Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകം മുഴുവന്‍ കറങ്ങി അടിച്ചുപൊളിക്കണം; 56 ലക്ഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യുവാവ്, ഒടുവില്‍

ഒരു നല്ലൊരു ജോലി നേടി ജീവിതം സെറ്റിലാകാന്‍ കൊതിക്കുന്നവരാണ് എല്ലാവരും. ഇങ്ങനെ ജോലി കിട്ടിയതിന് ശേഷം എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്ന കാര്യത്തെ കുറിച്ചും ഇന്നത്തെ കാലത്തെ യുവതി യുവാക്കള്‍ക്ക് കൃത്യമായ പ്ലാനുണ്ട്. എന്നാല്‍ ഇവരില്‍ നിന്നും എല്ലാം വ്യത്യസ്തനായ ഒരു യുവാവിനെ കുറിച്ചുള്ള കഥയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്. ലക്ഷക്കണക്കിന് രൂപ ശമ്പളമുള്ള ജോലി കിട്ടിയിട്ടും തന്റെ ഇഷ്ട കാര്യങ്ങള്‍ നടക്കാത്തതിനെ തുടര്‍ന്ന് യുവാവ് ചെയ്ത കാര്യമാണ് എല്ലാവരിലും അമ്പരപ്പുണ്ടാക്കുന്നത്.

34 വയസുകാരനായ സ്റ്റാന്‍ലി ആര്യന്റോ എന്ന യുവാവിന് 56 ലക്ഷം രൂപ വാര്‍ഷിക ശമ്പളമുള്ള ജോലിയാണ് ലഭിച്ചത്. എന്നാല്‍ എല്ലാ ദിവസവും ഒരേ ഓഫീസില്‍ ഓരോ മുഖങ്ങള്‍ കണ്ട് ജോലി ചെയ്യുന്നതില്‍പരം മറ്റൊരു ബോറഡിയില്ലെന്നാണ് സ്റ്റാന്‍ലിയുടെ നീരീക്ഷണം. അതുകൊണ്ട് സ്റ്റാന്‍ലി തന്റെ ജോലി രാജിവയ്ക്കാന്‍ 2018ല്‍ തീരുമാനിച്ചു.

jobs

എന്നാല്‍ ഈ ജോലി രാജിവച്ചതിന് ശേഷം സ്റ്റാന്‍ലി നടത്തിയ യാത്രകല്‍ എല്ലാവരെയും അമ്പരപ്പിക്കും. പിന്നീടങ്ങോട്ട് ഒന്നിലധികം ഭൂഖണ്ഡങ്ങളിലായി 26ഓളം രാജ്യങ്ങളിലൂടെയാണ് സ്റ്റാന്‍ലി യാത്ര ചെയ്തത്. ഓസ്‌ട്രേലിയ. ദക്ഷിണകൊറിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലൂടെയെല്ലാം സ്റ്റാന്‍ലി യാത്ര ചെയ്തു.

തന്റെ ജോലി രാജിവച്ചത് മുതല്‍ ഒരു സ്യൂട്ട്‌കേസിലാണ് ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യാത്രയ്‌ക്കൊപ്പം ഫോട്ടോഗ്രാഫിയും സ്റ്റാന്‍ലി ആര്യന്റോയുടെ താല്‍പര്യങ്ങളില്‍ ഒന്നാണ്. ഈ ചിത്രങ്ങള്‍ എല്ലാം തന്നെ സ്റ്റാന്‍ലി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. വിക്ക്ഡ്ഹണ്ട് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് സ്റ്റാന്‍ലി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. ഭൂപ്രകൃതിയെ മനോഹരമാക്കിയ ചിത്രങ്ങളാണ് സ്റ്റാന്‍ലി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

തന്റെ എല്ലാ സാഹസികതകളില്‍ നിന്നുമുള്ള തന്റെ പ്രിയപ്പെട്ട നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, 6,800 വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തതായി കാണാന്‍ പോകുന്ന ധൂമകേതു നിയോവൈസ് കണ്ടപ്പോഴാണ് അതെന്ന് സ്റ്റാന്‍ലി വെളിപ്പെടുത്തി. ബാലിയിലെ അഗ്‌നിപര്‍വ്വതത്തിന്റെ മുകളില്‍ നിന്ന് ക്ഷീരപഥം കണ്ടതും വടക്കന്‍ ലൈറ്റുകള്‍ കണ്ടതും അദ്ദേഹത്തിന്റെ മറ്റ് ശ്രദ്ധേയമായ ചില നിമിഷങ്ങളില്‍ ഉള്‍പ്പെടുന്നെന്നും അദ്ദേഹം പറഞ്ഞു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+