Get Updates
Get notified of breaking news, exclusive insights, and must-see stories!

'പാമ്പ് സ്വകാര്യ ഭാഗത്തിലൂടെ ശരീരത്തിലേക്ക്'; ആശുപത്രിയില്‍ എത്തി യുവാവ്; ഒടുവില്‍ സംഭവിച്ചത്

കഴിഞ്ഞ ദിവസമാണ് ഉത്തര്‍ പ്രദേശിലെ ഹര്‍ദോയില്‍ ഒരാള്‍ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയത്. എന്താണ് താങ്കള്‍ സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ ഇയാളോട് ചോദിച്ചപ്പോള്‍ വിചിത്രമായ ഒരു മറുപടിയാണ് അദ്ദേഹം നല്‍കിയത്. സത്യത്തില്‍ അയാളുടെ മറുപടി കേട്ട് ആശുപത്രിയിലെ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ശരിക്കും ഒന്ന് ഞെട്ടി. തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തുന്നതിനിടെ തന്റെ സ്വകാര്യഭാഗത്തിലൂടെ പാമ്പ് ശരീരത്തില്‍ പ്രവേശിച്ചെന്നാണ് ഇയാള്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ ഹര്‍ദോയ് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലാണ് മഹേന്ദ്ര എന്നയാള്‍ വിചിത്രമായ കാരണം പറഞ്ഞെത്തിയത്. മഹേന്ദ്ര പറയുന്നത് കേട്ട ആശുപത്രിയിലെ ജീവനക്കാര്‍ ശരിക്കും ഒന്ന് ഞെട്ടി. അദ്ദേഹം പറയുന്നത് ശരിയാണോ എന്ന് അറിയാന്‍ വേണ്ടി ഡോക്ടര്‍മാര്‍ വിശദമായ പരിശോധനയും നടത്തി.

snake

എന്നാല്‍ യുവാവിന്റെ ശരീരത്തില്‍ പാമ്പ് കടിയേറ്റതിന്റെയോ മറ്റ് അസ്വഭാവികമായതോ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തന്റെ ശരീരത്തില്‍ യാതൊരുവിധ മാറ്റങ്ങളും അസ്വഭാവികതയുമില്ലെന്നും ഡോക്ടര്‍മാര്‍ മഹേന്ദ്രയ്ക്ക് ഉറപ്പ് നല്‍കി. എന്നാല്‍ ഇക്കാര്യം വിശ്വസിക്കാതിരുന്ന മഹേന്ദ്ര തന്റെ ബന്ധുക്കളുമായി മറ്റൊരു ആശുപത്രിയിലേക്ക് പോയി വീണ്ടും പരിശോധന നടത്തി.

എന്നാല്‍ ലഹരി ഉപയോഗത്തെ തുടര്‍ന്നാണ് മഹേന്ദ്ര ഇത്തരത്തില്‍ പെരുമാറുന്നതെന്ന് ഡോക്ടമാര്‍ വ്യക്തമാക്കി. തുടര്‍ന്ന് പിറ്റേ ദിവസം രാവിലെ തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെന്ന് ഡോക്ടമാര്‍ അറിയിച്ചു. മയക്കുമരുന്നിന്റെ സ്വാധീനത്തിന്‍ കീഴിലായിരുന്ന യുവാവ് ഇടയ്ക്കിടെ വയറുവേദനയെക്കുറിച്ച് പരാതിപ്പെടുന്നുണ്ടായിരുന്നു. ഇത് മയക്കുമരുന്ന് ഉപയോഗം മൂലമാണ് സംഭവിക്കുന്നതെന്ന് ഡോ ഷേര്‍ സിംഗ് പറഞ്ഞു.

ഇയാളുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ബന്ധക്കളെ ബോധവന്മാരാക്കിയിട്ടുണ്ട്. ഉടന്‍ തന്നെ ആവശ്യമായ ചികിത്സ നല്‍കാന്‍ ബന്ധുക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് യുവാവിനെ സി ടി സ്‌കാനിന് വിധേയനാക്കിയിരുന്നു. ഇതിന് ശേഷം ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

അതേസമയം , ലഹരി മരുന്നിന്റെ ഉപയോഗം ഇത്തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പ് ആരോഗ്യ വിദഗ്ദര്‍ നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരുപാട് സംഭവങ്ങള്‍ ഇതിന് മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം കേസുകളില്‍ ആശുപത്രി അധികൃതകര്‍ ഡി അഡിക്ഷന്‍ സെന്ററുകളിലേക്കാണ് റഫര്‍ ചെയ്യാറുള്ളത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+