രണ്ട് ലക്ഷം കോണ്ടങ്ങളുടെ കൂമ്പാരം; മുന്നിലൂടെ നടന്നുനീങ്ങി മോഡലുകള്‍; മിലന്‍ ഫാഷന്‍ വീക്കില്‍ സംഭവിച്ചത്
ഫാഷന്‍ വീക്കിനായി എത്തിയ കാണികള്‍ ഒന്നാകെ അമ്പരന്നു. ഫാഷന്‍ വീക്കിന്റെ വേദി കണ്ടതോടെയാണ് എല്ലാവരും ഒന്ന് ഞെട്ടിയത്.

മിലന്‍: ആഗോള ഫാഷന്‍ ലോകത്തിന്റെ തലസ്ഥാനമെന്നാണ് പാരിസിലെ മിലന്‍ അറിയപ്പെടുന്നത്. ഇത്തവണത്തെ ഫാഷന്‍ വീക്ക് മിലനില്‍ വച്ച് അതിമനോഹരമായി നടന്നു. എന്നാല്‍ ഇത്തവണ ഫാഷന്‍ വീക്കിനായി എത്തിയ കാണികള്‍ ഒന്നാകെ അമ്പരന്നു. ഫാഷന്‍ വീക്കിന്റെ വേദി കണ്ടതോടെയാണ് എല്ലാവരും ഒന്ന് ഞെട്ടിയത്. ഗര്‍ഭനിരോധന ഉറകള്‍ ( കോണ്ടം ) കൊണ്ടുണ്ടാക്കിയ കൂറ്റന്‍ വേദിയായിരുന്നു ഇവരെ സ്വാഗതം ചെയ്തത്.

കൂറ്റന്‍ കോണ്ടം കൂമ്പാരം
പുതുപുത്തന്‍ ഫാഷന്‍ ലുക്കില്‍ എത്തിയ മോഡലുകളാകട്ടെ ഈ കൂറ്റന്‍ കോണ്ടം കൂമ്പാരത്തിന്റെ മുന്നിലൂടെയാണ് റാംപ് വോക്ക് ചെയ്യുന്നത്. ഇത് കണ്ട കാണികള്‍ ഒന്നു ഞെട്ടിയെങ്കിലും പിന്നീടാണ് കാര്യം എന്താണെന്ന് മനസിലായത്. 'സേഫ് സെക്‌സ്' എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ഫാഷന്‍ വീക്കിന്റെ വസ്ത്രാവരണം.

രണ്ട് ലക്ഷം കോണ്ടങ്ങള്‍
ആഡംബര വസ്ത്ര ബ്രാന്‍ഡായ ഡീസലിന്റെ 2023-24 വര്‍ഷത്തെ സമ്മര്‍ - സ്പ്രിംഗ് കളക്ഷനുകളുടെ പ്രദര്‍ശനമാണ് കാണികളെ ഞെട്ടിച്ചുകൊണ്ട് നടന്നത്. സുരക്ഷിതമായ ലൈംഗിക ബന്ധം ആശയം മുന്‍നിര്‍ത്തി നടത്തിയ ഫാഷന്‍ വീക്കില്‍ ഡ്യൂറക്‌സിന്റെ രണ്ട് ലക്ഷം കോണ്ടങ്ങളാണ് ഉപയോഗിച്ചത്. സുരക്ഷിതമായ ലൈംഗികതയും ബ്രാന്‍ഡിന്റെ പുതിയ പതിപ്പും ഉയര്‍ത്താനുള്ള ശ്രമമായിരുന്നു ഡീസല്‍ ഈ ഫാഷന്‍ വീക്കിലൂടെ ലക്ഷ്യമിട്ടത്.

എല്ലാ ചിത്രങ്ങളും വൈറല്‍
ഫാഷന്‍ വീക്കിലൂടെ റാംപ് ചെയ്തതെത്തിയ മോഡലുകള്‍ കോണ്ടം ശേഖരത്തിന് സമീപത്ത് നിന്നെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്. ഏപ്രിലില്‍, പ്രചാരണത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള സ്റ്റോറുകളില്‍ 3,000 പെട്ടി കോണ്ടം വിതരണം ചെയ്യാന്‍ ഡീസല്‍ പദ്ധതിയിടുന്നുണ്ട്.

അടിപൊളി റാംപ് വോക്ക്
ഡെനിം വസ്ത്രങ്ങള്‍, സുതാര്യമായ മെഷ് ലെയ്‌സുള്ള അള്‍ട്രാ-ലോ-റൈസ് ജീന്‍സ്, സ്ലീക്ക് ചെയിനുകളാല്‍ ബന്ധിപ്പിച്ച സാറ്റിന്‍ വസ്ത്രങ്ങള്‍, കൂറ്റന്‍ ഡിസൈനുകളുള്ള പഫര്‍ കോട്ടുകള്‍, മുട്ടോളം ഉയരമുള്ള ബൂട്ടുകളുള്ള ഓവര്‍ലാര്‍ജ് ഡെനിം ഷോര്‍ട്ട് എന്നിവ ധരിച്ചാണ് മോഡലുകല്‍ കോണ്ടം ശേഖരത്തിന് മുകളിലൂടെ റാംപ് വോക്ക് ചെയ്തത്.












Click it and Unblock the Notifications