ്‌സ് മാത്രമുണ്ടെങ്കില്‍ ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കില്ല.
ഒരുപാട് കടമ്പകള്‍ പിന്നിട്ടാല്‍ മാത്രമാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. ഒരു കോടി സബ്‌സ്രൈബേഴ്‌സ് ആയതിന് ശേഷം ചാനലിലെ കണ്ടന്റിന്റെ ക്വാളിറ്റിയും നിലവാരവും മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിന് വേണ്ട് ഇന്ത്യയില്‍ നിന്നുള്ള യൂട്യൂബ് പ്രതിനിധികള്‍ ഉള്‍പ്പടെ പ്രവര്‍ത്തിക്കേണ്ടതായിട്ടുണ്ട്. സൗത്ത് ഇന്ത്യയില്‍ രണ്ടാമത്തെ പ്ലേ ബട്ടണ്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്.
നേരത്തെ തമിഴ്‌നാട്ടില്‍ നിന്നുള്ള വില്ലേജ് കുക്കിംഗ് എന്ന ചാനലാണ് ഡയമണ്ട് പ്ലേ ബട്ടണ്‍ നേടിയത്. 2021 ജൂലായിലായിരുന്നു ഈ അപൂര്‍വ നേട്ടം. ഇതിന് ശേഷം ദക്ഷിണേന്ത്യയില്‍ രണ്ടാമത്തെ പ്ലേ ബട്ടണ്‍ എം ഫോര്‍ ടെക് സ്വന്തമാക്കുന്നത്. ഇന്ത്യയില്‍ മറ്റൊരു പ്ലേ ബട്ടണ്‍ സ്വന്തമാക്കിയത് പഞ്ചാബി ഗായകന്‍ സിദ്ദു മുസേവാലയുടേതായിരുന്നു. അദ്ദേഹം വെടിയേറ്റ് കൊല്ലപ്പെട്ടതിന് ശേഷമാണ് ഈ അംഗീകാരം തേടിയെത്തിയത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള യൂട്യൂബ് ചാനലുകളില്‍ ഒന്നാണ് എം ഫോര്‍ ടെക്. 2017ല്‍ ആയിരുന്നു ചാനല്‍ ആരംഭിച്ചത്. ടെക്‌നിക്കല്‍ വിഷയങ്ങളായിരുന്നു ചാനലിന്റെ പ്രധാന കണ്ടന്റ്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ചാനല്‍ ഒരു ലക്ഷം സബ്‌സ്‌സ്‌േേബഴ്‌സ് തികച്ചിരുന്നു. പിന്നീട് മാസങ്ങള്‍ കൊണ്ട് തന്നെ ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ ചാനല്‍ സ്വന്തമാക്കി.












Click it and Unblock the Notifications