ബംഗളൂരു നഗരത്തില്‍ നോട്ട് മഴ; പെറുക്കിയെടുക്കാന്‍ വലിയ ജനക്കൂട്ടം, ഗതാഗതം സ്തംഭിച്ചു
അപ്രതീക്ഷിതമായി നോട്ട് വീഴുന്നത് കണ്ട ജനങ്ങള്‍ എല്ലാവരും ഞെട്ടി. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസിലായില്ല.

നോട്ട് മഴ എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. എന്നാല്‍ അത് ബംഗളൂരിവില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ബംഗളൂരു നഗരത്തിലെ ഒരു മേല്‍പ്പാലത്തിന് മുകളില്‍ നിന്നാണ് യുവാവ് നോട്ടുകെട്ടുകള്‍ താഴേക്ക് എറിഞ്ഞത്. ഇതേ തുടര്‍ന്ന് റോഡില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. മേല്‍പ്പാലത്തിലും താഴെയുമായി ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തി നോട്ടുകള്‍ എടുക്കാന്‍ ശ്രമിച്ചതോടെയാണ് ഗതാഗത തടസമുണ്ടായത്. യുവാവ് നോട്ടുകള്‍ എറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
യുവാവ് നോട്ട് എറിയുന്നതിനിടെ വീശിയ കാറ്റാണ് മേല്‍പ്പാലത്തിലേക്കും നോട്ടുകള്‍ എത്തിച്ചത്. ഇതേ തുടര്‍ന്ന്് ഒരുപാട് പേര്‍ വാഹനം മേല്‍പ്പാലത്തിലും നിര്‍ത്തിയിട്ടു. സ്‌കൂട്ടറില്‍ മേല്‍പ്പാലത്തിന് മുകളില്‍ എത്തിയ യുവാവിന്റെ ബാഗ് നിറച്ചും പണമായിരുന്നു. ഈ പണമാണ് അദ്ദേഹം താഴേക്ക് എറിഞ്ഞത്.
പിന്നാലെ തന്നെ ഇയാള്‍ അവിടെ നിന്നും പോയിരുന്നു. സത്യത്തില്‍ ഈ സമയത്ത് എല്ലാവരും ഞെട്ടിയിരുന്നു. കാര്യം എന്താണെന്ന് ആര്‍ക്കും പെട്ടെന്ന് മനസിലായിരുന്നില്ല. ഇദ്ദേഹം ജീവിതം മടുത്തതിനെ തുടര്‍ന്ന് തന്റെ പണം എല്ലാവര്‍ക്കും വിതരണം ചെയ്തതാണെന്നാണ് ചില പ്രാദേശിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആരാണ് യുവാവ് എന്ന് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.












Click it and Unblock the Notifications