Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിസന്ധികള്‍ നിറഞ്ഞ ബാല്യം; ചെയ്യാത്ത ജോലികളില്ല; ഇന്ന് അബ്ദള്‍ നാസറിന്റെ പേരിനൊപ്പം ഐഎഎസ്

പ്രതിസന്ധികള്‍ ജീവിതത്തില്‍ നേരിടുമ്പോഴും ലക്ഷ്യം എത്തിപ്പിടിക്കുന്ന ഒരുപാട് പേരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. ജീവിതത്തോടുള്ള നിശ്ചയദാര്‍ഢ്യമാണ് അവരെ ആ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നത്. തന്റെ പേരിനൊപ്പം ഐ എ എസ് എന്ന മൂന്നക്ഷരം നേടിയെടുക്കാന്‍ അബ്ദുള്‍ നാസര്‍ ചെയ്ത പ്രേയത്‌നങ്ങളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. അഞ്ചാം വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ട അബ്ദുള്‍ നാസറിന്റെ ജീവിതം പോരാട്ടങ്ങള്‍ നിറഞ്ഞതായിരുന്നു.

അബ്ദുള്‍ നാസറിനെയും സഹോദരങ്ങളെയും മാതാവ് ഒരു അനാഥാലയത്തിലാക്കി വീട്ട് ജോലി ചെയ്താണ് ജീവിതം മുന്നോട്ടുകൊണ്ടു പോയത്. 13 വര്‍ഷം അനാഥാലയങ്ങളില്‍ താമസിച്ചാണ് നാസര്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പത്താം വയസില്‍ ഹോട്ടലുകളില്‍ സപ്ലയര്‍ ജോലി ചെയ്താണ് നാസര്‍ മറ്റ് ചെലവുകള്‍ കണ്ടെത്തിയത്.

ias

ഒരിക്കല്‍ അനാഥാലയത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചു. എന്നാല്‍ വീണ്ടും തിരിച്ചെത്തി തന്റെ പഠനം പൂര്‍ത്തിയാക്കി. കടുത്ത ദാരിദ്ര്യം ജീവിതത്തില്‍ അനുഭവിക്കുമ്പോഴും സ്‌കൂള്‍ വിദ്യാഭ്യാസം നല്ല മാര്‍ക്കോടെ അബ്ദുള്‍ നാസര്‍ പാസായി. പിതാവ് ഇല്ലാത്തതിന്റെ സങ്കടം ഉള്ളിലുള്ളപ്പോഴും ജീവിതത്തില്‍ എവിടെയെങ്കിലും എത്തിപ്പെടണമെന്ന ആഗ്രഹം വിടാന്‍ നാസര്‍ തയ്യാറായില്ല.

തലശേരി ബ്രണ്ണന്‍ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിഗ്രിയും കോഴിക്കോട് ഫാറൂഖ് കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും പിന്നീട് ബി എചും സ്വന്തമാക്കി. വീട്ടിലെ സാഹചര്യം നോക്കിയപ്പോള്‍ തുടര്‍ന്ന് പഠിക്കാന്‍ മനസ് അനുവദിച്ചില്ല. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പാസായി പിണറായി ഹെല്‍ത്ത് സെന്ററില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി. പിന്നീട് തലശേരി യു പി സ്‌കൂളില്‍ അധ്യാപകനായും ജോലി നോക്കി.

അന്നത്തെ സബ് കളക്ടര്‍, ഇന്നത്തെ നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത് ഒരിക്കല്‍ തന്റെ അനാഥാലയത്തിലേക്ക് വന്നതാണ് നാസറിന്റെ ജീവിതം മാറ്റിമറിച്ചത്. ഇതോടെയാണ് ഒരു ഐ എ എസ് ഉദ്യോഗസ്ഥനാകണമെന്ന ആഗ്രഹം നാസറിന്റെ മനസില്‍ കയറിക്കൂടിയത്. സ്‌കൂള്‍ ജോലി വിട്ടു സിവില്‍ സര്‍വീസിന് കഠിന പരിശീലനം ആരംഭിച്ചു. മുമ്പെഴുതിയ ഡെപ്യൂട്ടി കളക്ടര്‍ പരീക്ഷയില്‍ വിജയിച്ചതോടെ ഡെപ്യൂട്ടി കളക്ടറായി ജോലിയില്‍ കയറി.

2012ല്‍ ഐ എ എസ് പദവി നല്‍കി. 2019ല്‍ കൊല്ലം ജില്ലാ കളക്ടറായി നിയമിക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം കേരള സര്‍ക്കാരിന്റെ ഹൗസിംഗ് കമ്മീഷണറായി പ്രവര്‍ത്തിച്ചു. ഹയര്‍ സെക്കന്‍ഡറി അധ്യാപിക എം കെ. റുക്സാനയാണ് ഭാര്യ. എഞ്ചിനീയറിംഗ് ബിരുദധാരിയായ നെയീമ, ബി ബി എ വിദ്യാര്‍ഥി നുആമുല്‍ ഹഖ്, എട്ടാം ക്ലാസ് വിദ്യാര്‍ഥി ഇനാമുല്‍ ഹഖ് എന്നിവര്‍ മക്കള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+